“ഞാനിന്നലെ കടത്തിവിട്ട ആൾക്ക് ഒരു പാസും ഉണ്ടായിരുന്നില്ല..”

കോവിഡ് പശ്ചാത്തലത്തിലെ സർക്കാർ നിർദ്ദേശങ്ങളെ മറികടന്ന് പാസ്സില്ലാത്തവരെ അതിർത്തി കടത്തി വിട്ടു എന്ന് വിളിച്ച് പറയുന്നത് അനിൽ അക്കര MLA (വീഡിയോ കമൻറിൽ)

മറ്റ് സംസ്ഥാനങ്ങളിലെ ഹോട്ട് സ്പോട്ടുകളിൽ നിന്നുൾപ്പെടെ പാസില്ലാതെ വന്നവരെ മുഴുവൻ കൂട്ടി മണിക്കൂറുകളോളം പ്രതിഷേധം സംഘടിപ്പിച്ച്, പിറ്റേ ദിവസം തൃശൂർ എത്തി നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് മധുരം സമ്മാനിക്കുന്ന ടി.എൻ പ്രതാപൻ MP. (ചിത്രം കമൻറിൽ)

അന്നേ ദിവസം പാസില്ലാതെ വന്ന് അതിർത്തിയിൽ പ്രതിഷേധത്തിൽ മുഴുവൻ സമയവും ഉണ്ടായിരുന്ന ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്നു. മറ്റൊരാളും ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ (വാർത്ത കമൻറിൽ)

മൂന്ന് വാർത്തകളും കൂട്ടി വായിക്കുമ്പോൾ ഏകദേശ ചിത്രം കിട്ടും. കുത്തിത്തിരുപ്പിന് ഫലമുണ്ടാകുന്നു…

ഈ പ്രതിഷേധത്തിലുണ്ടായിരുന്ന നൂറു കണക്കിന് പേർ പോസിറ്റീവ് രോഗിയുമായി നേരിട്ട് എക്സ്പോസ്ഡ് ആയിരിക്കാൻ സാധ്യതയുണ്ട്. പാസ്സില്ലാതെ വന്നവരായതിനാൽ എങ്ങോട്ട് പോകുന്നു എന്ന വിവരങ്ങൾ കൃത്യമായി വെരിഫൈ ചെയ്യാനും സാധ്യതയില്ല.

അന്നേദിവസം ഈ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ
ടി.എൻ പ്രതാപൻ MP, രമ്യ ഹരിദാസ് MP, വി.കെ ശ്രീകണ്ഠൻ MP, ഷാഫി പറമ്പൻ MLA, അനിൽ അക്കരMLA, എന്നിവരും ഈ കോവിഡ് ബാധിതനോട് അടുത്ത് ഇടപഴകിയിട്ടുണ്ട്. അതേ പോലെ ആ പ്രതിഷേധക്കാരിൽ ഇനിയും കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യതയുള്ളവരും അധികമാണ്. ഈ എംപി മാരും, എംഎൽഎ മാരും എത്ര യോഗങ്ങളിൽ പങ്കെടുത്ത് കാണും, എത്ര ഉദ്യോഗസ്ഥരോട് ഇടപെട്ട് കാണും, എത്ര ജനങ്ങളോട് ഇടപഴകിക്കാണും.ഇവരെ അടിയന്തിരമായി ക്വാറനൻറീൻ ചെയ്യണം..

അന്നേ ദിവസം അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ക്വാറൻറീൻ ചെയ്യേണ്ടി വന്നു.

പാസില്ലാതെ വരുന്നവർക്ക് മാത്രമല്ലല്ലോ, പാസെടുത്ത് വരുന്നവർക്കും കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത ഉണ്ടല്ലോ എന്ന് ചിലർക്ക് സംശയം തോന്നാം. ശരിയാണ്, പക്ഷേ, പാസുള്ളയാൾ അതിർത്തി കടന്ന് പോകാൻ 10-15 മിനിട്ട് മാത്രം മതി. കൃത്യമായ സാമൂഹ്യ അകലം പാലിക്കുന്നത് കൊണ്ട് കൂടുതൽ എക്സ്പോസ് ചെയ്യാനുള്ള സാധ്യത പാസില്ലാത്തവരെ അപേക്ഷിച്ച് കുറവാണ്.

മാത്രമല്ല, പാസുള്ളവർ എങ്ങോട്ട് പോകുന്നു, അവിടെ ക്വാറൻറീൻ സൌകര്യമുണ്ടോ എന്നതൊക്കെ കൃത്യമായി ഉറപ്പിച്ചിട്ടാണ് പാസ് അനുവദിക്കപ്പെട്ടത്. അതിനാൽ കൃത്യമായി ട്രേസ് ചെയ്യാനും എളുപ്പമാണ്. പാസില്ലാതെ എം.എൽ.എ മാർ കടത്തിവിട്ടവർ എങ്ങോട്ട് പോകുന്നു അവിടെ ക്വാറൻറീൻ സൌകര്യമുണ്ടോ എന്നതൊന്നും വെരിഫൈഡ് അല്ല. അവർ അപ്പോൾ നൽകുന്ന വിവരങ്ങൾ വിശ്വസിക്കുക എന്നതേ തരമുള്ളൂ. 50% സാധ്യത മറിച്ചുണ്ട്. നൂറു കണക്കിന് പേർ ഇത്തരത്തിൽ പാസില്ലാതെ പോകുമ്പോൾ വലിയൊരു വ്യാപനത്തിന് ഇത് ഇടയായേക്കാം..

കൃത്യമായി ചലിച്ചുകൊണ്ടിരുന്ന നമ്മുടെ സംവിധാനങ്ങളിൽ വിള്ളൽ വീഴ്ത്തിക്കാനായി എന്നതിൽ സന്തോഷിക്കാം.
കേരളത്തിൽ കോവിഡ് രോഗികൾ കൂടിയാൽ മാത്രം സന്തോഷിക്കുന്നവർക്ക് സുവർണ്ണാവസര സാധ്യത തെളിയുന്നുണ്ട്.

Jiyad Km


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *