🔴വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം രൂപ.

🔴75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക്.

🔴മൂന്നര കോടി രൂപ ഡോളറും രൂപയുമായി 2019 ആഗസ്റ്റ് രണ്ടിന് കൈമാറി.

🔴പണം കൈപറ്റിയത് കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ്. ഖാലിദ് വന്നത് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തില്‍.

🔴കൈമാറ്റം നടന്നത് കവടിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപത്ത് വച്ചാണ്. നിര്‍ദിഷ്ട കോണ്‍സുലേറ്റ് നിര്‍മാണ കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും വലിയ തുക കമ്മീഷന്‍ നല്‍കിയത്.

കൈരളിയിൽ ജോൺ ബ്രിട്ടാസ് ഇപ്പൊ പുറത്ത് വിട്ട വാർത്തയാണ്.

മാധ്യമങ്ങൾ മുഴുവൻ സ്വപ്നക്കും ശിവശങ്കറിനും ചുറ്റും കറങ്ങി കൊണ്ടിരിക്കാതെ ഇതൊക്കെ ഒന്ന് അന്വേഷിക്ക്. സത്യം പുറത്ത് വരേണ്ടതാണ് അത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ഇതൊക്കെ ഒന്ന് ശരിയാണോ എന്ന് നോക്കെന്നേ..


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *