പുതിയ‌ കാലത്തെ പുത്തൻ വെല്ലുവിളികൾ നേരിടാൻ അടിമുടി മാറി സർക്കാർ ധനസഹായ പദ്ധതികൾ. പിന്നോക്ക വിഭാഗങ്ങൾക്ക്‌ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കാൻ നാലര വർഷത്തിനുള്ളിൽ നൂതന പദ്ധതികൾക്ക്‌ രൂപംകൊടുത്തു. റീ ടേൺ, റീ ലൈഫ്‌, സ്‌റ്റാർട്ടപ് തുടങ്ങി പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ പുത്തൻ പദ്ധതികൾ ആയിരക്കണക്കിന്‌ ആളുകൾക്കാണ്‌ ഉപജീവനമാർഗം നൽകിയത്‌‌.

റീ ടേൺ

തിരികെയെത്തുന്ന പ്രവാസികൾക്ക്‌ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുന്ന പദ്ധതി. കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ട്‌ തിരിച്ചെത്തിയ നൂറുകണക്കിന്‌ ആളുകൾക്ക്‌ ആശ്വാസമായി. ഒബിസി–- മതന്യൂനപക്ഷങ്ങളിൽപ്പെട്ട, തിരിച്ചെത്തിയ പ്രവാസികൾക്ക്‌ 20 ലക്ഷം രൂപവരെ തൊഴിൽവായ്പ നൽകുന്നു. മൂന്നുലക്ഷം രൂപ മൂലധന സബ്‌സിഡി. ആദ്യവർഷം മൂന്ന്‌ ശതമാനം പലിശ സബ്‌സിഡി. വായ്പാ തുകയേക്കാൾ കുറഞ്ഞ തിരിച്ചടവ്‌. എൽഡിഎഫ്‌‌ സർക്കാരിന്റെ കാലത്ത്‌ 520 ഗുണഭോക്താക്കൾക്ക്‌ 31 കോടി വിതരണം ചെയ്തു. ഗൾഫ്‌ നാടുകളിൽ കൊടിയ യാതനയും ജയിൽവാസവും അനുഭവിച്ച്‌ സംസ്ഥാന സർക്കാർ സഹായത്തോടെ തിരികെയെത്തിയ പത്ത്‌ വനിതകളും ഇതിൽപ്പെടുന്നു

റീ ലൈഫ്‌

താഴ്‌ന്ന വരുമാനക്കാരായ ഒബിസി കുടുംബങ്ങൾക്ക്‌ ഒരുലക്ഷം രൂപ വായ്പ. 25,000 രൂപ മൂലധന സബ്‌സിഡി.

സ്‌റ്റാർട്ടപ്‌

പിന്നോക്ക വിഭാഗങ്ങളിൽനിന്ന്‌ സംരംഭകരെ വാർത്തെടുക്കുന്ന പദ്ധതി. പത്തുലക്ഷം രൂപവരെയാണ്‌ വായ്പ‌. ഇതിൽ രണ്ടുലക്ഷം രൂപ മൂലധന സബ്‌സിഡി.

എന്റെ വീട്‌

ഒബിസി വിഭാഗത്തിൽപ്പെട്ട ഭവനരഹിതർക്ക്‌ വീടൊരുക്കുന്നു. 10 ലക്ഷം രൂപവരെ വായ്പ. കുടുംബശ്രീ സിഡിഎസുകൾക്ക്‌ മൂന്നുശതമാനം പലിശനിരക്കിൽ മൂന്നുകോടി വായ്പ നൽകുന്നു. കഴിഞ്ഞ നാലര വർഷംമാത്രം ഇത്തരത്തിൽ 525 കോടി മൈക്രോ ക്രെഡിറ്റ്‌ വായ്പയാണ്‌ വിതരണം ചെയ്തത്‌. കൂടുതൽ ഗുണഭോക്താക്കൾക്ക്‌ സഹായമെത്തിക്കാൻ വയ്പാ പദ്ധതികളിൽ നാലരവർഷത്തിനുള്ളിൽ കാലോചിതമാറ്റവും വരുത്തി. കോർപറേഷൻ തനത്‌ ഫണ്ട്‌ ഉപയോഗിച്ചുള്ള വായ്പകളിൽ ഗുണഭോക്തൃ കുടുംബങ്ങളുടെ വാർഷികവരുമാന പരിധി 1.20 ലക്ഷത്തിൽനിന്ന്‌ മൂന്നുലക്ഷം ആക്കി. വിവാഹം, വീട്‌ നവീകരണം, വിദ്യാഭ്യാസം എന്നിവയ്ക്കായി നൽകുന്ന ധനസഹായവും വർധിപ്പിച്ചു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *