ഇടതുപക്ഷ ജനാധിപത്യ സർക്കാർ 2016ൽ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ മുന്നോട്ട് വച്ച ഒരു പ്രധാന വാഗ്ദാനം ‘വിശപ്പില്ലാത്ത കേരളം’ എന്നതായിരുന്നു. അതുപോലെ തന്നെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം അധികാരത്തിലെത്തിയാല്‍ അഞ്ചുവര്‍ഷക്കാലത്തേക്ക് മാവേലി സ്റ്റോറുകളിലും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ മറ്റുവിപണന കേന്ദ്രങ്ങളിലും വില വര്‍ദ്ധിപ്പിക്കില്ല എന്നതായിരുന്നു. വിശപ്പില്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ കുറഞ്ഞവിലയ്ക്ക് ഭക്ഷണം നല്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും കരട് പ്രകടനപത്രിക വാഗ്ദാനം ചെയ്തു. ഇതിനുപുറമേ വിലക്കയറ്റം തടയുന്നതിന് വിപണിയില്‍ ഇടപെടുന്നതടക്കമുള്ള പല നൂതനപദ്ധതികളും നടപ്പാക്കും. “വിശപ്പുരഹിത കേരളം’ പദ്ധതിയുടെ ഭാഗമായി 20 രൂപയ്‌ക്ക്‌ ഊണ് കിട്ടുന്ന ജനകീയ ഭക്ഷണശാലകൾ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തനമാരംഭിച്ചു. 2018-19 സാമ്പത്തിക വർഷം വിശപ്പുരഹിത കേരളം പദ്ധതി സുഭിക്ഷ കേരളം എന്ന് പുനർനാമകരണം ചെയ്തു നടപ്പാക്കി.

സർക്കാരിന്റെ ദീർഘവീക്ഷണത്തോടുള്ള ഇടപെടലിന്റെ ഫലമായി പ്രളയവും കാലവർഷക്കെടുതിയും കോവിഡുമെല്ലാം നാടിനെ വരിഞ്ഞ്‌ മുറുക്കിയപ്പോഴും ഒരാളും പട്ടിണി കിടന്നില്ല. ലോക്‌ഡൗണിൽ കേരളത്തിലേക്കുള്ള ചരക്കുനീക്കം നിലച്ചപ്പോഴും വിലക്കയറ്റവും ഉണ്ടായില്ല. പൊതുവിപണിയെക്കാൾ 60% വിലക്കുറവിൽ 14 ഇനം അവശ്യ സാധനങ്ങളാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. സപ്ലൈകോ വഴി വിൽക്കുന്ന 14 ഇനം അവശ്യസാധനങ്ങൾക്ക്‌ അഞ്ച്‌ വർഷം വില കൂട്ടില്ലെന്ന എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്‌ദാനവും തെറ്റിയില്ല. ആളൊഴിഞ്ഞ്‌, അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന റേഷൻകടകളിൽ ഇപ്പോൾ തിരക്കോട്‌ തിരക്ക്‌‌. 90 ശതമാനത്തിലേറെ കാർഡുടമകളും ഇപ്പോൾ റേഷൻ വാങ്ങിക്കുന്നു. കോവിഡ്‌ കാലത്തുമാത്രം മൂന്നരക്കോടിയോളം ഭക്ഷ്യധാന്യക്കിറ്റുകളാണ്‌ റേഷൻകട വഴി നൽകിയത്‌. ക്രിസ്‌മസ്‌ കിറ്റ്‌ വിതരണവും തുടങ്ങിക്കഴിഞ്ഞു

  • സാര്‍വത്രിക റേഷന്‍ സമ്പ്രദായം നടപ്പാക്കുന്നതില്‍ കേരളത്തിന് മികച്ച നേട്ടം. 83.19 ലക്ഷം
    കാര്‍ഡുടമകള്‍ക്ക് 14,335 റേഷന്‍ കടകളിലൂടെ കൃത്യമായി ഭക്ഷ്യധാന്യം വിതരണം നടത്തുന്നു.
    പ്രതിവര്‍ഷം 200 കോടി രൂപയുടെ വിപണി ഇടപെടല്‍ നടത്തി. മുന്‍ഗണനാ വിഭാഗത്തില്‍ കയറിക്കൂടിയ
    23.5 ലക്ഷം അനര്‍ഹരെ ഒഴിവാക്കി.
  • പുതുതായി 7,39,200 കാര്‍ഡുകള്‍ നല്‍കി.
  • ഇതിനായി 156 ലക്ഷം രൂപ വിവിധ ജില്ലകള്‍ക്കായി സര്‍ക്കാര്‍ നല്‍കി.
  • റേഷന്‍ വിതരണത്തില്‍ സുതാര്യത ഉറപ്പാക്കി സംസ്ഥാനത്തുടനീളം ഏത് കാര്‍ഡുടമയ്ക്കും ഏത് റേഷന്‍
    കടയില്‍നിന്നും റേഷന്‍വാങ്ങാന്‍ കഴിയുന്ന പോര്‍ട്ടല്‍ സംവിധാനം നടപ്പാക്കി. അപേക്ഷിച്ചാല്‍ 24
    മണിക്കൂറിനുള്ളില്‍ റേഷന്‍കാര്‍ഡ്. റേഷന്‍ കട ഉടമകള്‍ക്ക് ഏറ്റവും കുറഞ്ഞത് 16,000 രൂപ പ്രതിമാസ
    വരുമാനം ഉറപ്പാക്കി.
  • മുടങ്ങിക്കിടന്ന ആട്ട വിതരണം പുനരാരംഭിച്ചു.
  • റേഷന്‍കടകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.5 കോടി രൂപ വിനിയോഗിക്കുന്നതിന്
    ഭരണാനുമതി നല്‍കി.

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *