എഴുതി തുടങ്ങിയാൽ ഏകദേശം ഇരുപത് വർഷത്തോളമുള്ളത് എഴുതണം . പലതും ഞാൻ തന്നെ മറന്നിരിക്കുന്നു കാരണം ഓരോദിവസവും ഓരോന്നായിരുന്നല്ലോ . മുഖ്യധാരമാധ്യമങ്ങളുടെ ബ്രേക്ഫാസ്റ്റ് ആയിരുന്നു ഞാനെന്ന് എനിക്കപ്പൊഴൊക്കെ തോന്നിയിട്ടുണ്ട് 😁. കമ്മ്യൂണിസ്റ്റ് നേതാക്കളെയും കുടുംബത്തെയും എന്തും പറയാം എങ്ങനെ വേണമെങ്കിലും ആക്ഷേപിക്കാം അപവാദം പറയാം കാരണം അതിനു വിധിക്കപെട്ടവരാണല്ലോ കമ്മ്യൂണിസ്റ്റുകാർ . കവിയൂർ കേസ് നാലാമത്തെ സി ബി ഐ അന്വേഷണസംഘം കുറ്റപത്രംസമർപ്പിച്ചു . ഇന്ത്യയിൽതന്നെ ഒരു കേസ് സി ബി ഐ നാലുപ്രാവശ്യം അന്വേഷിച്ച ചാരിത്ര്യമുണ്ടോയെന്നറിയില്ല . എന്തായാലും അവർ റിപ്പോർട്ട് സമർപ്പിച്ചു . നീണ്ട 15 വർഷം നിറംപിടിച്ചകഥകൾ പേര് വച്ചെഴുതിപിടിപ്പിച്ച മുഖ്യധാരാമാധ്യമങ്ങൾ ഇന്നൊരു പേരുപോലും വെക്കാതെ വാർത്ത കൊടുത്തു . ഒരിക്കലും തളരുകയോ ഭയപ്പെടുകയോ ചെയ്തിട്ടില്ല കാരണം സത്യത്തിന്റെ ഒരു കണികപോലും ഈ ആരോപണത്തിനില്ല എന്ന കൃത്യമായ ബോധവും ബോധ്യവും എനിക്ക് പൂർണ്ണമായിട്ടുള്ളതുകൊണ്ട് . ചിരിച്ചുകൊണ്ട് ഉയർന്നശിരസ്സോടെയേ ഞാനിതിനെ നേരിട്ടിട്ടുള്ളു .കൃത്രിമമായി മുഖ്യധാരമാധ്യമങ്ങൾ സൃഷ്‌ടിച്ച ചിത്രമല്ല ഞാനെന്നൊരിക്കൽ തെളിയുമെന്ന ഉറപ്പെനിക്കുണ്ടായിരുന്നു . .ആരോടും ഇന്നേവരെ ഞാനങ്ങനെ അല്ലെ ഞാനിങ്ങനെയാണേ എന്നൊന്നും പറയാൻ പോയിട്ടില്ല പോകുകയുമില്ല . കാരണം മറ്റുള്ളവർപറയുന്ന കഥകൾകേട്ട് അത് വിശ്വസിച്ചു അതാണ് ഞാനെന്നുകരുതി എന്നോട് കാര്യങ്ങൾ ചോദിക്കാൻവന്ന എല്ലാവരോടും കണ്ണിൽ നോക്കി ഞാൻ ചിരിച്ചിട്ടേയുള്ളു . അതെനിക്കെന്നെ പൂർണമായി വിശ്വാസമുള്ളതുകൊണ്ടാണ്, അതുകൊണ്ടുതന്നെ മാധ്യമങ്ങളുടെ കഥകളല്ല പലരുടെയും യഥാർത്ഥ ജീവിതമെന്ന് ഒരിക്കൽകൂടി തെളിഞ്ഞു . മുഖ്യധാര മാധ്യമങ്ങളോട് നിങ്ങൾ പറഞ്ഞതിനും എഴുതുന്നതിനും ഒരു ടോയ്ലറ്റ് പേപ്പറിന്റെ വിലപോലും ഇപ്പൊഴിവിടുത്തെ സമൂഹം തരുന്നില്ല അതോർത്താൽ നന്ന് . എത്രയെത്ര കഥകൾ ഇതല്ലാതെയും എന്നെക്കുറിച്ചിപ്പോഴും തുടരുന്നു അവരോടും ഒന്നുമാത്രം ചിരിച്ചു കൊണ്ടുതലയുയർത്തി ഞാനിവിടെത്തന്നെയുണ്ടാവും . നിങ്ങൾക്ക് കല്ലെറിയാനും ചിലർക്കെങ്കിലും തണലാവാനും .
#vip
0 Comments