#LifeMission ആണല്ലോ വിഷയം.. CongRSS ഉം BJP യും മാധ്യമങ്ങളും കൂടി നിങ്ങളെ വ്യാജവാർത്തകൾ ഇറക്കി തെറ്റിദ്ധരിപ്പിക്കും.. അതോണ്ട് 4 ടോപ്പിക്കിൽ ആയി കുറച്ചു പോയിന്റസ് പറയാം..
ലൈഫ് മിഷൻ LDF സർക്കാറിന്റെ അഭിമാന പദ്ധതി
സർക്കാർ ഇത് വരെ ലൈഫ് മിഷൻ പ്രോജെക്ടിൽ 2,26,490 വീടുകൾ വെച്ച് കൊടുത്തിട്ടുണ്ട്. അടുത്ത ഇലക്ഷന് മുൻപ് തന്നെ 3 ലക്ഷം വീടുകൾ പൂർത്തിയാക്കും. ലൈഫ് മിഷനിൽ പുതുതായി അപേക്ഷിക്കാനുള്ള അവസരത്തിൽ ഓഗസ്റ്റ് 27 വരെ മാത്രം 6.37 ലക്ഷം പുതിയ അപേക്ഷകളാണ് ലഭിച്ചത്. സെപ്റ്റംബർ 30 വരെ പുതിയ അപേക്ഷ സമർപ്പിക്കാൻ പറ്റും.https://bit.ly/3cuAo9o ഇനി 100 അപ്പാർട്മെന്റ് കോപ്ളെക്സുകൾ പണിയുന്നുണ്ട്. അതിൽ 41 എണ്ണം ഇപ്പോൾ പണി തുടങ്ങി കഴിഞ്ഞു.https://bit.ly/3i52pFv കേരളത്തിലെ അകെ റേഷൻ കാർഡുകളുടെ എണ്ണം 88 ലക്ഷമാണ്. അതായത് 10 ശതമാനത്തിലധികം കുടുംബങ്ങളെങ്കിലും ലൈഫ് മിഷനുമായി നേരിട്ട് ബന്ധമുള്ളവരാണ് എന്നർത്ഥം..
ഇപ്പോഴത്തെ വടക്കാഞ്ചേരി വിവാദം
മുകളിൽ ഇത്രയും പറഞ്ഞതിൽ സ്പോണ്സര്ഷിപ്പ് ഉള്ള ഒരേ ഒരു ഫ്ലാറ്റ് വടക്കഞ്ചേരിയിലെ ഫ്ലാറ്റ് ആണ്. ബാക്കിയെല്ലാം സർക്കാർ ലൈഫ് മിഷനിലൂടെ നേരിട്ട് നിർമ്മാണം നടത്തുന്നതാണ്. ഈ ഒരു കാര്യം വെച്ചിട്ടാണ് മൊത്തം ലൈഫ് പ്രോജക്റ്റ് പ്രശ്നമാണ് എന്ന രീതിയിൽ അനിൽ അക്കരെ എന്ന CongRSS MLA, BJP യെ വച്ചു CBI എന്ന കേന്ദ്ര ഏജൻസികളെ വച്ചു മാധ്യമങ്ങളുടെ ഒത്താശയോടെ കഥകൾ ഇറക്കുന്നത്. പാവപ്പെട്ട ജനങ്ങളോട് ചെയ്യുന്ന കടുത്ത ദ്രോഹം ആണ് ഇത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളൊ കോടതിയൊ ആവശ്യപ്പെടാതെ ഒരു MLA യുടെ പരാതിയില്‍ CBI കേസ് എടുക്കുന്നത് ആദ്യത്തെ സംഭവം.. ലാവലിൻ കേസ് പോലെ രാഷ്ട്രീയ ഗൂഢാലോചന ആണിത്. വടക്കാഞ്ചേരിയിൽ ഉള്ള ഈ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഒരു രൂപപോലും മുതല്‍ മുടക്കില്ല എന്നോർക്കണം.. സര്‍ക്കാരിന്‍റെ ഒരു രൂപപോലും ആര്‍ക്കും കൊടുത്തിട്ടുമില്ല. സര്‍ക്കരുമായ ബന്ധപ്പെട്ട ഒരാളും ഒരു രൂപപോലും ഇതില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റിയിട്ടില്ല. യൂണീടാക് കോണ്സുലേറ്റു ജീവനക്കാര്‍ക്ക് അവരുടെ ലാഭവിഹിതത്തില്‍ നിന്നൊ മറ്റൊ കൊടുത്തു എന്നു പറയുന്ന 4.25 കോടി കമ്മീഷനില്‍ സര്‍ക്കാരിന് യാതൊരു ബാധ്യതയുമില്ല. തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് നിര്‍മ്മാണ കരാര്‍ ഉള്‍പ്പെടെയുളളതിനാണ് നാലേകാല്‍ കോടി കമ്മീഷന്‍ കൊടുത്തത്. ഇത് സന്ദീപിനും മറ്റു കോണ്‍സുലേറ്റ് ജീവനക്കാര്‍ക്കുമാണ് കിട്ടിയത്. ജോണ് ബ്രിട്ടാസിന്റെ വെളിപ്പെടുത്തൽ നമ്മൾ കണ്ടതാണ്.https://bit.ly/367aN55 സ്വപ്നയുടെ അക്കൗണ്ടിലെ തുക കമ്മീഷന്‍ അല്ല. അത് കള്ളക്കടത്ത് വഴി കിട്ടിയതാണെന്ന് NIA തന്നെ കോടതിയില്‍ പറഞ്ഞട്ടുമുണ്ട്.https://bit.ly/3mSVwe6 സര്‍ക്കാരും റെഡ് ക്രസന്‍റും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം ഫ്ലാറ്റിന്‍റെ നിര്‍മ്മാണം നടക്കുന്നു. നിര്‍മ്മാണത്തില്‍ യാതൊരുവിധ പരാതിയുമില്ല. സമയബന്ധിതമായി തന്നെ അത് പൂര്‍ത്തിയാക്കും.
CBI കേസ് – വടക്കാഞ്ചേരി പദ്ധതിക്ക് എതിരെ
ലൈഫ് പദ്ധതിക്കെതിരെ CBI കേസെടുത്തല്ലോ ലൈഫ് പദ്ധതിക്ക് എതിരെയല്ല, വടക്കാഞ്ചേരിയിൽ UAE റെഡ് ക്രസന്റിന്റെ സഹായത്തോടെ 140 ആളുകൾക്ക് വീട് ഉണ്ടാക്കുന്നതിനെതിരെ ആണ് കേസെടുത്തിരിക്കുന്നത്. എന്തായാലും അഴിമതിയല്ലെ അഴിമതി കേസൊന്നും അല്ല. റെഡ് ക്രസന്റിൽ നിന്നും പണം സ്വീകരിച്ചിപ്പോൾ, FCRA (ഫോറിൻ കോണ്ട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ്) പാലിച്ചിട്ടില്ല അത് കൊണ്ട് കേസെടുക്കണം എന്ന് പറഞ്ഞ് അനിൽ അക്കര MLA നൽകിയ പരാതിയിൽ ആണ് ഇപ്പോൾ CBI കേസെടുത്തത്. FCRA പാലിച്ചില്ല എന്ന് CBI കണ്ടെത്തിയാൽ ലൈഫ് പദ്ധതി നിലക്കില്ലേ FCRA പാലിച്ചില്ല എന്ന് CBI കണ്ടെത്തിയാൽ വടക്കാഞ്ചേരിയിലെ കെട്ടിട നിർമ്മാണം തടസ്സപ്പെടും എന്നല്ലാതെ വേറൊന്നും സംഭവിക്കില്ല. അങ്ങനെ വന്നാൽ ആ 140 ആളുകൾക്ക് വീട് കിട്ടാതെയാവില്ലേ ഇല്ല അനിൽ അക്കരയല്ല, പള്ളിപ്പറമ്പിൽ കിടക്കുന്ന അവന്റെ അപ്പാപ്പൻ കുഴിയിൽ നിന്നും എണീറ്റ് വന്നാലും 140 ആൾക്ക് വീടു കിട്ടുന്ന ആ പദ്ധതി ഇല്ലാതാക്കാനാവില്ല. പിണറായി സർക്കാർ പദ്ധതി പൂർത്തീകരിക്കുക തന്നെ ചെയ്യും. റെഡ് ക്രസന്റിന്റെ ഫണ്ട് ഇല്ലെങ്കിൽ സർക്കാരിന്റെ ഫണ്ട് കൊണ്ട് കെട്ടിട നിർമ്മാണം പൂർത്തീകരിക്കും.
CBI എന്ന കൂട്ടിലെ തത്ത
CBI ക്ക് ഒരു സംസ്ഥാനത്ത് പ്രവർത്തിക്കണമെങ്കിൽ ചട്ടപ്രകാരം ” General Consent of the State ” ആവശ്യമാണ്. തങ്ങളുടെ സംസ്ഥാനത്ത് CBI പ്രവേശിക്കരുത് എന്ന് കാണിച്ച് കേന്ദ്രത്തിന് കത്ത് നൽകിയത് നാല് സംസ്ഥാനങ്ങളാണ്. അവിടങ്ങളിലെ മുഖ്യമന്ത്രിമാർ . 1 ബംഗാൾ : മമതാ ബാനർജി (#TrinumoolCongRSS)https://bit.ly/3mVo2Mc 2. ആന്ധ്ര: ചന്ദ്രബാബു നായിഡു (#TDP).https://bit.ly/30bq6WO 3. ഛത്തീസ്ഗഢ്: ഭൂപേഷ് ബഗൽ (#CongRSS)https://bit.ly/3mU3GmM 4. രാജസ്ഥാൻ: അശോക് ഗെലോട്ട് (#CongRSS)https://bit.ly/3mUsPxyകോൺഗ്രസ് പാർട്ടി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ പ്രവർത്തന അനുമതി പോലും നൽകാത്ത CBI യെ , അനിൽ അക്കര എന്ന #CongRSS MLA നൽകിയ പരാതിയിൽ അന്വേഷണം നടത്താനായി മുതിർന്ന രണ്ട് കോൺഗ്രസ് MP മാർ , ഒരു കേന്ദ്ര സഹമന്ത്രിയേയും കൂട്ടി അഭ്യന്തര മന്ത്രാലയത്തിൽ അടയിരുന്ന് അനുമതി വാങ്ങിയത്, പ്രതിപക്ഷത്തിൻ്റെ വെപ്രാളം മനസ്സിലാക്കാൻ സാധിക്കും..വെളിപ്പെടുത്തുന്നു.RAW, മിലറ്ററി ഇൻ്റലിജൻസ് എന്നിവ ഒഴികെ NIA, ED, Customs പോലുള്ള സകല കേന്ദ്ര ഏജൻസികളും കേരളത്തിൽ ഫുൾ ടൈം പണിയിലാണ്. NIA അടക്കം തലകുത്തി നിന്നിട്ടും നാളിതുവരെ “കുരുക്ക് മുറുക്കാൻ കഴിയാത്ത ” സങ്കടം തീർക്കാനാണ് ലോകത്തിലെ തന്നെ ഏറ്റവും വഷളും കുപ്രസിദ്ധിയുമുള്ള, സുപ്രീം കോടതി വരെ ‘”കൂട്ടിലെ തത്ത” (https://reut.rs/3czCQM0) എന്ന് വിശേഷിപ്പിച്ച CBI യെ കോൺഗ്രസ് കാലു പിടിച്ച് കൊണ്ടു വന്നിരിക്കുന്നത്. ഇതിനെല്ലാം ജനങ്ങൾ ചോദിക്കുക തന്നെ ചെയ്യും..
0 Comments