റീബിൽഡ് കേരള പ്രൊജക്റ്റിൽ ഉൾപ്പെടുത്തി KSTP നിർമ്മിക്കുന്ന മുണ്ടൂർ – തൂത റോഡിന്റെ നിർമ്മാണോദ്ഘാടനം ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഒക്ടോബർ 1 ന് രാവിലെ 11 മണിക്ക് മുണ്ടൂരിൽ നിർവഹിക്കുന്നു. ബഹു പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി.സുധാകരൻ അധ്യക്ഷത വഹിക്കും.കോഴിക്കോട് – പാലക്കാട് ഹൈവേയ്ക്ക് സമാന്തരപാതയായ മുണ്ടൂർ മുതൽ ജില്ലാതിർത്തിയായ തൂത വരെയാണ് 323 കോടി ചെലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡായി പുനർ നിർമ്മിക്കുന്നത്. പാലക്കാട് ജില്ലയിലെ മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണൂർ മണ്ഡലങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. പാലക്കാട് കോഴിക്കോട് യാത്രയിൽ പത്തു കിലോമീറ്ററോളം കുറവു വരുന്ന ഈ പാതയുടെ ഏറ്റവും കൂടുതൽ ഭാഗം ഷൊർണൂർ മണ്ഡലത്തിലൂടെയാണെന്നത് നമ്മുടെ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *