ഈ മനുഷ്യനെ ഇന്ന് രാജ്യം ഓർക്കണം …
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലയായ മതേതരത്വം സംരക്ഷിക്കാൻ പ്രധാന മന്ത്രി പദം വലിച്ചെറിഞ്ഞ നേതാവ് ..
പാർലമെന്റിലെ വിശ്വാസ പ്രമേയ ചർച്ചയിൽ അദ്ദേഹത്തിന് നേരെ വിരൽ ചൂണ്ടി അദ്വാനിയുടെ പിൻബലത്തിൽ രാജീവ്ഗാന്ധി പറഞ്ഞത് ” രാജ സാഹബ് , താങ്കളുടെ തലയിലിരിക്കുന്ന തൊപ്പി മുഹമ്മദാലി ജിന്നയുടെതാണ് ” ..
മറുപടി പ്രസംഗത്തിൽ വി പി സിംഗ് പറഞ്ഞു ” നിങ്ങൾക്ക് എത്ര ക്ഷേത്രങ്ങളും പള്ളികളും വേണമെങ്കിൽ നിർമ്മിക്കാം പക്ഷെ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തെ വിഭജിച്ചാൽ അത് ഐക്യപെടുത്താനാവില്ല . പ്രധാന മന്ത്രി പദമാണോ മതേതരത്വമാണോ വലുതെന്ന് ചോദിച്ചാൽ എൻറെ ഉത്തരം രാജ്യത്തെ മതേതരത്വമാണ് വലുതെന്നാണ് “


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *