വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേരള എൻജിഒ യൂണിയനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ എൻജിഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാകമ്മിറ്റി അപലപിച്ചു. യൂണിയനിൽ പ്രാഥമിക അംഗത്വം പോലുമില്ലാത്ത ട്രഷറി ജീവനക്കാരനെ യൂണിയന്റെ നേതാവായി ചിത്രീകരിച്ചാണ് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചത്. ജീവനക്കാർക്കിടയിലും സാമൂഹ്യമാധ്യമങ്ങളിലും സംഘടനയെ താറടിച്ചുകാണിക്കാനാണ് മാധ്യമങ്ങളും സർക്കാർ വിരുദ്ധകേന്ദ്രങ്ങളും ശ്രമിക്കുന്നത്. വസ്തുത മനസ്സിലാക്കി വ്യാജവാർത്ത പിൻവലിച്ച് മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കണം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു.
വിവാദങ്ങൾ /വിശദീകരണങ്ങൾ
എസ്എഫ്ഐ യുടെ പേരിൽ കള്ളക്കഥ
ബിരിയാണി വാങ്ങി തരാമെന്ന് പറഞ്ഞ് വിദ്യാർഥികളെ എസ്എഫ്ഐ പരിപാടിയിലേക്ക് കൊണ്ടുപോയെന്ന പ്രചരണത്തിൽ ട്വിസ്റ്റ്. എസ്എഫ്ഐ പരിപാടിയിൽ പങ്കെടുത്താൽ ബിരിയാണി വാങ്ങി തരാമെന്ന് നേതാക്കൾ പറഞ്ഞതായി മാധ്യമങ്ങളിലൂടെ പ്രതികരിച്ച വിദ്യാർഥി സമരത്തിന് പോയിട്ടില്ലെന്നും ആ ദിവസം ക്ലാസിലുണ്ടായിരുന്നെന്നും കണ്ടെത്തി. പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ രക്ഷിതാക്കളുടെ പരാതിയിൽ പിടിഎ Read more…