ഒരു നാടിൻ്റെ വികസനം ആദ്യം അറിയുക റോഡുകളിൽ നിന്നാണെന്ന് പറയാറുണ്ട്. 2016 ൽ പ്രകടന പത്രിക അവതരിപ്പിക്കുമ്പോൾ ഗതാഗതത്തിന് വലിയ സ്ഥാനം ഇടതുപക്ഷ ജനാധിപത്യ മുന്നണി നൽകിയിരുന്നു.! നിരവധി വികസനങ്ങൾ നാട് നേരിട്ട് അറിഞ്ഞ ഒരു മേഖല കൂടിയാണ് റോഡ്, ഫ്ലെഓവർഓവർ ,പാലം വികസനങ്ങൾ ഒക്കെ. ഈ മേഖലയിൽ LDF വെച്ച ഒരു വികസന വാഗ്ദാനം ഇതായിരുന്നു…
” അപൂർണ്ണമായ എല്ലാ ബൈപ്പാസുകളും എല്ലാ റെയിൽവേ മേൽപ്പാലങ്ങളും യുദ്ധകാ ലാടിസ്ഥാനത്തിൽ പൂർത്തിയാക്കും.”
റെയിൽവേ മേല്പാലങ്ങൾ :
കോഴിക്കോട് പന്നിയങ്കര റെയിൽവേ മേല്പാലം, എറണാകുളം ഏരൂർ റെയിൽവേ മേല്പാലം എന്നിവ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് കുഞ്ഞിപ്പള്ളി റെയിൽവേ മേല്പാലം ലാൻഡ് അക്വസിഷൻ പ്രശ്നം കാരണം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. കേസും തർക്കവും തീർപ്പാക്കി നാലു മാസംകൊണ്ടു ബാക്കി പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു.
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ആർ.ഒ.ബി. നിർമ്മാണം ആരംഭിച്ചു. ഉടൻ പൂർത്തീകരിക്കും. കിഫ്ബി വഴി 37 റെയിൽവേ മേല്പാലങ്ങളുടെ നിർമ്മാണത്തിന് അംഗീകാരമായി. ലാൻഡ് അക്വിസിഷൻ നടപടികൾ പുരോഗതിയിലാണ്. ഈ സാമ്പത്തികവർഷം ആരംഭിക്കും.
10 എണ്ണം ടെൻഡർ നടപടിയിലാണ്. നാലു മേല്പാലങ്ങൾക്കു ഭൂമിയെടുക്കൽ പുരോഗമിക്കുന്നു. കേരളത്തിലെ ഏറ്റവും തിരക്കേറിയ ജങ്‌ഷനുകളിലെ വൈറ്റില, കുണ്ടന്നൂർ ഫ്ലൈഓവറുകൾ കിഫ്ബി വഴി ഏറ്റെടുത്തു പണി വേഗത്തിൽ പുരോഗമിക്കുന്നു. എടപ്പാൾ മേല്പാലം പുരോഗമിക്കുന്നു.
ബൈപ്പാസ് :
കൊല്ലം, ആലപ്പുഴ എൻ.എച്ച്. ബൈപ്പാസുകൾ തടസ്സപ്പെട്ടു കിടക്കുകയായിരുന്നു. പ്രശ്നം പരിഹരിച്ചു പ്രവൃത്തികൾ പുനരാരംഭിച്ചു. മുടങ്ങിക്കിടന്നിരുന്ന കൊല്ലം ബൈപ്പാസ് പ്രവൃത്തി പൂർത്തീകരിച്ചു നാടിനു സമർപ്പിച്ചു.
ആലപ്പുഴ ബൈപ്പാസ്പ്രവൃത്തി അവസാനഘട്ടത്തിലാണ്. റെയിൽ വേയുടെ അനുമതി ലഭിക്കാത്തതാണു കാലതാമസത്തിനു കാരണമായത്. മലപ്പുറം ജില്ലയിലെ കോട്ടപ്പടി, മലപ്പുറം ബൈപ്പാസ് വർഷങ്ങളായി കേസും തർക്കവുമായി തടസ്സപ്പെട്ടിരുന്നു. ഇപ്പോൾ പരിഹരിച്ചു തുറന്നുകൊടുത്തു. ബാക്കി പ്രവൃത്തി ഉടൻ ആരംഭിക്കും.
കഞ്ഞിപ്പുര – മൂടാൽ ബൈപ്പാസിനു ഭൂമിയെടുപ്പിനുള്ള ബാക്കി തുക അനുവദിച്ചു. മുടങ്ങിയ പ്രവൃത്തി റീ ടെൻഡർ നടപടിയിലാണ്.
കിഫ്ബി അംഗീകാരം ലഭിച്ച മൂന്നു ബൈപ്പാസുകളുടെ ലാൻഡ് അക്വിസിഷൻപുരോഗമിക്കുന്നു.
തടസ്സപ്പെട്ടിരുന്ന തിരുവല്ല ബൈപ്പാസ് കെ.എസ്.ടി.പി വഴി ചെയ്യുന്നു. ഉടൻ പൂർത്തീകരിക്കും.മെയിന്റനൻസ് കോൺട്രാക്ടോടുകൂടി ആയിരിക്കും ഇവ ടെൻഡർ വിളിക്കുക
റബ്ബറൈസ്ഡ് റോഡുകൾ പ്രോത്സാഹിപ്പിക്കും. ശബരിമലയിലേയ്ക്കുള്ള റോഡുകൾ, കെ.എസ്.റ്റി.പി. റോഡുകൾ,ആർ.ഐ.സി.കെ. ഏറ്റെടുക്കുന്ന റോഡുകൾ എന്നിവ മെയിന്റനൻസ് കോൺട്രാക്റ്റോടുകൂടിയാണു നടപ്പാക്കിവരുന്നത്.
590 കിലോമീറ്റർ റോഡ് ഇത്തരത്തിൽ നവീകരിച്ചു. സംസ്ഥാനത്ത് 2118 കിലോമീറ്റർ റോഡിൽ റബ്ബറൈസ്ഡ് ബിറ്റുമിൻ ഉപയോഗിച്ച് നവീകരിച്ചു.
ഈ വകുപ്പുമായി ബന്ധപ്പെട്ട ഒരു വിധം ഡാറ്റകൾ അടങ്ങിയ ഒരു പോസ്റ്റിൻ്റെൻ്റെ ലിങ്ക് ചുവടെ.https://www.facebook.com/627229000646574/posts/3099062860129830/
0 Comments