വാഗ്ദാനങ്ങൾ പാലിച്ച ആത്മവിശ്വാസത്തോടെയാണ് വീണാ ജോർജ് രണ്ടാമതും ആറന്മുളയിൽ ജനവിധി തേടുന്നത്. ഒരു നാട്ടിലെ റോഡ് ആ നാട്ടിലെ ജനപ്രതിനിധിയുടെ പ്രവർത്തനങ്ങളുടെ അളവ് കോലാണ്. അഞ്ച് വർഷം ആറന്മുള മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ ഹൃദയത്തിൽ ഇടത് സർക്കാരിന് എത്രത്തോളം ഇടം നൽകിയെന്ന് വ്യക്തമാക്കുന്നതാണ് വീണാ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. നാട്ടിടവഴികൾ പോലും നഗരങ്ങളെ വെല്ലുന്ന റോഡുകളായത് ജനങ്ങൾ എടുത്ത് പറയുന്നു. അഞ്ച് വർഷം കൊണ്ട് 38 പിഡബ്ലുഡി റോഡുകൾ ഇതിനായി തെരഞ്ഞെടുത്തു. മിക്കതും പൂർത്തിയാക്കി. 300 ഓളം ഗ്രാമീണ റോഡുകളും നിർമിച്ചു. കുടിവെള്ള വിതരണം, സ്കൂളുകൾ ഹൈടെക് ആക്കൽ തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്ക് 52 കോടി 30 ലക്ഷം രൂപ ഇരവിപേരൂർ പഞ്ചായത്തിൽ മാത്രം ചെലവാക്കി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രളയദുരിത കാലത്ത് ഓടിയെത്തിയ വീണ ജോർജിനെ അവർ സ്‌നേഹത്തോടെയാണ് ഓർക്കുന്നത്. ‘മോള് പാട്ടും പാടി ജയിക്കും, ഉറപ്പാണ്.’ ഇതായിരുന്നു പല സ്‌ത്രീകൾക്കും സ്ഥാനാർഥിയോട് പറയാനുണ്ടായിരുന്നത്. ഇരവിപേരൂർ പഞ്ചായത്തില പ്രധാന കേന്ദ്രങ്ങളിലാണ് വെള്ളിയാഴ്‌ച സന്ദർശനം നടത്തിയത്.ഇരവിപേരൂരിൽനിന്ന് രാവിലെ 9ന് സന്ദർശനം ആരംഭിച്ചു. ഓരോ സ്ഥലത്തും സ്ത്രീകളും കുട്ടികളും മലയിട്ട് സ്വീകരിച്ചു. നന്നൂർ, കാരുവള്ളി, തടത്തിൽ കോളനി,തേളൂർ, പുത്തൻകാവുമല, ഇഞ്ചേലിത്തടം, തോട്ടപ്പുഴ, ഓതറ, ആൽത്തറ, പഴയ കാവ് എന്നിവിടങ്ങളിലെ വോട്ടർമാരെ സന്ദർശിച്ചു.ഇരവിപേരൂർഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ, എരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. എൻ രാജീവ്, അഡ്വ. അഭിലാഷ് ഗോപൻ, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗം എൻ എസ് രാജീവ്, സിപിഐ മണ്ഡലം സെക്രട്ടറിയറ്റംഗം രാജു കടകരപ്പള്ളി, ലോക്കൽ സെക്രട്ടറിമാരായ കെ എൻ രാജപ്പൻ, കെ സി സജി കുമാർ, കെ അനിൽകുമാർ, ജന പ്രതിനിധകളായ കെ ബി ശശിധരൻ പിള്ള, കെ കെ വിജയമ്മ എന്നിവരും പങ്കെടുത്തു
Veena george’s confidence increased
0 Comments