2021-22 ലെ കേന്ദ്ര ബജറ്റില്‍ കേരളം ആവശ്യപ്പെട്ട സെമി ഹൈസ്‌പീഡ് റെയില്‍ കോറിഡേര്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് അനുമതിയും വിഹിതവും അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയ്ക്ക് മന്ത്രി ജി സുധാകരന്‍ കത്തയച്ചു.

കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയാണ് തിരുവനന്തപുരം þ കാസര്‍ഗോഡ് സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍. വിശദമായ പദ്ധതി റിപ്പോര്‍ട്ടും അലൈന്‍മെന്റും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതിയ്ക്കായി 2020 ല്‍ സമര്‍പ്പിച്ചിട്ടുള്ളതാണ്. നാഷണല്‍ റെയില്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും 2021þ22 പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തി അനുമതിയും വിഹിതവും അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 1500 കോടി രൂപ ചെലവ് വരുന്ന അമ്പലപ്പുഴ þ എറണാകുളം പാത ഇരട്ടിപ്പിക്കലിനും, ഗുരുവായൂര്‍ þ തിരുനാവായ പാത ഇരട്ടിപ്പിക്കലിനും ആവശ്യമായ തുക അനുവദിച്ചിട്ടില്ല.

കേരളത്തിന്റെ റെയില്‍ അടിസ്ഥാന വികസനത്തിന് ഏറെ പ്രയോജനപ്രദമാകുന്ന എറണാകുളം þ ഷൊര്‍ണൂര്‍ മൂന്നാം പാതയ്ക്ക് തുക അനുവദിയ്ക്കാത്തത് സംസ്ഥാനത്തോടുള്ള അവഗണനയുടെ തെളിവാണ്. തിരുവനന്തപുരം þ കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍, നേമം കോച്ചിംഗ് ടെര്‍മിനല്‍, കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ വികസനം എന്നിവയ്ക്ക് യാതൊരു പരിഗണനയും നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന അങ്കമാലി þ ശബരി റെയില്‍ പാതയുടെ നിര്‍മ്മാണത്തിന്റെ 50% സംസ്ഥാന സര്‍ക്കാര്‍ വഹിക്കാമെന്ന് അറിയിച്ചിട്ടും പദ്ധതി പുനഃരാവിഷ്കരിക്കുന്നതിനാവശ്യമായ വിഹിതം അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മടി കാട്ടുകയാണ്.

പാലക്കാട് കോച്ച് ഫാക്ടറിയ്ക്ക് 1000/ രൂപ മാത്രം അനുവദിച്ച് വികസനം തടസ്സപ്പെടുത്തുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ അടിസ്ഥാന റെയില്‍ വികസനത്തിന് തുക അനുവദിക്കാത്ത നിഷേധാത്മകമായ ഈ സമീപനം പ്രതിഷേധാര്‍ഹമാണെന്നും അവഗണന അവസാനിപ്പിച്ച് കേരളത്തിന്റെ റെയില്‍ വികസനത്തിനാവശ്യമായ വിഹിതം അനുവദിക്കണമെന്നും കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്കുള്ള കത്തില്‍ മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു.
Read more: https://www.deshabhimani.com/news/kerala/g-sudhakaran-railway-piyush-goel/923653


0 Comments

Leave a Reply

Your email address will not be published. Required fields are marked *