https://m.facebook.com/story.php?story_fbid=1238709079570183&id=100002933094231

‘കേരളത്തിലെ മുസ്ലിങ്ങൾക്ക്‌ തലയുയർത്തി നിൽക്കാനുള്ള അന്തസുണ്ടാക്കി തന്നത്‌ ഇൻഡ്യൻ യുണിയൻ മുസ്ലിം ലീഗാണടോ..’

ലീഗാരോട്‌ രാഷ്ട്രീയം പറഞ്ഞാൽ, ബൈത്തുറഹ്മ രണ്ട്‌ വീതം മൂന്ന് നേരം, തങ്ങളുടെ കറാമത്ത്‌ 1 വീതം 2 നേരം ഗുളിക വായിലേക്കിട്ട്‌ ശേഷം വെള്ളമൊഴിക്കുന്ന ക്ലൈമാക്സിലെ പഞ്ച്‌ ഡയലോഗിതാണ്. മുസ്ലിങ്ങൾക്ക്‌ ഉണ്ടാക്കി തന്ന ഗഥ.

അതെന്താണെന്ന് സ്പെസിഫിക്കായി പറയാമോ എന്ന് ചോദിച്ചാൽ വീണ്ടും പറയും ബൈത്തുറഹ്മ, വേങ്ങരയിൽ ബസ്‌ സ്റ്റോപ്പിൽ ഫ്രീ വൈഫൈ, വെയിറ്റിംഗ്‌ ഷെഡ്‌ എന്നൊക്കെ. അത്രേ ഒള്ളു. അതിനപ്പുറം ഒന്നുമില്ല.

ഒരു നാട്ടിൽ നിന്ന് ജയിച്ച്‌ പോകുന്ന ജനപ്രതിനിധികൾ, അവരിൽ നിന്നുണ്ടാവുന്ന ഭരണാധികാരികൾ എന്തെങ്കിലും ആ നാടിനായി ചെയ്തുവെങ്കിൽ അതാദ്യം കാണേണ്ടത്‌ വിദ്യാഭ്യാസ മേഖലയിലോ ആരോഗ്യമേഖലയിലോ വ്യവസായമേഖലയിലോ ആവണം. എന്തുണ്ട്‌ മലപ്പുറത്ത്‌.? ലീഗാർ മുസ്ലിങ്ങൾക്ക്‌ എന്തേലും ചെയ്തെങ്കിൽ മലപ്പുറത്ത്‌ അത്‌ കാണണ്ടേ..?

ആളോഹരി വരുമാനത്തിലും അടിസ്ഥാനസൗകര്യങ്ങളിലും ഏറ്റവും പിന്നാക്കം, പതിനാലാമത്‌ നിൽക്കുന്ന ജില്ലയാണ് മലപ്പുറം.

ജനസംഖ്യാനുപാതികമായി വ്യവസായങ്ങളോ, തൊഴിൽ നൽകുന്ന സംരഭങ്ങളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഹോസ്പിറ്റലുകളോ ആ നാട്ടിലില്ല.
താരതമ്യേന തൊട്ട്‌ മുൻപിൽ നിൽക്കുന്ന കാസർഗ്ഗോഡ്‌, വയനാട്‌, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഒരു ലക്ഷം ജനത്തിനു 12 ഹോസ്പിറ്റലുകൾ, 11 ഹൈസ്കൂളുകൾ, 1 കോളേജ്‌ എന്നിങ്ങനെയുള്ളപ്പോൾ മലപ്പുറത്തെ ഒരു ലക്ഷം ജനത്തിനു 6 ഹോസ്പിറ്റൽ, 4 ഹൈസ്കൂൾ, 0.3 കോളേജ്‌ എന്നിങ്ങനെയാണ് ഉള്ളത്‌.

അതായത്‌, മറ്റു പിന്നാക്ക ജില്ലകളിൽ ഒരു സ്കൂൾ സീറ്റോ കോളേജ്‌ സീറ്റോ ലക്ഷ്യമാക്കി രണ്ടോ മൂന്നോ ആളുകൾ ഓട്ടോയിൽ വരുമ്പോൾ ആ ഒരു സീറ്റിനായി മലപുറത്ത്‌ പത്ത്‌ പേർ ബസിൽ വരും. ഒരു ഹോസ്പിറ്റൽ കിടക്കയിൽ ഒന്നോ രണ്ടോ പേർ കിടക്കുമ്പോൾ മലപ്പുറത്ത്‌ അത്‌ നാലഞ്ചുപേരാകും.

(അവലംബം: മലപ്പുറം ജില്ലാ വിഭജിക്കാൻ ലീഗുകാരുടെ തന്നെ ജില്ലാപഞ്ചായത്ത്‌ പാസാക്കിയ പ്രമേയം, മലപ്പുറം ജില്ലാ പഠനപ്രബന്ധം)

അപ്പോ, അടവച്ച്‌ വിരിയിച്ചെടുക്കുന്ന പോലെ ആരു ഭരിച്ചാലും ഒന്നര ഡസൻ എം എൽ എമാരെ, 2 എം പിമാരെ പറഞ്ഞയക്കുന്ന, അയ്യഞ്ച്‌ കൊല്ലം മാറി മാറി വ്യവസായവും വിദ്യാഭ്യാസവുമടക്കം നാലഞ്ച്‌ സംസ്ഥാനമന്ത്രിസ്ഥാനം, കേന്ദ്രമന്ത്രിസ്ഥാനം തുടങ്ങിയവ അലങ്കരിച്ച ലീഗിന്റെ സ്വന്തം മലപ്പുറത്തിന്റെ വികസനചരിത്രമാണാ മുകളിൽ പറഞ്ഞത്‌. സ്കൂളില്ല, കൊളേജില്ല, കൊള്ളാവുന്ന റോഡില്ല, ഭരണസ്ഥാപനങ്ങളില്ല. ഹോസ്പിറ്റലില്ല, വ്യവസായങ്ങളില്ല, അടിസ്ഥാന സൗകര്യങ്ങളില്ല. ശരാശരിയിൽ വയനാടിനും ഇടുക്കിക്കും കാസർഗ്ഗൊഡിനും, പത്തനംതിട്ടക്കും പിന്നിൽ. ഏറ്റവും പിറകിൽ, പതിനാലാമത്‌.

ഇടതുസർക്കാരുകൾ അതത്‌ കാലത്ത്‌ ചെയ്തതിനപ്പുറം മലപ്പുറത്തിനോ മുസ്ലിങ്ങൾക്കോ ലീഗ്‌ എന്ത്‌ കൊടുത്തെന്ന് എണ്ണിപ്പറയുന്ന ഒരു ലീഗുകാരനെ കാണിച്ച്‌ തരാമോ..? ഇടത്‌ സർക്കാർ ചെയ്തവയുടെ ലിസ്റ്റുണ്ട്‌. ന്യൂനപക്ഷവികസനത്തിനു നൽകുന്ന സ്കീം ചൂണ്ടിക്കാട്ടി പത്തുമ്മക്കും ഖദീജക്കും കിട്ടും, കൗസല്യക്ക്‌ കിട്ടില്ല എന്ന് പറഞ്ഞു നടക്കുന്ന സംഘികൾ (അവർക്ക്‌ മുന്നോക്ക, പിന്നാക്ക, ദളിത്‌, ന്യൂനപക്ഷ വികസന കോർപ്പറേഷനൊക്കെ ഉണ്ടെന്നും അതിലെ സ്കീം അവർക്കേ കിട്ടൂ എന്നും അറിയാഞ്ഞിട്ടല്ല) ഉള്ളോണ്ട്‌ ലിസ്റ്റ്‌ എണ്ണിപ്പറയുന്നില്ല.

പിന്നെ, പറയുമ്പോ എല്ലാം പറയണമല്ലോ, ലീഗ്‌ കേരളത്തിലെ മുസ്ലിങ്ങൾക്ക്‌ ഒന്നും തന്നില്ല എന്ന് പറയുന്നില്ല.
നല്ല ചീത്തപ്പേരുണ്ടാക്കി തന്നിട്ടുണ്ട്‌.
വളരെ സെക്യുലറായ ഒരു ജനതയെ സംശയത്തോടെ നോക്കികാണാൻ മറ്റുള്ളവർക്ക്‌ അവസരം കൊടുതിട്ടുണ്ട്‌.
ബി ജെ പിക്ക്‌ വളരാനുള്ള വളം ദിനവും സപ്ലൈ ചെയ്യുന്നുണ്ട്‌.
ഹജ്ജ്‌ ക്വോട്ട വിറ്റിട്ടുണ്ട്‌.
ഗൾഫിൽ പോയി എല്ലുമുറയെ പണിയെടുത്ത്‌ രക്ഷപെട്ട കൂട്ടരുടെ കഞ്ഞിയിൽ അവകാശം പറയുന്നുണ്ട്‌.
അവരുടെ ചോരകുടിച്ച്‌ വളരുന്നുണ്ട്‌.
മാനവികതയുടെ രാഷ്ട്രീയത്തിനുമേൽ മതരാഷ്ട്രീയം കൊണ്ട്‌ കൊഞ്ഞനം കുത്തിക്കാണിക്കുന്നുമുണ്ട്‌.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *