ലാസ്റ്റ് ഗ്രേഡ് നിയമനം PSC ലിസ്റ്റിൽ നിന്ന് കഴിഞ്ഞ തവണത്തേതുപോലെ നടക്കാതെ പോകുന്നതിന് കാരണം …

1. ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയാത്ത പരീക്ഷ ആയിരുന്നു ഇത്തവണത്തേത് . ഇത് കാരണം ലാസ്റ്റ് ഗ്രേഡ് നിയമനം ഈ റാങ്ക് ലിസ്റ്റിൽ നിന്ന് ലഭിച്ചവർ മുൻകാലങ്ങളിലേത് പോലെ ഉയർന്ന ഉദ്യോഗം ലഭിച്ച് പോകുന്ന സാഹചര്യം കുറഞ്ഞു. അതുകൊണ്ട് എൻജെഡി ഒഴിവുകളിലെ നിയമനം കുറഞ്ഞു.

2. സെക്രട്ടേറിയറ്റ് , പിഎസ്‌സി പോലുള്ള സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് നിയമനം മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക റാങ്ക് ലിസ്റ്റിൽ നിന്നായതിനാൽ ഇപ്പോഴത്തെ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം കുറയാൻ കാരണമായി.

3. കേന്ദ്രസർവീസിലേക്ക് നിയമന നിരോധനം ആയതിനാൽഎസ് എസ് സി മുഖേന നിയമനം നടക്കുന്നില്ല. BSRB . റെയിൽവേ തുടങ്ങിയവയും നിയമനങ്ങൾ നിർത്തിവച്ചിരിക്കുന്നു .ഇക്കാരണത്താലും മറ്റ് ജോലികൾ ലഭിച്ച് പോകുന്ന സാഹചര്യമില്ല.
4. e Office കളായി സർക്കാർ ഓഫീസുകൾ മാറുന്നത് കൊണ്ട് പുതിയ ലാസ്റ്റ് ഗ്രേഡ് തസ്തികകൾ സൃഷ്ടിക്കപ്പെടുന്നില്ല .

2018ൽ നിലവിൽ വന്ന ലിസ്റ്റിൽ മാത്രമാണ് ഈ പ്രശ്നം. 2015-18 ലിസ്റ്റിലെ ഭൂരിപക്ഷം നിയമനങ്ങളും ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് നടന്നത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *