രണ്ടു ദിവസമായി ലീഗാര് വ്യാജചരിത്രനിർമ്മാണത്തിന്റെ തിരക്കിലാണ് . ലീഗും വിദ്യാഭ്യാസവും എന്ന് കേട്ടാൽ തന്നെ ജനങ്ങൾ ചിരിക്കും. എജൂസാറ്റിന്റെ കീഴിലുള്ള ചാനൽ ലീഗാര് ആകാശത്തേക്ക് പറത്തിയതാണ് എന്നാണ് തളള് . ശ്രീ അബ്ദുൽ കലാം രാഷ്ട്രപതി ആയിരുന്ന കാലത്ത് ഇന്ത്യയിലുടനീളം വിദ്യാഭ്യാസചാനൽ തുടങ്ങാൻ തീരുമാനിച്ചതിന്റെ ഭാഗമായി തുടങ്ങിയ ചാനൽ ആണ് ഉമ്മൻചാണ്ടി കല്ലിട്ടു ബഷീർ സാഹിബ് ആകാശത്തേക്ക് പറത്തി എന്നൊക്കെ പറയുന്നത്. കൂട്ടത്തിൽ കമ്മ്യൂണിസ്റ്റുകാരെ അധിക്ഷേപിക്കുന്ന കാര്യത്തിലും ഒരു കുറവും ഇല്ല. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സഖാക്കൾ എന്ന് പറഞ്ഞാണ് അധിക്ഷേപം.
അവരോടൊക്കെ ഒന്നേ പറയാനുള്ളൂ, ചരിത്രം വളച്ചൊടിക്കുന്ന സംഘപരിവാർ പണി എടുക്കരുത്. വിക്കിപ്പീഡിയയിൽ നിന്ന് കിട്ടിയ രണ്ട് തുണ്ട് വിവരങ്ങളുമായി ചരിത്രം പറയാൻ വരരുത്. ഡോ. യു.ആർ. റാവു എന്നൊരു പേര് നിങ്ങൾ കേട്ടിട്ടുണ്ടോ. ഐഎസ്ആർഒയുടെ മുൻ ചെയർമാൻ ആയിരുന്നു. 1996-2001 കാലത്തെ നായനാർ സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസമേഖലയിൽ ഐടിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ആ സർക്കാർ ചുമതലപ്പെടുത്തിയത് അദ്ദേഹത്തെ ആയിരുന്നു. വളരെ ഭംഗിയായി ദീർഘവീക്ഷണത്തോടെ അദ്ദേഹം ഒരു റിപ്പോർട്ട് നായനാർ സർക്കാറിന് നൽകി. അതിന്റെ പേരാണ് IT EDUCATION VISION 2010 . കേരളത്തിലെ ഐടി അധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ ചരിത്രം അവിടെയാണ് തുടങ്ങുന്നത്.
ഐടി അറ്റ് സ്കൂൾ പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ വരുന്നതിന് മുമ്പ് ലീഗുകാർ കാണേണ്ട ഒരു ഉത്തരവുണ്ട്. 2000 ഒക്ടോബർ 6ഇം തിയതിയിലെ ജി.ഒ. ആർടി 4072/2000/ ജനറൽ എഡ്യുക്കേഷൻ നമ്പർ ഉത്തരവ്. ഉത്തരവിന്റെ സ്ക്രീൻ ഷോട്ട് ഇതോടൊപ്പമുണ്ട്. 2002-03ഓടെ ഹൈസ്കൂൾ തലത്തിൽ ഐടി അധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കാനുള്ള കൃത്യമായ രൂപരേഖയാണ് ഈ ഉത്തരവ്. നായനാർ സർക്കാരിന്റെ ആ വിഷനിലാണ് കേരളത്തിൽ ഐടി അറ്റ് സ്കൂൾ യാഥാർത്ഥ്യമായത്. ആ രൂപരേഖയുടെ അടിസ്ഥാനത്തിൽ സ്വാഭാവികമായും നടപ്പിലായ ഒരു പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ വന്ന ലീഗുകാരോട് സഹതാപം മാത്രം.
2001 ഫെബ്രുവരി 26 തിങ്കളാഴ്ച കേരളാ നിയമസഭയിൽ എംപി വർഗീസ്, എംവി ജയരാജൻ, ആനത്തലവട്ടം ആനന്ദൻ , എംഎ തോമസ്, ഗിരിജാ സുരേന്ദ്രൻ എന്നിവരുടെ ചോദ്യങ്ങൾക്ക് നായനാർ സർക്കാരിന്റെ കാലത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നു പിജെ ജോസഫ് സംസ്ഥാനത്ത് ഐടി @ സ്കൂൾ പദ്ധതി നടപ്പിലാക്കിയതിനെ പറ്റി കൃത്യമായി പറയുന്നുണ്ട്. അതിൽ മന്ത്രിയുടെ മറുപടിയുടെ ഒരു ഭാഗം താഴെ പറയുന്നു.
“സംസ്ഥാനത്ത് ഹൈസ്കൂൾ തലത്തിൽ വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറിനെ ഒരു അദ്ധ്യാപന പഠനമെന്ന നിലയിൽ അംഗീകരിക്കുകയും അതിലൂടെ കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത ഉണ്ടാക്കിയെടുക്കയും #ഐടി_അറ്റ്_സ്കൂൾ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ആ കാര്യത്തിൽ ഹൈസ്കൂൾ തലത്തിൽ കൈകൊണ്ട നടപടികൾ വിശദമാക്കി മന്ത്രി മറുപടി പറയുന്നതും , 2002-03 വർഷത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടർ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതും മന്ത്രി പറഞ്ഞ മറുപടിയിൽ നിങ്ങൾക്ക് നിയമസഭാ രേഖയിൽ വായിക്കാം.
നിയമസഭാ രേഖയുടെ സ്ക്രീൻഷോട്ടും ഇതോടൊപ്പമുണ്ട്.
അപ്പോൾ, ഇതാണ് ഐടി അറ്റ് സ്കൂളിന്റെ ചരിത്രം. ലീഗുകാർ ഐടി അറ്റ് സ്കൂൾ മാത്രമല്ല ഏറ്റെടുത്തത്. ISRO 2004ൽ വിക്ഷേപിച്ച എഡ്യുസാറ്റും ഇ.ടി. സായ്ബിന്റെ ഐഡിയ ആരുന്നെന്നാണ് അവർ പറയുന്നത്. ജാലിയൻ കണാരൻ പറയുമോ ഇതുപോലെ.
2004ൽ വിക്ഷേപിച്ച എഡ്യുസാറ്റിന്റെ സഹായത്തോടെ 2005 ൽ ISRO പതിനാല് സംസ്ഥാനങ്ങളിൽ തുടർസേവനങ്ങൾക്ക് എപിജെ അബ്ദുൽ കലാം മുൻകൈയെടുത്തു. അങ്ങനെ ആരംഭിച്ച ചാനലിന് ഐഎസ്ആർഒ ഉപകരണങ്ങൾ കൈമാറുകയും സൗജന്യ സാറ്റലൈറ്റ് സേവനം ഒരുക്കുകയും ചെയ്തു. എന്നാൽ ഇതൊരു വിദ്യാഭ്യാസ ചാനൽ ആയി മാറുന്നത് 2006 ൽ 2006 ആഗസ്‌തിൽ എം.എ. ബേബി വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോഴാണ്. 2009 ൽ വിക്ടേഴ്‌സ് പ്രാദേശിക കേബിൾ ശൃംഖലകളിൽ ലഭ്യമാക്കുകയും സംപ്രേഷണം സമയം 17 മണിക്കൂറിലേക്ക‌് ഉയർത്തുകയും ചെയ‌്തു.
https://www.azhimukham.com/victers-kerala-educational-chan…/
അബ്ദുറബ്ബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് 2015ൽ ഈ ചാനൽ അടച്ചു പൂട്ടി.
https://www.deshabhimani.com/news/kerala/latest-news/500459
സമഗ്ര പോർട്ടലുമായി ബന്ധിപ്പിച്ച് ചാനൽ പുതിയ രൂപത്തിലാക്കി 24 മണിക്കൂറും ലഭ്യമായ ചാനലാക്കി വിക്ടേഴ്സിന് പുതുജീവൻ നൽകിയത് പിണറായി വിജയൻ മുഖ്യമന്ത്രിയും രവീന്ദ്രനാഥ് മാഷ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയ കാലത്താണ്.
https://www.mathrubhumi.com/…/kite-victers-channel-to-telec…
അതായത്, ലീഗുകാർ ഇപ്പോൾ വമ്പ് പറയുന്ന ചാനൽ അടച്ചുപൂട്ടിയ ചരിത്രമാണ് ലീഗിന്റേതെന്ന്. എന്നാലും അതും ഞമ്മളാണ് എന്ന തള്ളാണ് ബാക്കി.
ഇത്തരം വസ്തുതകൾ മുന്നിൽ നിൽക്കുമ്പോൾ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തെന്ന വ്യാജപ്രചരണം നടത്തി കമ്മ്യൂണിസ്റ്റുകാരെ അപമാനിക്കാൻ ശ്രമിക്കുക കൂടി ചെയ്യുന്നത് കണ്ടിട്ടാണ് ഇതിലെ വസ്തുതകൾ എഴുതിയത്. കമ്പ്യൂട്ടറിനെതിരെ കമ്മ്യൂണിസ്റ്റുകാർ സമരം ചെയ്തിട്ടില്ല. കമ്പ്യൂട്ടർവത്കരണം നടത്തി തൊഴിലാളികളെ പിരിച്ചു വിടുന്നതിന് എതിരെ സിഐടിയു ബിഎംഎസ് തുടങ്ങിയ വിവിധ തൊഴിലാളി സംഘടനകൾ സമരം ചെയ്തിട്ടുണ്ട് എന്നതാണ് വസ്തുത. നിങ്ങളുടെ ഉമ്മൻ ചാണ്ടി സേറും നടത്തിയിട്ടുണ്ട് ഈ സമരം. അല്ലാതെ ലീഗും വിദ്യാഭ്യാസ വകുപ്പും എന്ന ചർച്ച കണ്ടു എഴുതിയതല്ല. ഭരണം മാറിയാൽ മുസ്ലിം ലീഗിന്റെ വിദ്യാഭ്യാസമന്ത്രി ഉണ്ടാകുമെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കുന്നത് തന്നെ ഞങ്ങൾക്ക് രാഷ്ട്രീയമായി ഗുണകരമാണ്.
0 Comments