ഇബ്രാഹിം കോട്ടക്കൽ “മാധ്യമ” ത്തിൽ എഴുതിയതിൽ നിന്നും…

മലപ്പുറം ജില്ലയുടെ മർമസ്ഥാനമായ മലപ്പുറം കുന്നുമ്മലിൽ ആലമ്പാടൻ പറങ്ങോടന്‍റെയും മാളുക്കുട്ടിയുടെയും മകനായി ജനിച്ച വിജയരാഘവനെ വർഗീയവാദിയായോ മുസ്ലിം വിരുദ്ധനായോ കാണാൻ, ചിത്രീകരിക്കാൻ മലപ്പുറത്തുകാർക്കാവുമെന്ന് തോന്നുന്നില്ല. കുന്നുമ്മലെ ഹേഗ് ബാരക്സി (ഇപ്പോഴത്തെ കലക്ടറേറ്റ്)നോട് ചേർന്നുള്ള വീട്ടിൽ മലപ്പുറത്തെ മാപ്പിളപ്പിള്ളേർക്കൊപ്പം കളിച്ചും പഠിച്ചും മാപ്പിളമാരുടെ ചൂടും ചൂരും ചിന്തയും വ്യാപാരവുമറിഞ്ഞും അനുഭവിച്ചും, മതജാതി ചിന്തകളില്ലാതെ കമ്യൂണിസ്റ്റായി വളർന്നവനാണ് വിജയരാഘവൻ. മാപ്പിളമാരുടെ ജീവിതം അദ്ദേഹത്തിന് വെള്ളം പോലെ അറിയാം.

പോരാത്തതിന് മലപ്പുറത്തെ സർക്കാർ കോളജിൽനിന്ന് ഇസ്ലാമിക ചരിത്രത്തിൽ റാങ്കോടെ നേടിയ ബിരുദവും കൂട്ടായുണ്ട്. പിന്നീട് നിയമബിരുദവും കരസ്ഥമാക്കി. എസ്.എഫ്.ഐയിലൂടെ വളർന്ന് പാർട്ടി പദവികൾ ഒന്നൊന്നായി ചവിട്ടിക്കയറി. പിന്നീട് കർഷക പ്രസ്ഥാനത്തിന്‍റെ അഖിലേന്ത്യാ അമരക്കാരനായി. ലോക്സഭയിലും രാജ്യസഭയിലും പാർട്ടി പ്രതിനിധിയായി. മുസ്ലിം ലീഗ് അംഗങ്ങൾ പോലും പാക് പക്ഷപാതിത്തം ഭയന്ന് അറച്ചുനിൽക്കേ, പാർലമെന്‍റിൽ മലബാറിലെ പാക് പൗന്മാരുടെ വിഷയം ഉന്നയിച്ച് കൈയടി നേടിയ ജനപ്രതിനിധി. ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാനത്തെ ഉന്നത പദവിയിൽ. ഇങ്ങനെയൊരാളെ എങ്ങിനെയാണ് വർഗീയവാദിയെന്നു വിളിക്കാനാവുക.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *