
● കാൽ ലക്ഷം കോടി രൂപ ക്ഷേമപെൻഷനുകളായി ദുർബ്ബലവിഭാഗങ്ങളിലേക്ക്.
● കോവിഡിനും ലോക്ക്ഡൗണിനും കീഴടങ്ങാതെ കേരളത്തെ കാത്ത 20000 കോടിയുടെ കരുതൽ.
● രണ്ടേകാൽ ലക്ഷത്തോളം ലൈഫ് ഭവനങ്ങൾ. അതിലേറെ പുഞ്ചിരികൾ.
● പൊതുവിദ്യാലയങ്ങളിൽ ഹൈടെക്കായി മാറിയ 45000 ക്ലാസ് മുറികൾ. 9900 ഹൈടെക് ലാബുകൾ
● 141 സർക്കാർ സ്കൂളുകൾ അന്താരാഷ്ട്രനിലവാരത്തിൽ.
● സൂപ്പർ സ്പെഷ്യാലിറ്റിയായ ജില്ലാ ആശുപത്രികൾ, കുടുംബാരോഗ്യകേന്ദ്രങ്ങളായ പി എച്ച് സികൾ.
● ഒന്നേ കാൽ ലക്ഷത്തോളം പുതിയ പട്ടയങ്ങൾ.
● കിഫ്ബി – പൂർത്തിയായ 4500 കോടി രൂപയുടെ പദ്ധതികൾ. പുരോഗമിക്കുന്ന 15000 കോടി രൂപയുടെ പദ്ധതികൾ.
● പ്രളയം തകർത്ത കേരളം തിരികെപ്പിടിക്കാൻ 10000 കോടി രൂപയിലേറെ.
● പി എസ് സി വഴി ഒന്നേ കാൽ ലക്ഷത്തിലധികം പേർക്ക് ജോലി. ഇരുപതിനായിരത്തിലധികം പുതിയ തസ്തികകൾ.
● 50 ലക്ഷം ചതുരശ്ര അടി അധിക ഐടി സ്പെയ്സ്.
● 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റെന്ന സ്വപ്നവുമായി കെ ഫോൺ പദ്ധതിക്ക് തുടക്കം. 2000 സൗജന്യ വൈഫൈ സ്പോട്ടുകൾ യാഥാർത്ഥ്യമായി.
● 2000 കോടിയുടെ സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾ
● 36000 പുതിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ. 1,27,000 തൊഴിലവസരങ്ങൾ.
● ഒന്നര ലക്ഷം ഏക്കർ വൃഷ്ടിപ്രദേശങ്ങളെ പരിപാലിച്ച് ഹരിതകേരളമിഷൻ.
● കടൽക്ഷോഭമേഖലകളിലെ 18000 മൽസ്യത്തൊഴിലാളികുടുംബങ്ങൾക്ക് സുരക്ഷിതഭവനമൊരുക്കാൻ പുനർഗേഹം പദ്ധതി.
കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി, കേരള ബാങ്ക്, കേരള നീംജി ഇലക്ട്രിക് ഓട്ടോ, ഇടമൺ-കൊച്ചി പവർ ഹൈവെ, ഗെയിൽ പൈപ്പ് ലൈൻ, കോക്കൊണിക്സ് ലാപ്ടോപ്പ്….
നേട്ടങ്ങൾ പറഞ്ഞു തീർക്കാൻ കഴിയുന്നതല്ല. കരുതലും വികസനവും ഒരു പോലെ കേരളം അനുഭവിച്ച നാലു വർഷങ്ങൾ.
പുതിയ കാലത്തെ പുത്തൻ വെല്ലുവിളികളാണ് മുന്നിലുള്ളത്. അതിനെയെല്ലാം കേരളം അതിജീവിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് കേരളം. കാരണം, ഏത് പ്രതിസന്ധിയിലും ചങ്കുറപ്പോടെ നയിക്കാൻ ഒരു ക്യാപ്ടൻ കേരളത്തിനുണ്ട്. അതിജീവിക്കും നമ്മൾ ഏത് കാലത്തെയും.
പിണറായിക്കാലം നാല് വർഷം തികക്കുകയാണ്. ചരിത്രത്തിൽ സുവർണലിപികളിലെഴുതപ്പെടുന്ന കരുത്തിന്റെ, കരുതലിന്റെ, അതിജീവനങ്ങളുടെ നാലു വർഷങ്ങൾ.
പിണറായി വിജയൻ സർക്കാരിന് അഭിവാദ്യങ്ങൾ.
0 Comments