ഒന്നാമത്തെ ചിത്രം മധ്യപ്രദേശിൽ PMAY പദ്ധതി പ്രകാരം നിർമ്മിച്ച ഒരു വീടാണ്, രണ്ടാമത്തത് LIFE പദ്ധതിയിൽ കേരളത്തിൽ നിർമ്മിച്ച വീടും. ഇവയിലെ വ്യത്യാസം നമുക്കറിയാം, എങ്ങനെ ആണ് രണ്ടു സർക്കാറുകൾ തങ്ങളുടെ ജനതയുടെ ആത്മാഭിമാനം നിലനിർത്തുനത്തിൽ പ്രവർത്തിക്കുന്നു എന്നതിന്റെ ഉദാഹരണം.

ഇനി ലൈഫ് പദ്ധതി എങ്ങനെ സമാനതകൾ ഇല്ലാത്ത നേട്ടം കൈവരിച്ചു എന്ന് നോക്കാം (വ്യക്തിപരമായ നിരീക്ഷണം)

1) മറ്റു ഭവന നിർമാണ പദ്ദതികളിൽ നിന്നും നിർമാണം മുടങ്ങി കിടന്നിരുന്ന ഭവനങ്ങളുടെ പൂർത്തീകരണത്തിനു നൽകിയ പ്രാധമിക പരിഗണന.
2) വിവിധ വകുപ്പുകളിൽ ആയി വ്യാപാരിച്ചു നിന്നിരുന്ന ഭവന നിർമാണ പദ്ധതികളെ ഒരു കുടകീഴിൽ കൊണ്ടുവരികയും, അവയ്ക്കു ഏകീകൃത ധന സഹായമായ നാലു ലക്ഷം എന്ന തുക നൽകുകയും ചെയ്തു(ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന തുക).
3) കോസ്റ്റൽ റെഗുലേഷൻ , തണ്ണീർത്തട സംരക്ഷണ നിയമം, തുടങ്ങിയ വിവിധ സാങ്കേതിക തടസങ്ങൾ ഉള്ള ഭൂമിയുടെ ഗുണഭോക്താക്കൾക്ക് അത്തരം തടസങ്ങൾ നീക്കം ചെയ്യുവാൻ തദ്ദേശ സ്ഥാപങ്ങളുടെ സഹായത്താൽ നടത്തിയ ക്രിയാത്മക ഇടപെടൽ .
4) തദ്ദേശ സ്ഥാപങ്ങളുടെ പദ്ധതി വിഹിതത്തിൽ പ്രാഥമിക പരിഗണന ഭവന നിർമാണത്തിന് നൽകുകയും , അതിനാവശ്യമായ തുക കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടി വായ്‌പ്പാ സ്ഥാപനങ്ങളിൽ സർക്കാർ തലത്തിൽ നൽകിയ ഗ്യാരണ്ടീ.
5) തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താവിന്‌ നൽകിയ അധിക തുക.
6) നഗരപ്രദേശങ്ങളിൽ PMAY പദ്ധതിയുടെ 1 .5 ലക്ഷം തുക ക്രിയാത്മകമായ് സംയോചിപ്പിച്ചു.

കേരള സർക്കാറിൻ്റെ ഇച്ചാശക്തി ,അതൊന്ന് മാത്രമാണ് ഈ പദ്ധതിയുടെ വിജയം
#lifemission
#keralaleads


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *