തിരഞ്ഞെടുപ്പ് കാലത്തെ വനിതാ ദിന ചിന്തകൾ

കേരള ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഉള്ളത്. കേരളത്തിലെ പൊതു തിരഞ്ഞെടുപ്പുകളിൽ പുരുഷന്മാരേക്കാൾ കൂടുതൽ വോട്ടു ചെയ്യുന്നതും സ്ത്രീകളാണ്. അപ്പോൾ ജനസംഖ്യയിലെ 50 ശതമാനത്തിലധികം വരുന്ന സ്ത്രീകളെ നിയമ നിർമ്മാണ സഭയിൽ പ്രതിനിധികരിക്കാൻ അത്ര തന്നെ വനിതാ ജന പ്രതിനിധികൾ ഉണ്ടാകേണ്ടതല്ലേ? അതായത് 140 MLA മാരിൽ 50 ശതമാനമായ 70 പേരെങ്കിലും കുറഞ്ഞത് ഉണ്ടാകേണ്ടതല്ലേ? ഈ വിഷയത്തെ ഡാറ്റ വച്ച് പരിശോധിച്ചാൽ ഗുരുതരമായ പ്രശ്‌നം നമുക്ക് കാണാൻ കഴിയും. 2006 മുതൽ 2021 വരെയുള്ള 15 വർഷകാലഘട്ടത്തിൽ കേരളത്തിൽ നടന്ന 3 പൊതു തിരഞ്ഞെടുപ്പുകളിൽ(2006,2011,2016 ) ഇരുമുന്നണികളിലുമായി മത്സരിച്ചതും ജയിച്ചതുമായ വനിതകളുടെ കണക്കാണ് ചുവടെയുള്ള ചിത്രത്തിലുള്ളത്.

ഈ പതിനഞ്ചു വർഷ കാലയളവിൽ LDF നെ പ്രതിനിധികരിച്ചു 21 വനിതകൾ വിജയിച്ചു എം എൽ എ ആയപ്പോൾ, UDF ഇൽ നിന്ന് ഒരാൾ മാത്രമാണ് നിയമസഭയിൽ എത്തിയത്. ഇത് കൂടാതെ 2019 ഉപ തിരഞ്ഞെടുപ്പിൽ ഒരാൾ കൂടി വിജയിച്ചു.

അങ്ങനെ 15 വർഷ കാലയളവിൽ 2 വനിതകൾ മാത്രമാണ് യുഡിഫ് എം എൽ എ മാരായതു.

ഈ പതിനഞ്ചു വർഷ കാലയളവിൽ LDF 42 സീറ്റുകൾ വനിതകൾക്ക് നൽകിയപ്പോൾ, UDF 22 സീറ്റുകളാണ് നൽകിയത്. UDF ലെ പ്രമുഖ പാർട്ടിയായ മുസ്ലിം ലീഗ് പതിനഞ്ചു വർഷ കാലയളവിൽ ഒരു വനിതയ്ക്കും സീറ്റു നൽകിയിട്ടില്ല. മൊത്തത്തിൽ നോക്കിയാൽ ജനസംഖ്യയിൽ 50 ശതമാനത്തിലധികം വരുന്ന സ്ത്രീ സമൂഹത്തെ പ്രതിനിനിധികരിക്കാൻ വെറും 5% സ്ത്രീകളാണ് നിയമ നിർമാണ സഭയിൽ എത്തുന്നത് എന്ന കണക്കു മലയാളികൾ സ്വയം വിമർശനാത്മകമായി പരിശോധിക്കേണ്ടതാണ്.ഡാറ്റ – വിക്കിപീഡിയ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *