LDF സര്‍ക്കാറിന്‍റെ ഏറ്റവും മികച്ച വകുപ്പുകളിലൊന്നാണ് ഐ.ടി വകുപ്പെന്ന് ഒരു തര്‍ക്കവുമില്ലാതെ പറയാന്‍ കഴിയും.ടെക്നോ പാര്‍ക്കിലെ കുറച്ച് കമ്പനികളില്‍ ഒതുങ്ങി നിന്നിരുന്ന കേരളത്തിലെ ഐ.ടി വ്യവസായം ഇന്ന് ചിറക് വിടര്‍ത്തി പറക്കുകയാണ്.ലോക പ്രശസ്തമായ നിരവധി കമ്പനികള്‍ കേരളത്തിലെ ഐ.ടി മേഖലയില്‍ നിക്ഷേപവുമായി വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തേത് ടാറ്റയുടെ ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന TCS ഡിജിറ്റല്‍ ഹബ്ബാണ്. ഇനിയും നിരവധി കമ്പനികള്‍ കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയുമാണ്.ടെക്നോ പാര്‍ക്കിന്‍റെയും ഐ.ടി പാര്‍ക്കിന്‍റെയും അടിസ്ഥാന വികസന സൗകര്യങ്ങളില്‍ സര്‍ക്കാര്‍ കാര്യമായ നിക്ഷേപമിറക്കിയതോടെ അവിടേക്ക് വരുന്ന കമ്പനികളുട എണ്ണം കുത്തനെ കൂടി. ഐ.ടി സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണ കാലം കൂടി ആയിരുന്നു LDF ഭരണ കാലം. കേരള ചരിത്രത്തില്‍ ഇത്രയധികം സ്റ്റാര്‍ടപ്പുകള്‍ തുടങ്ങിയ ഒരു കാലവും ഉണ്ടായിട്ടില്ല.

0 Comments