വയനാട് ജില്ല
- ലൈഫ് മിഷനിലൂടെ 12,000 ഭവനരഹിതർക്ക് വീട് വച്ച് നൽകി. പുതാടി , ചിത്രമൂല , പാളക്കൊല്ലി എന്നിവിടങ്ങളിൽ ഭൂരഹിത ഭവന രഹിതർക്ക് ഭവന സമുച്ചയങ്ങൾ പൂർത്തിയാകുന്നു
- വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമായി. 625 കോടിയുടെ വിവിധപദ്ധതികൾ പൂർത്തീകരിക്കുന്നു
- നല്ലൂർനാട് കാൻസർ സെന്റർ തുടങ്ങി
- ചുരമില്ല യാത്രയ്ക്കായി കള്ളാടിയിൽ തുരങ്കപാത യാഥാർത്ഥ്യമാകുന്നു. 16 കിലോമീറ്ററാണ് ദൈർഘ്യം. 900 കോടി രൂപയാണ് ചിലവ്. പണി പൂർത്തിയാകുന്നതോടെ കോഴിക്കോട്ടുനിന്നും വയനാട്ടിലേക്കുള്ള ദൂരം 30 കിലോമീറ്റർ കുറയും
- 3195 പേർക്ക് റവന്യൂ വകുപ്പ് മുഖേന പട്ടയങ്ങൾ വിതരണം ചെയ്തു
- പവർ കട്ടില്ലാത്ത 5 വർഷങ്ങൾ
- 150 കോടി ചെലവിൽ കാർബൺ ന്യൂട്രൽ കോഫി പാർക്ക് സ്ഥാപിച്ചു
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
- സ്കൂളുകൾക്ക് ആധുനിക കെട്ടിടങ്ങൾ. മുണ്ടേരി ജിവിഎച്ച്എസ്എസ് – 5 കോടി , കാക്കവയൽ ജിഎച്ച്എസ്എസ് – 3 കോടി , മേപ്പാടി ജിഎച്ച്എസ്എസ് – 3 കോടി , കണിയാമ്പറ്റ ജി എച്ച് എസ് -3 കോടി , 10 വിദ്യാലയങ്ങൾക്ക് ഒരു കോടി വീതവും ലഭ്യമാക്കി, മറ്റ് സ്കൂളുകളിൽ ഒരു കോടി രൂപയിൽ താഴെയും. ആകെ 74 കോടി ചിലവിൽ 17 വിദ്യാലയങ്ങളിൽ ആധുനിക കെട്ടിടങ്ങൾ.
- 418 വിദ്യാലയങ്ങളിൽ ഹൈടെക് ആയി. 11568 ഐ ടി ഉപകരണങ്ങൾ സജ്ജമായി. 316 വിദ്യാലയങ്ങളിൽ ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷൻ. 74 ഐ ടി ക്ലബുകൾ. 4996 അധ്യാപകർക്ക് ഐ ടി പരിശീലനം. ഗോത്ര വർഗ വിദ്യാർത്ഥികൾക്ക് പ്രത്യേക പദ്ധതി
- വയനാട് എൻജിനീയറിങ്ങ് കോളേജിൽ 26 കോടിയുടെ പദ്ധതി
- ഉന്നത വിദ്യാഭ്യാസ വകുപ്പിൽ 20 കെട്ടിടങ്ങൾ പണി പൂർത്തിയാക്കി
ആർദ്രം മിഷൻ
- ആർദ്രം പദ്ധതിയുടെ ഭാഗമായി 19 പ്രാധമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. 37 ഡോക്ടർമാർ ഉൾപ്പടെ 172 പുതിയ തസ്തികകൾ സൃഷ്ടിച്ചു
- പൂതാടി, നൂൽപ്പുഴ ആരോഗ്യ കേന്ദ്രങ്ങൾ ദേശീയ ഗുണനിലവാര പട്ടികയിൽ ഇടം നേടി
- വൈറോളജി ലാബ് , ജില്ല ആശുപത്രിയിൽ 1.07 കോടി ചിലവിൽ പുതിയ ഒ പി കെട്ടിടം , 8.33 കോടി ചിലവിൽ കാത്ത് ലാബ് തുടങ്ങിയവ നിർമ്മിച്ചു.
- 32 ഡോക്ടർമാർ മാത്രം ഉണ്ടായിരുന്ന ജില്ല ആശുപത്രിയിൽ 60 ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി.
- കൽപ്പറ്റ ജനറൽ ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റി. 3 കോടിയുടെ പുതിയ ബ്ലോക്ക് നിർമ്മാണം അവസാന ഘട്ടത്തിൽ
- ജില്ലയിൽ 11 കനിവ്(108) ആംബുലൻസുകൾ അനുവദിച്ചു
- ആദിവാസി ആരോഗ്യ പരിരക്ഷണത്തിന് ഊരുമിത്രം പദ്ധതി
- സുൽത്താൻ ബത്തേരിയിൽ പുതിയ പബ്ളിക്ക് ഹെൽത്ത് ലാബ് ആരംഭിച്ചു
- ആദിവാസി ഗർഭിണികൾക്കായി 7 മെറ്റേണിറ്റി ഹോമുകൾ, പ്രസവാനന്തരം വീട്ടിലേക്ക് അനുയാത്ര സൗകര്യം
- കുട്ടികളുടെ സൗജന്യ ശസ്ത്രക്രിയയ്ക്ക് ഹൃദ്യം പദ്ധതി
- ഗ്രാമങ്ങളിലേക്ക് രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ
- വൃക്ക രോഗികൾക്ക് ആശ്വാസമായി 4 ഡയാലിസിസ് യൂണിറ്റുകൾ ആരംഭിച്ചു
- ജില്ലാ ആശുപത്രിയിൽ നേത്രരോഗ വിഭാഗം ആരംഭിച്ചു, ജില്ലാ ആശുപത്രി ലേബർറൂം , ഡന്റൽ ലാബ്, സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റ് എന്നിവ ആധുനിക രീതിയിൽ നവീകരിച്ചു
- കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ബെറ കേൾവി പരിശോധന സൗകര്യം തുടങ്ങി, പുതിയ വാർഡ് , ലഹരി വിമുക്ത കേന്ദ്രം , വെന്റിലേറ്റർ സൗകര്യം എന്നിവ തുടങ്ങി
- കോവിഡ് രോഗികൾക്ക് വിദഗ്ധ ചികിത്സ സൗകര്യം ലഭ്യമാക്കി. മാനന്തവാടി ബത്തേരി വൈത്തിരി മേപ്പാടി എന്നിവിടങ്ങളിൽ കോവിഡ് ആശുപത്രികൾ തുടങ്ങി
- ജില്ലയിൽ ഉടനീളം പ്രത്യേക ക്വാറന്റെൻ കേന്ദ്രങ്ങൾ, പോസ്റ്റ് കോവിഡ് ക്ലിനിക്, കോവിഡ് സാമ്പിൾ പരിശോധന കേന്ദ്രങ്ങൾ ആരംഭിച്ചു,
ഹരിത കേരളം മിഷൻ
- ചെറു വനങ്ങൾ തീർത്ത് വയനാട് സമ്പൂർണം പച്ചത്തുരുത്ത് ജില്ലയായി മാറി. 20 ബേക്കറി 33 പച്ചത്തുരുത്തുകൾ ഇതിനോടകം യാഥാർഥ്യമായി. സമ്പൂർണ്ണ തരിശ് രഹിത ഗ്രാമം പദ്ധതി നടപ്പിലാക്കി. ‘ ഇനി ഞാൻ ഒഴുകട്ടെ ‘ പദ്ധതിയിലൂടെ പുഴകളുടെയും നീർച്ചാലുകളുടെയും വീണ്ടെടുപ്പ് സാധ്യമാക്കി.
- കബനിയുടെ കൈവഴിയായ 17 തോട്ടുകൾക്ക് പുതുജീവൻ. ജലലഭ്യതയും ഉപഭോഗവും കണക്കിലാക്കി ജല ബജറ്റ്. ജല പരിശോധന ലാബുകൾ, ശുചിത്വമാലിന്യ ഉപമിഷൻ, സുജലം സുഫലം പദ്ധതി, വാതിൽപ്പടി മാലിന്യ ശേഖരണ സംസ്കരണം തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി
കൃഷി വകുപ്പ്
- ജില്ലയിൽ സമ്പൂർണ വിള ഇൻഷുറൻസ് നടപ്പിലാക്കി. വിള ഇൻഷുറൻസ് വഴി 845 ലക്ഷം രൂപ വിതരണം ചെയ്തു. 16 ഇനം പച്ചക്കറികൾക്ക് തറവില നിശ്ചയിച്ചു. നെല്ലിന് ഇന്ത്യയിൽ ഏറ്റവും ഉയർന്ന താങ്ങ് വിലയായ 28 രൂപ നൽകുന്നു. മാസം 1600 രൂപ നിരക്കിൽ കർഷകർക്ക് മുടങ്ങാതെ പെൻഷൻ. ഇന്ത്യയിലെ ആദ്യ കർഷക ക്ഷേമ ബോർഡ് രൂപീകരിച്ചു. ശക്തമായ വി എഫ് പി സി കെ വിപണനകേന്ദ്രങ്ങൾ.
- ആധുനിക റൈസ്മില്ലുകൾ. നെൽകർഷകർക്ക് റോയൽറ്റി. 60 ലക്ഷം സൗജന്യ പച്ചക്കറി വിത്തുകൾ. 55 ലക്ഷം പച്ചക്കറി തൈകൾ. ലക്ഷക്കണക്കിന് ഗ്രോബാഗുകൾ. 750 ഹെക്ടറിൽ പച്ചക്കറി കൃഷി വികസനം. 187 ഹെക്ടർ തരിശു നിലത്തിൽ പുതിയ പുതിയ പച്ചക്കറി കൃഷി. എണ്ണൂറോളം ജലസേചന പമ്പ് സെറ്റുകൾക്കായി 73 ലക്ഷം രൂപ നൽകി. കണിക ജലസേചന പദ്ധതി. 167 ഹെക്ടറിൽ ശീതകാല പച്ചക്കറി കൃഷി വ്യാപനം. കിഴങ്ങ് വിള വികസനത്തിനായി 50 ലക്ഷം. 1750 ഹെക്ടറിൽ കേരഗ്രാമം പദ്ധതി. ജില്ലയിൽ 10 ഫ്രൂട്ട്സ് വില്ലേജുകൾ. 15727 കർഷകരിൽ നിന്നും 31846 ടൺ നെല്ല് സംഭരിച്ചു. രണ്ടു ലക്ഷത്തി ഇരുപതിനായിരം കുരുമുളക് തൈകൾ വിതരണം ചെയ്തു. നാല് ടൺ മഞ്ഞൾ വിത്ത് 12 ടൺ ഇഞ്ചി വിത്ത് എന്നിവയും വിതരണം ചെയ്തു
ടൂറിസം വകുപ്പ്
- ജില്ലയിലെ വിനോദസഞ്ചാര വികസനത്തിന് പിണറായി സർക്കാർ 50 കോടി രൂപ അനുവദിച്ചു. ഉത്തരവാദിത്ത ടൂറിസത്തിൽ ജില്ല മുന്നേറുന്നു
- കർലാട് സാഹസിക വിനോദ കേന്ദ്രം , കുറുവ ദ്വീപ് , കാന്തൻപാറ വെള്ളച്ചാട്ടം പ്രിയദർശിനി ടി എൻവിറോൺസ് എന്നിവയുടെ നവീകരണത്തിന് രണ്ടു കോടി 15 ലക്ഷം രൂപ ലഭ്യമാക്കി
- മാത്രം ജീവിതവും സംസ്കാരവും അടയാളപ്പെടുത്തുന്ന പൈതൃക ടൂറിസം പദ്ധതിക്ക് 4.53 കോടി രൂപ അനുവദിച്ചു
- ഒരു കോടി ചിലവിൽ ചീങ്ങേരിയിൽ സാഹസിക ടൂറിസം ആരംഭിച്ചു.
- തിരുനെല്ലി തൃശിലേരി ക്ഷേത്രങ്ങളിൽ തീർത്ഥാടന ടൂറിസം വികസനത്തിനായി നാലര കോടി രൂപയുടെ പദ്ധതികൾ
- കാരാപ്പുഴ 4 കോടി, മാവിലാംതോട് 1.6 കോടി, ഗ്രീൻ കാർപെറ്റ് പദ്ധതിയിൽ രണ്ടരക്കോടി, പഴശ്ശി പാർക്കിന് രണ്ടുകോടി, പൂക്കോട് തടാകത്തിന് ഒമ്പത് കോടി തുടങ്ങിയ വികസന പ്രവർത്തനങ്ങൾ നടത്തി
ആദിവാസി ക്ഷേമം
- ഇരുൾ അകന്ന് ആദിവാസി ജീവിതം – സ്വന്തമായി ഭൂമി ലഭ്യമാക്കി, പഠന പ്രോത്സാഹനത്തോടൊപ്പം പഠിച്ചവർക്ക് ജോലി നൽകി. പോലീസ് എക്സൈസ് വകുപ്പുകളിലായി നൂറു വിധം ആദിവാസി ഉദ്യോഗാർഥികൾക്ക് പ്രത്യേകമായി പിഎസ്‌സി വഴി ജോലി ലഭ്യമാക്കി. 2376 പേർക്ക് സ്വദേശത്തും 360 പേർക്ക് വിദേശത്തും തൊഴിൽ ലഭ്യമാക്കി. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഗോത്ര ബന്ധു പദ്ധതിയിൽ 267 മെന്റർ അധ്യാപകരെ നിയമിച്ചു.
- വിവിധ തൊഴിലുകളിൽ 7156 പേർക്ക് പരിശീലനം, അംബേദ്കർ സെറ്റിൽമെൻറ് ഡെവലപ്മെൻറ് പദ്ധതിയിൽ 21 കോളനികളിൽ സമഗ്ര വികസനം
- നവജാത പെൺകുട്ടികൾക്കായി ഗോത്ര വാത്സല്യനിധി
- 25 കോളനികളിലായി 12500 പഠന മുറികൾ
- 5367 പേർക്ക് വിവിധ പദ്ധതികൾ വഴി വീട് ലഭ്യമാക്കി
- വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് രണ്ടുകോടി ധനസഹായം
- എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചു
- എൻട്രൻസ് കോച്ചിംഗ് നായി ലക്ഷ്യ പദ്ധതി നടപ്പിലാക്കി
- വിവിധ മത്സര പരീക്ഷകൾക്ക് വിദഗ്ധ പരിശീലനം ലഭ്യമാക്കാൻ നടപടി
- ടൂറിസം വകുപ്പിൽ ഹോട്ടൽ മാനേജ്മെൻറ് മേഖലയിൽ നിയമനങ്ങൾ
- ചീങ്ങേരി എക്സ്റ്റൻഷൻ ഫാമിലി പട്ടികവർഗ്ഗ കാഷ്വൽ തൊഴിലാളികൾക്ക് സ്ഥിര നിയമനം നൽകി
- മുട്ടിൽ പഞ്ചായത്തിൽ ആദിവാസികളുടെ വിവിധ വികസന പദ്ധതികൾ നടപ്പാക്കുന്നതിന് മൂന്നു കോടി രൂപ അനുവദിച്ചു
- നൈപുണ്യ വികസനത്തിന് പ്രത്യേക പദ്ധതി
- വനാവകാശ നിയമപ്രകാരം 110 പേർക്ക് കൈവശ ലേഖ ലഭ്യമാക്കി
- പട്ടയ വിതരണത്തിന് പുറമേ കാരാപ്പുഴ പുനരധിവാസം മുഖേന 218 കുടുംബങ്ങൾക്ക് ഭൂമി നൽകി
- കുടുംബനാഥൻ മരിച്ചാൽ രണ്ടുലക്ഷം രൂപ സാമ്പത്തിക സഹായം
- തൊഴിലുറപ്പ് പദ്ധതിയിൽ നൂറുദിന ട്രൈബൽ പ്ലസ് തൊഴിൽ ഉറപ്പാക്കി
- 254 കോടിയുടെ ചികിത്സ ധനസഹായം ലഭ്യമാക്കി
- 7298 ആദിവാസി വീടുകളുടെ വയറിങ് സൗജന്യമായി ചെയ്ത് നൽകി
- തൊഴിലുറപ്പ് പദ്ധതി മുഖേന പട്ടികജാതി വിഭാഗക്കാർക്ക് 721780 തൊഴിൽ ദിനങ്ങളും പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5519036 തൊഴിൽ ദിനങ്ങളും ലഭ്യമാക്കി
വെെദ്യുതി വകുപ്പ്
- 13 കോടി 80 ലക്ഷം രൂപ ചെലവിൽ ജില്ലയിൽ സമ്പൂർണ്ണ വൈദ്യുതീകരണം. 15059 വൈദ്യുതി കണക്ഷനുകൾ പുതുതായി നൽകി.
- പടിഞ്ഞാറത്തറയിൽ 400 കിലോവാട്ട് ഡാം ടോപ്പ് സൗരോർജ നിലയം
- ബാണാസുരസാഗറിൽ 500 കിലോവാട്ട് ജലോപരിതല സൗരോർജ്ജ വൈദ്യുതി നിലയം
- കോറോത്ത് പുതിയ കെ എസ് സി സെക്ഷൻ നിലവിൽ വന്നു
- അമ്പലംവയലിൻ പുതിയ 110 കെവി സബ്സ്റ്റേഷൻ
- കേബിൾ വഴിയുള്ള സുരക്ഷിത വൈദ്യുതി വിതരണ പദ്ധതി
- പരാതി പരിഹാരങ്ങൾക്ക് 24മണിക്കൂർ സേവനങ്ങൾ
- 2,250 സോളാർ വിളക്കുകൾ, 840 മെച്ചപ്പെട്ട വിറക് അടുപ്പുകൾ, 61 ഓഫ് ഗ്രിഡ് സൗരോർജ്ജ നിലയങ്ങൾ, ആശുപത്രികളിലും സർക്കാർ ഓഫീസുകളിലും സൗരോർജ പാനലുകൾ
വനം വകുപ്പ്
- 5.5 കോടി ചിലവിൽ ജില്ലയിൽ ആറ് മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകൾ നിർമ്മിച്ചു. കുപ്പാടി , മുത്തങ്ങ , തൊട്ടാമൂല , തോൽപ്പെട്ടി , ഇരുളം , പുൽപ്പള്ളി എന്നിവയാണ് മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകൾ
- വന്യ മൃഗ ശല്യം തടയാൻ ആക്ഷൻ പ്ലാൻ, വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം, വന്യജീവി കൃഷി നാശത്തിനും ഉടനടി നഷ്ടപരിഹാരം, 32 കിലോമീറ്റർ ദൂരത്തിൽ സംരക്ഷണ വേലി
- രണ്ടു കോടി 26 ലക്ഷം രൂപ ചെലവിൽ സാമൂഹ്യ വനവൽക്കരണം
- സ്വകാര്യ സ്ഥലങ്ങളിൽ മരം വളർത്തുന്നതിന് പ്രത്യേക പദ്ധതി , 40 ലക്ഷം രൂപ ചെലവിൽ സ്ഥിരം നഴ്സറി ആരംഭിച്ചു
സാക്ഷരതാ മിഷൻ
- 11892 മുതിർന്നവർ സാക്ഷരരായി. ആദിവാസി സാക്ഷരത , സമഗ്ര പട്ടികവർഗ്ഗ സാക്ഷരത , നവചേതന പട്ടികജാതി സാക്ഷരത , അരലക്ഷം സാക്ഷരത എന്നി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി
- 3,800 രണ്ട് മുതിർന്നവർ നാലാം തരം തുല്യത നേടി. 1530 മുതിർന്നവർ ഏഴാം തരം തുല്യത നേടി.
- പതിനായിരത്തിലധികം പുരാരേഖകൾ സർവേയിലൂടെ കണ്ടെത്തി
- 51882 വീടുകളിൽ ജലസാക്ഷരത ക്ലാസുകൾ നടത്തി
- 2925 ആദിവാസി ഊരുകളിൽ സാക്ഷരതാ സർവേ നടത്തി
- 1200 സാക്ഷരത ഇൻസ്പെക്ടർമാരെ തെരഞ്ഞെടുത്തു
- ആദിവാസി സാക്ഷരതയ്ക്ക് രണ്ടരക്കോടിയുടെ തദ്ദേശ പദ്ധതി, തുല്യതാ പഠനത്തിന് ഓൺലൈൻ ക്ലാസുകൾ
- 5 തുടർ വിദ്യാകേന്ദ്രങ്ങളിൽ സാമൂഹ്യ പഠന മുറികൾ
പ്രളയ അതിജീവനം
- പ്രളയത്തിൽ തകർന്ന മടക്കിമലയിൽ പുതിയ വിദ്യാലയം നിർമ്മിച്ചു
- പഞ്ചാരക്കൊല്ലി, മക്കിമല , കോട്ടത്തറ, വെങ്ങപ്പള്ളി പൂത്തുമല എന്നിവിടങ്ങളിൽ പുനരധിവാസം പൂർത്തിയായി
- പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണം , പ്രളയത്തിൽ കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം
- ചിത്രമൂലയിൽ 10 വീടുകൾ, മരകാവിൽ പാളക്കൊല്ലിക്കാർക്ക് 54 വീടുകൾ നൽകി
ജല വകുപ്പ്
- ജല മിഷന് കീഴിൽ ജില്ലയിൽ 126344 വീടുകളിൽ പുതുതായി കുടിവെള്ള കണക്ഷൻ ലഭ്യമാക്കി
- സുഗന്ധഗിരിയിൽ 185 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതി. പൂക്കോട് 77 ലക്ഷം രൂപയുടെ 2 കുടിവെള്ള പദ്ധതികൾ. 1 കോടി 85 ലക്ഷം രൂപയുടെ മറ്റു 8 ശുദ്ധജലപദ്ധതികൾ പൂർത്തിയായി.
മൃഗസംരക്ഷണം
- ഗോട്ട് സാറ്റലൈറ്റ് യൂണിറ്റുകൾ. ക്ഷീര ഫാമുകളിൽ യന്ത്രവൽക്കരണം. താറാവ് സാറ്റലൈറ്റ് യൂണിറ്റ്. ബാക്ക് യാർഡ് പൗൾട്രിഫാം. അനിമൽ റിസോഴ്സ് ഡെവലപ്മെൻറ്. ആട് – കന്നുകാലി പരിപാലന പദ്ധതി. കന്നുകുട്ടി പരിപാലന പദ്ധതി. ഗോവർദ്ധിനി പദ്ധതി. 24 മണിക്കൂർ വെറ്റനറി സർവീസ്. കോവിഡ് കാലത്ത് 60 ലക്ഷം രൂപ ചെലവിൽ കാലിത്തീറ്റ വിതരണം. പ്രളയ ധനസഹായം ഒരു കോടി രൂപ വിതരണം ചെയ്തു. തീറ്റപ്പുൽ കൃഷി വികസന പദ്ധതി. ക്ഷീരം സംഘങ്ങൾക്കും കർഷകർക്കും ധനസഹായം. കോട്ടത്തറയിൽ ക്ഷീരഗ്രാമം പദ്ധതി തുടങ്ങി
പൊതുമരാമത്ത് വകുപ്പ്
- 30 കോടിയുടെ പുതിയ പാലങ്ങൾ പൂർത്തീകരിച്ചു. കോട്ടത്തറ ഡാം സൈറ്റ് പാലം പത്തുകോടി രൂപ, ചുഴലി പാലം 10 കോടി രൂപ, മണ്ണാറക്കുണ്ട് പാലം പത്തുകോടി രൂപ
- ജില്ലയിൽ 108 റോഡുകൾ നവീകരിച്ചു. തോണിച്ചാൽ പള്ളിക്കൽ റോഡ് നാലരക്കോടി രൂപ ചിലവിൽ നവീകരിച്ചു. ആറാം മൈൽ കമ്മനകരിന്തിരിക്കടവ് റോഡ് ഏഴ് കോടി , തലശ്ശേരി ബാവലി റോഡ് രണ്ടരക്കോടി , വൈത്തിരി ഗൂഡല്ലൂർ റോഡ് , ബത്തേരി നൂൽപ്പുഴ റോഡ് , ബത്തേരി കുപ്പാടി റോഡ് തുടങ്ങി നിരവധി റോഡുകൾ ആധുനിക രീതിയിൽ നവീകരിച്ചു
ഫിഷറീസ് വകുപ്പ്
- തളിപുഴയിൽ 1.56 കോടി രൂപ ചെലവിൽ തദ്ദേശീയ മത്സ്യ വിത്തുല്പാദന കേന്ദ്രം ആരംഭിച്ചു
- കാരാപ്പുഴയിൽ ഒരു കോടി രൂപ ചെലവിൽ റിയറിംങ്ങ് ഫാം ആരംഭിച്ചു
- ബാണാസുരസാഗറിൽ കൂട് മത്സ്യ കൃഷി പദ്ധതി. ഇതിനായി 3.2 കോടി രൂപ ചെലവഴിച്ചു
- റീബിൽഡ് കേരള യിൽ 90 ആദിവാസികൾക്ക് സ്വയംതൊഴിൽ പദ്ധതി
- പഞ്ചായത്തുകൾ തോറും മത്സ്യകൃഷിക്ക് പ്രത്യേക പദ്ധതികൾ. മത്സ്യ കർഷകർക്ക് ധനസഹായം. പ്രാദേശിക മത്സ്യ വിപണന കേന്ദ്രങ്ങൾ
സാമൂഹ്യക്ഷേമ വകുപ്പ്
- മിശ്ര വിവാഹിതർക്ക് 7.2 ലക്ഷത്തിന്റെ ധനസഹായം, 15.9 ലക്ഷത്തിന്റെ വിവാഹ ധനസഹായം നൽകി , വിദ്യാകിരണം പദ്ധതിയിൽ 23.83 ലക്ഷത്തിൻറെ ധനസഹായം, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വിദ്യജ്യോതിയിൽ പഠനസഹായം
- വയോജനങ്ങൾക്കായി പുനർജ്ജനി, മന്ദഹാസം , വയോമധുരം പദ്ധതികൾ
- സ്വയം പ്രഭ ഹോം പദ്ധതിക്ക് തുടക്കം
- നൈപുണ്യ വികസന പദ്ധതിയായ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മാനന്തവാടിയിൽ തുടങ്ങി
- തൊഴിൽ ഉറപ്പ് പദ്ധതി വഴി ജനറൽ വിഭാഗത്തിന് 9508856 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കി
- എടച്ചൻ കുങ്കൻ സാംസ്കാരികനിലയം. 40 കോടിയുടെ പദ്ധതി പൂർത്തിയായി
- എം എ ജിനചന്ദ്രൻ ജില്ലാ സ്റ്റേഡിയം യാഥാർത്ഥ്യമായി
- 37 കോടി രൂപ ചെലവിൽ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം
- മണിയങ്കോട് ശബരിമല ഇടത്താവളം ആരംഭിച്ചു
- എക്സൈസ് വകുപ്പിൻറെ വിമുക്തി പദ്ധതി നടപ്പിലായി. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ കിടത്തി ചികിത്സ സൗകര്യമുള്ള ഡി-അഡിക്ഷൻ കേന്ദ്രം ആരംഭിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ഊർജിതമാക്കി. ജില്ലയിലെ വിവിധ ആദിവാസി കോളനികൾ മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് ഏറ്റെടുത്തു. വിവിധ ആദിവാസി കോളനികളിൽ നിന്ന് തുടർച്ചയായി സ്കൂളിൽ പോകാതിരുന്ന 125 കുട്ടികളെ സ്കൂളിൽ എത്തിച്ചു
- പ്രളയകാലത്ത് അരിയും കോവിഡ് കാലത്ത് സൗജന്യ കിറ്റും ലഭ്യമാക്കി, കൂടാതെ സ്കൂൾ വിദ്യാർഥികൾക്കും ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
- ജില്ലയിൽ 213733 ഓണക്കിറ്റുകൾ നൽകി, 21 മാവേലിസ്റ്റോറുകൾ 12 സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ 4 സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ തുറക്കുന്നു
0 Comments