https://drive.google.com/file/d/11O-G3bkQs0v_IbX3ARjzmeVRNIhnQ5EM/view?usp=drivesdk

മനോരമയുടെ അന്നത്തെ അതെ

മനോഭാവം തന്നെയാണ് ഇന്നും.
ഏതാണ്ട് മുപ്പത് വർഷങ്ങൾക് മുൻപ് ദേശാഭിമാനി പത്രത്തിൽ ഒരു പരമ്പര പ്രസിദ്ധികരിച്ചു. അത്‌ മനോരമ സ്ഥാപിതമായ അന്ന് മുതൽ ഉള്ള കപടതയുടെ ചരിത്രം ആയിരുന്നു. അതിന്റെ പേര്
വിഷ വൃക്ഷത്തിന്റെ വേരുകൾ തേടി എന്നായിരുന്നു.
അതിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഒറ്റുകാരായി ബ്രിട്ടീഷ്കാർക്ക് വേണ്ടി പ്രവർത്തിച്ച കാര്യങ്ങൾ എല്ലാം ആ പരമ്പരയിൽ പ്രസിദ്ധികരിച്ചിരുന്നു.
നക്സൽ വർഗീസിനെ വെടിവച്ചുകൊന്നപ്പോൾ ആയാൽ ചാകേണ്ടവനാണെന്നും കൊന്നത് അഭിനന്ദനം അർഹിക്കുന്നു എന്നും വാർത്തയും എഡിറ്റോറിയലും എഴുതിയവർ പിന്നീട് കാലങ്ങൾ കഴിഞ്ഞ് വർഗീസിന് വേണ്ടി മുതലക്കണ്ണീർ ഒഴുകുന്നതും നമ്മൾ കണ്ടതാണ്.
അടിന്തിരവസ്‌ഥ സമയത്തു അതിനെ അനുകൂലിച്ച ശക്തമായി മനോരമ പ്രചരണം നടത്തി.

ഇപ്പോൾ അധികാരം ബിജെപി ആയതുകൊണ്ട് അതിനോടാണ് ചായ്‌വ് കാണിക്കുന്നു എന്ന് മാത്രം.
പിന്നെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോടുള്ള കടുത്ത പക.
ആ പകയേ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണല്ലോ.
അന്ന് ആ പരമ്പര നിർത്തി വക്കാൻ വേണ്ടി മനോരമ കോടതിയെ സമീപിച്ചതാണ്.
കോടതി പറഞ്ഞു പരമ്പര നിർത്താൻ പറയില്ല. പരമ്പരയിലെ ഉള്ളടക്കത്തിൽ വിയോജിപ്പുണ്ടെങ്കിൽ അത് തീരുമ്പോൾ നിങ്ങൾക് വേണമെങ്കിൽ കോടതിയെ സമീപിക്കാം.
പരമ്പര തീർത്തു പ്രസിദ്ധികരിച്ചിട്ടും ഇന്ന് ഇതുവരെ മനോരമ കേസിനു പോയിട്ടില്ല.
അതാണ് മനോരമ.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *