ഇന്ത്യയിലെ എറ്റവും മികച്ച ഹോസ്പിറ്റൽ കേരളത്തിലാണോ?..

അല്ല.🤔

ഇന്ത്യയിലെ എറ്റവും മികച്ച മെഡിക്കൽ കോളേജോ എൻജിനീയറിങ്ങ് കോളേജോ കേരത്താലാണോ.?

അല്ല.🤔

ഇന്ത്യയിലെ എറ്റവും മികച്ച യൂണിവേഴ്സിറ്റി കേരളത്തിലാണോ.?

അല്ല.🤔
…………

പിന്നെ എന്ത് അടിസ്ഥാനത്തിലാണ് കേരളം നമ്പർ വൺ ആകുന്നത്..

അത് കേരളം സമത്വം എന്ന ആശയത്തെ ഒരു പരിധിവരെ അതിന്റെ സമൂഹ്യ ജീവിതത്തിൽ പ്രതിഫലിപ്പിച്ചത് കൊണ്ടാണ് അതാണ് സൂചിക..

ഇന്ത്യയിലെ എറ്റവും ദരിദ്രനായ ഒരാൾക്ക് സൗജന്യമായി കിട്ടാവുന്ന എറ്റവും നല്ല ചികിത്സയും, ലഭിക്കാവുന്ന എറ്റവും നല്ല വിദ്യാഭ്യാസവും എതു സംസ്ഥാനത്താണ് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് നമ്പർ വൺ ആക്കുന്നത് അതീരാജ്യത്തെ മഹാബനുഭൂരിപക്ഷം വരുന്ന ദരിദ്ര നാരായണന്മാരുടെ സുചികകളിൽ നിന്നുള്ള ഉത്തരമാണ്. ആ അളവുകോൽ മനസ്സിലാകാത്തത് കൊണ്ടാണ് കേരളം നമ്പർ 1 എന്ന് പറയുമ്പോഴും പിന്നെ ചിലതെന്തിനാ വിദേശത്ത് ചികിത്സയ്ക്ക് പോകുന്നത് എന്ന ചോദ്യം ചോദിക്കുന്നത്..

പക്ഷേ ഈ കൊറോണകാലത്ത് എറ്റവും ധനികനായ ഒരാൾക്കുള്ള ഉത്തരം കൂടിയാകുന്നു കേരളം നമ്പർ 1 എന്നത്.
© Deepak Pacha


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *