⭕കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ വാർത്തയെപറ്റിയാണ്….
വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ ഉദ്ഘാടനം നടന്ന പുതിയ സ്കൂൾ കെട്ടിടത്തിൻറെ ഭിത്തിയിലെ പ്ളാസ്റ്ററിംഗ്അടർന്നു വീഴുന്നു എന്ന വാർത്ത…. .
സംഭവം സത്യമാണോ ❓

🔴അതെ പാതി ശരിയാണ് ,പാതി ഒളിപിച്ച് കടത്തിയ കള്ളവും… ഏഷ്യാനെറ്റ് പോലുള്ള മാധ്യമങ്ങൾ വസ്തുതകൾ മറച്ചുവെച്ച് ചില കള്ളങ്ങൾ കൂട്ടി ചേർത്തു…

ഈ സ്കൂൾ ഉദ്ഘാടനനം നടത്തിയോ ❓

🔴ഇല്ല…. നിർമ്മാണം പൂർത്തി ആയാലേ സർക്കാരിന് കെെ മാറൂ… ഉദ്ഘാടനം നടത്തിയെന്ന വാർത്തകൾ അടിസ്ഥാന രഹിതം.

ഈ സ്കൂളിൻറെ നിർമ്മാണംപൂർത്തിയായോ ❓
ഇല്ല…

🔴നിർമ്മാണത്തിൽ അപാകത കണ്ടെത്തിയതാരാണ് ❓
ബന്ധപെട്ടഅധികാരികൾ,തന്നെ അപാകത കണ്ടെത്തുകയും നിർമ്മാണം നടന്നുവരുന്ന കെട്ടിടത്തിൻറെ ചെറിയൊരു ഭാഗത്ത് അപാകതകൾ കണ്ടെത്തുകയും നിർമ്മാണം നിർത്തിവെപ്പിക്കുകയും ചെയ്തു….

ഇതിൻറെ പണം കോൺട്രാക്ടർക്ക് നൽകിയോ ❓
🔴40 ശതമാനം പൂർത്തിയായ ബില്ലുകൾനൽകാൻ മാത്രമേ എഞ്ചിനിയർമാർ ശുപാർശ നൽകിയിട്ടുള്ളൂ. 60 ശതമാനം തുകയും കെെമാറാനുണ്ട്….

ഇപ്പോൾ നിർമ്മാണം തുടരുന്നുണ്ടോ ❓

🔴അപാകത കണ്ടെത്തിയ ഭാഗങ്ങളുടെ റീ കൺസ്ട്രക്ഷൻ കോൺട്രാക്ടറുടെ സ്വന്തം ഉത്തരവാദിത്വത്തിൽ നടന്നുവരുന്നു. പഴയ കെട്ടിടവും പുതിയ കെട്ടിടവും ചേരുന്ന സ്ഥലത്താണ് അപാകതയുളഃളത്.
പൂർണമായും പരിശോധനകൾക്ക് ശേഷമേ ബാക്കി കെെമാറാനുള്ള തുക നൽകുകയുള്ളൂ…

ചാനൽ വാർത്ത വന്നപ്പോളാണോ അപാകത കണ്ടത് ❓

🔴അല്ല… നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. ചാനൽ വാർത്തകളിൽ തന്നേ കാണാം അപാകത വന്ന ഭാഗങ്ങൾ പുനർനിർമ്മാണംനടത്തുന്നതിൻറെ രംഗങ്ങൾ….

ആരാണ് ബന്ധപെട്ട പ്രവർത്തനത്തിൻറെ നിർവഹണഏജൻസി ❓

🔴കിഫ് ബി ധനസഹായത്തോടെ കെെറ്റ് എസ് പി വി ആയി കേന്ദ്രസർക്കാർ സ്ഥാപനമായ വാപ്കോസിൻറെ മേൽനോട്ടത്തിലാണ് നിർമ്മാണം.നിയോ കൺസ്ട്രക്ഷൻ എന്ന കരാർ കമ്പനിയാണ് നിർമ്മാണം നടത്തുന്നത്.

കെെറ്റ് എന്ത് നടപടിയെടുത്തു ❓

🔴ബന്ധപെട്ട പരാതി ലഭിച്ചപ്പോൾ തന്നെ നിർമ്മാണ മേൽനോട്ടം നടത്തുന്ന വാപ്കോസിനോട് അന്വേഷണം നടത്താൻ പറയുകയും ചില അപാകതകൾ കണ്ടത്തി അവർ നിർമ്മാണം നിർത്തിവെപ്പിക്കുകയും ചെയ്തു .

🔵ഇനിബന്ധപെട്ട വാർത്തയിലേക്ക്….

⭕കിഫ്‌ബി സഹായത്തോടെ നിർമാണം പുരോഗമിക്കുന്ന ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെതിരെ വ്യാപക വ്യാജ പ്രചാരണം.

⭕പണിപൂർത്തിയാവുകയോ, നിർമാണക്കമ്പനിക്ക്‌ പണം കൊടുത്തു തീർക്കുകയോ ചെയ്യാത്ത പ്രവൃത്തിയെ ചൊല്ലിയാണ്‌ അഴിമതിയാരോപണം.

⭕സ്‌കൂൾ കെട്ടിട നിർമാണം തുടങ്ങിയ അവസരത്തിൽത്തന്നെ തടസ്സപ്പെടുത്താൻ ശ്രമിച്ച സംഘ പരിവാർ സംഘടനകൾ തന്നെയാണ്‌ ഇപ്പോഴത്തെ വ്യാജ പ്രചാരണങ്ങൾക്കു പിന്നിലും.

⭕കിഫ്ബിയിൽ നിന്ന്‌ മൂന്നു കോടിയും എംഎൽഎ ഫണ്ടിൽ നിന്ന്‌ 81 ലക്ഷം രൂപയും ചെലവഴിച്ചാണ്‌ സ്‌കൂളിന്‌ പുതിയ കെട്ടിടം നിർമിക്കുന്നത്‌.

⭕പണി പൂർത്തിയായിട്ടില്ല. കെട്ടിടം സർക്കാരിലേക്ക് സമർപ്പിച്ചിട്ടുമില്ല. ഇതുവരെ ചെയ്ത പ്രവർത്തികൾക്കായി 1.8 കോടി രൂപയുടെ ബില്ലുകൾ മാത്രമാണ് എൻജിനിയർമാർ ശുപാർശ ചെയ്തിട്ടുള്ളത്.

⭕ രണ്ടു കോടി രൂപയുടെ ബില്ലുകൾ ഇനി നൽകാനുണ്ട്‌. പണിപൂർത്തിയാക്കി വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ ഗുണനിലവാര–- സുരക്ഷാപരിശോധനയ്‌ക്കു ശേഷമേ പദ്ധതി അംഗീകരിക്കുകയുള്ളൂ.

അതുകഴിഞ്ഞേ കരാറുകാരന് പണം പൂർണമായി ലഭിക്കുകയുള്ളൂ.

⭕കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും അപാകം ചൂണ്ടികാട്ടിയാൽ പരിശോധിക്കുമെന്ന്‌ ബന്ധപ്പെട്ടവർ നേരത്തെ തന്നെ പറഞ്ഞതാണ്‌.

⭕എന്ത്‌ പരാതിയുണ്ടെങ്കിലും പരിശോധിച്ച്‌ ആവശ്യമായ നടപടിയെടുക്കുമെന്ന്‌ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും വ്യക്തമാക്കിയതാണ്.

⭕ഈ വസ്‌തുതകളെല്ലാം മറച്ചുവച്ചാണ്‌ പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്‌. സർക്കാർ സ്‌കൂളിനോടുള്ള സംഘപരിവാർ നിലപാട്‌ നാട്ടുകാർക്ക്‌ നേരത്തേത്തന്നെ ബോധ്യമായതാണ്‌. ചെമ്പൂച്ചിറ സ്‌കൂളിന്‌ പുതിയ കെട്ടിടം വേണ്ടെന്ന്‌ പറഞ്ഞ്‌ ഇവർ ആദ്യം തടസ്സവാദമുന്നയിച്ചിരുന്നു. കോടതിയിൽ ഹർജി നൽകി പണി താമസിപ്പിച്ചു. ഇപ്പോൾ അടിസ്ഥാനമില്ലാത്ത അഴിമതിയാരോപണവും.

⭕നൂറുകണക്കിന്‌ പുതിയ വിദ്യാർഥികളെത്തിയ ചെമ്പൂച്ചിറ സർക്കാർ സ്‌കൂളിനെ തകർക്കലാണ്‌ ചിലരുടെ ലക്ഷ്യമെന്ന്‌ അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത്‌ അഞ്ചു ലക്ഷം വിദ്യാർഥികൾ പുതുതായി പൊതുമേഖലയിലേക്ക്‌ ഒഴുകിയതിന്റെ വിറളിയും ഇവർക്കുണ്ട്‌.

https://www.deshabhimani.com/news/kerala/kifbi-chembuchira-school/910073


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *