app-facebook

Pinko Humanabout a year ago

എന്താണ് LIFE?
എന്താണ് PMAY-LIFE?
എന്താണ് PMAY?

കുറെ മനുഷ്യരുടെ ടെൻഷനാണ് ഈ ചോദ്യങ്ങൾ??? ഏറ്റവും ലളിതമായ് ഈ ഗ്രാഫുകൾ നിങ്ങൾക്ക് അതിന്റെ ഉത്തരം നൽക്കും,,,!!

എങ്കിലും ഗ്രാഫിലെഴുത്തിയിരിക്കുന്നത് ഞാൻ പകർത്തി എഴുത്താൻ ശ്രമിക്കയാണ്,,!!

“The ability to simplify means to eliminate the unnecessary so that the necessary may speak.”

എന്നൊരു വാക്യം ഏതോ മഹൻ പറഞ്ഞതായിട്ടുണ്ട്,,!!

💥ലൈഫ് പദ്ധതി :
…………………….

🔸️പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാരിന്റെ ലൈഫ് മിഷന്റെ ഭാഗമായി അവിഷ്ക്കരിച്ച ഭവന നിർമ്മാണ സഹായ പദ്ധതിയാണ്,..! പൊതു വിഭാഗത്തിന് 3.50 ലക്ഷവും , പട്ടിക വർഗത്തിന് 4 ലക്ഷം രൂപയും ഈ പദ്ധതിയുടെ ഭാഗമായി അനുവദിക്കും.!! ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട തുക പൂർണമായും (100% ) കേരള സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്,,!

💥PMAY ( പ്രധാൻമന്ത്രി അവാസ് യോജന ):
…………………………………………………………

🔸️PMAY എന്നതൊരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് .! എന്നാൽ പൂർണമായും അതൊരു കേന്ദ്ര ഗവൺമെന്റ് പദ്ധതിയല്ലാ, !! രാജ്യത്തെ സംസ്ഥാന ഗവൺമെന്റുകൾക്ക് കുടെ പങ്കാളിത്തമുള്ള ഒന്നാണത് ! ഈ പദ്ധതിയുടെ ആകെ തുക എന്നത് 3 ലക്ഷം രൂപയാണ് !
കേന്ദ്ര ഗവൺമെറ്റിന്റെ വിഹിതം ഇതിൽ 1.5 ലക്ഷം രൂപയാണ് ..! ഈ ഇനത്തിൽ കേരളത്തിനായി ഇത്ര വരെ അനുവദിച്ച തുക എന്നത് 284 കോടി രൂപയാണ്, !

പതിനാലാം നിയമസഭയുടെ പത്താം സമ്മേളനത്തിന്റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യം നമ്പർ 4157 ന് ശ്രീ കെ.ടി ജലിൽ നൽകിയ മറുപടി ചുവടെ നൽകുന്നു, !( 20 .O3.2018 )

👉http://bit.ly/2AHCr8O

ഇനി PMAY എന്നതിൽ ഗ്രാമിണ, നഗര വിഭാഗങ്ങളായി രണ്ട് തരം ഉണ്ടെന്ന് അറിയാമല്ലോ ??? PMAY ( G ) എന്നും
PMAY (U) എന്നും,,! മുകളിൽ പരാമർശിച്ചത് PMAY (നഗരം ) സംബദ്ധിച്ച വിഹിതമാണ്,, ബാക്കി ചർട്ടിൽ കാണാം,,!

ഇനി PMAY ( G ) വിഹിതമെന്നത് ഭവന നിർമാണത്തിന്റെ യൂണിറ്റ് കോസ്റ്റ് എന്നത്
1,20,000 രൂപയാണ് .ഈ തുകയിൽ 72,000 രൂപ കേന്ദ്ര സർക്കാരും ,48,000 രൂപ സംസ്ഥാന സർക്കാരും നൽക്കുന്നു, ഈ നിരക്കിൻമേൽ ഒരു ഭവന നിർമാണം സാധ്യമാവില്ലാ കേരളത്തിൽ എന്നുള്ളത് കൊണ്ട് ഇടതുപക്ഷ സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയുടെ അതേ നിരക്ക് നൽകനായി 2,80,000 രൂപ നൽകാൻ ഉത്തരവായി . അപ്പോൾ കേന്ദ്ര സർക്കാർ 72,000 ,സംസ്ഥാന സർക്കാർ 3,28,000 രൂപയുമെന്നായി! മൊത്തം 4 ലക്ഷം !!

ആവർത്തിക്കുന്നു ഞാൻ,
നരേന്ദ്ര മോഡി സർക്കാരിന്റെ PMAY (ഗ്രാമിൺ ) കേരളത്തിൽ നടപ്പിലാക്കുമ്പോൾ കേന്ദ്ര സർക്കാർ 72,000 വിഹിതം ഒരു വിടിന് ചിലവിടുബോൾ സംസ്ഥാന സർക്കാർ ചിലവിടുന്നത് 3, 28,000 രൂപയാണ്.

ഒഫിഷ്യൽ നിയമസഭാ ഡാറ്റയും ,2,80,000 രൂപ അനുവദിച്ച ഉത്തരവിന്റെ കോപ്പിയും ചേർക്കുന്നു,,!

👉http://bit.ly/2AIXk3f

💥PMAY -LIFE ( പി.എം.എ.വെ – ലൈഫ് )
…………………………………………………….

🔸️മുകളിൽ ഇത് സംബദ്ധിച്ച് പരാമർശിച്ചിട്ടുണ്ട്,,.ലൈഫ് – PMAY പദ്ധതി നിരക്കുകൾ എകികരിക്കനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചതാണ് PMAY -LIFE എന്നത്! അല്ലാണ്ട് PMAY ൽ നിന്നും അല്ലാ ലൈഫ് പദ്ധതി രൂപം കൊണ്ടിരിക്കുന്നത് ! ലൈഫ് സംസ്ഥാന ഗവൺമെന്റിന്റെ സ്വതന്ത്ര്യമായ ഒരു പദ്ധതിയാണ്,,! ആ നിലയിൽ 100 % പദ്ധതി വിഹിതം സംസ്ഥാന സർക്കാർ വഹിക്കുന്ന ഒന്നാണത് ! PMAY ഒരു കേന്ദ്ര – സംസ്ഥാന സഹകരണ കേന്ദ്രാവിഷ്കൃത പദ്ധതിയാണ് !!

ഇനി PMAY സംസ്ഥാനത്തിന് അനുവദിക്കുന്ന തുക കൊണ്ട് ഒരു ഭവന നിർമ്മാണം സാധ്യമാവാത്ത ഘട്ടത്തിലാണ് ലൈഫ് മിഷൻ തുകയുമായി ചേർത്ത് ഈ പദ്ധതിക്ക് സംസ്ഥാന സർക്കാർ മുൻകൈ എടുക്കുന്നത്! സംസ്ഥാന ലൈഫ് മിഷനിൽ നിന്ന് തന്നെയാണ് ഈ അധിക ഫണ്ട് സമാഹരിക്കുന്നത്! അല്ലാണ്ട് കേന്ദ്രം തരുന്നതല്ലാ !!

സംശയാലുകൾക്കായി ചിലത് പങ്ക് വെയ്ക്കുന്നു,,👇👇👇👇👇👇👇👇👇👇👇👇👇👇👇👇 ‘

✴സംസ്ഥാനത്ത് ആകെ ഭവന രഹിതർ എന്നത് സർക്കാർ കണക്കിൽ 5,94,936 ആണ്.

✴ഇവയിൽ 2,60,179 ഭുമിയുള്ള ഭവന രഹിതരാണ്.

✴സ്വന്തമായി ഭുമി ഇല്ലാത്തവർ 3, 34,757 പേരാണ് .

👉http://bit.ly/2AJzg0j

ലൈഫ് മിഷന്റെ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ വിവിധ ഭവന പദ്ധതികളുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് പൂർത്തികരിക്കത്ത 56115 വീടുകളുടെ പുർത്തികരണമാണ് ലക്ഷ്യമിട്ടിരുന്നത്. അതിന്റെ 70% വും(39616 വീടുകൾ ) പുർത്തിയായതായി സർക്കാർ നിയമസഭയെ അറിയിച്ചു.! സംസ്ഥാനത്ത് ഭവന രഹിതരായ എല്ലാവർക്കും ലൈഫ് മിഷൻ പദ്ധതി പ്രകാരം 2021-2022 ഓടെ വീട് നിർമ്മിച്ച് നൽകനാണ് സർക്കാർ പ്ലാൻ .നിങ്ങൾ എത്ര ഒച്ചയെടുത്താലും അത് നടപ്പിലാക്കുക തന്നെ ചെയ്യും.

👉http://bit.ly/2AIj92W

രണ്ടാം ഘട്ടത്തിൽ ഭുമിയുള്ള ഭവന രഹിതർക്ക് ഗ്രാമങ്ങളിൽ 1,77, 337 വീടുകളും, നഗരങ്ങളിൽ 82487 വീടുകളും നിർമ്മിക്കനാണ് ഈ സർക്കാർ ലക്ഷ്യമിടുന്നത് ടോട്ടൽ 2,59,824 വീടുകൾ..
(ശേഷിക്കുന്ന 355 വീടുകൾ സംബന്ധിച്ച് എനിക്ക് ഒരൽപ്പം വ്യക്ത കുറവുണ്ട്,,, ഞാൻ അത് മനസ്സിലാക്കിയാൽ അപ്ഡേറ്റ് ചെയ്യും.)

👉http://bit.ly/2AJatJC

ലൈഫ് മിഷനുമായി ബന്ധപ്പെട്ട സാധാരണക്കാരന് ഉണ്ടായേക്കാവുന്ന 66 ഓളം സംശയങ്ങൾ ദുരികരിക്കാൻ ചുവടെയുള്ള ലിങ്ക് സഹായകരമാവും എന്ന് കരുതുന്നു,,!! നിങ്ങൾക്കിത് വിനിയോഗിക്കാവുന്നതാണ്,

👉http://bit.ly/2AJzpAT

പ്രിയപ്പെട്ട കോൺഗ്രസ് ,ബി.ജെ.പി ,ആർ.എസ്.എസ്
ഇത്യാതി മനുഷ്യരെ ,🙏

നിങ്ങളുടെ അബദ്ധ ജഡീലവും, വ്യാജവുമായ പ്രചരണങ്ങൾ കൂടുതൽ ശക്തിയോടെ തുടരു .ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ ,തൽ സ്ഥിതികൾ ,ഭാവി പദ്ധതികൾ ഏറ്റവും ശക്തമായി വസ്തുതകളുടെ അകമ്പടിയോടെ ജനങ്ങളിലേത്തിക്കുവാൻ അത് ഞങ്ങൾ സഖാക്കൾക്ക് വലിയ ഊർജ്ജമാണ് .നിങ്ങളോട് കടപ്പെട്ടിരിക്കുന്നു ഈയുള്ളവൻ!

നിങ്ങളുടെ വ്യാജ പ്രചരണങ്ങളൊക്കെ നേരിടാൻ ഈ നാട് എപ്പോഴെ സന്നദ്ധമാണ്,,!✊

ശരിയെങ്കിൽ ,വിണ്ടും കാണാം
✍പിങ്കോ ഹ്യുമൻ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *