മുൻ ദേവസ്വം സെക്രട്ടറിയും മുൻ മന്ത്രി വി എസ്‌ ശിവകുമാറിന്റെ സഹോദരനുമായ വി എസ്‌ ജയകുമാറിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ശരിയാണെന്ന്‌ അന്വേഷണ റിപ്പോർട്ട്‌. 2013–-14, 2014–-15 വർഷങ്ങളിൽ ശബരിമലയിലേക്ക്‌ പാത്രങ്ങളും മറ്റും വാങ്ങിയതിൽ 1,81,89,490 രൂപയുടെ അഴിമതി നടത്തിയെന്നാണ്‌ പ്രധാന കണ്ടെത്തൽ. ജയകുമാറിനെതിരെയുള്ള എട്ട്‌ ഗുരുതര ആരോപണങ്ങളിൽ ഏഴും ശരിയെന്ന്‌ തെളിഞ്ഞു. അന്വേഷണ റിപ്പോർട്ട്‌ വിജിലൻസ്‌ ട്രിബ്യൂണലായിരുന്ന ചെറുന്നിയൂർ പി ശശിധരൻ നായർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ. എൻ വാസുവിന്‌ കൈമാറി. പ്രതിക്ക്‌ സഹായകരമായ നിലപാടെടുത്ത ബോർഡിലെ ഓഡിറ്റ്‌ വിഭാഗം ജോയിന്റ്‌ ഡയറക്ടർ സുദർശനൻ, റിട്ട. ജോയിന്റ്‌ ഡയറക്ടർ വേലപ്പൻ നായർ എന്നിവർക്കെതിരെയും നടപടിക്ക്‌ ശുപാർശയുണ്ട്‌. പ്രത്യേക അന്വേഷണ കമീഷനെ നിയമിക്കുകയോ സംസ്ഥാന വിജിലൻസ്‌ ട്രിബ്യൂണലിനെ അന്വേഷണ ചുമതല ഏൽപ്പിക്കുകയോ ചെയ്യണം‌. റിപ്പോർട്ട്‌ പരിശോധിച്ച്‌ തുടർ നിയമ നടപടി സ്വീകരിക്കുമെന്ന്‌ അഡ്വ. എൻ വാസു പറഞ്ഞു. 37 ദിവസത്തെ തെളിവെടുപ്പിനും വാദം കേൾക്കലിനും ശേഷമാണ്‌ റിപ്പോർട്ട്‌ നൽകിയത്‌. ബോർഡിനുവേണ്ടി അഡ്വ. ബാബു പി പോത്തൻകോടും വി എസ്‌ ജയകുമാറിനുവേണ്ടി അഡ്വ. ജി എസ്‌ പ്രകാശും ഹാജരായി.കള്ളബില്ല് വച്ച്‌ പണംതട്ടൽ

വി എസ്‌ ശിവകുമാർ ദേവസ്വം മന്ത്രിയായിരുന്ന കാലയളവിലാണ്‌ അഴിമതി. 2014–-15 ൽ ശബരിമല ദേവസ്വം എക്‌സിക്യൂട്ടീവ്‌ ഓഫീസറും തുടർന്ന്‌ ദേവസ്വം സെക്രട്ടറിയുമായിരുന്നു ജയകുമാർ. ശബരിമലയിൽ പാത്രങ്ങൾ കുന്നുകൂടി കിടക്കുമ്പോൾ പുതിയ പാത്രങ്ങൾ വീണ്ടും വാങ്ങിയതായി കാണിച്ച്‌ കള്ള ബില്ലുകൾ ഹാജരാക്കിയായിരുന്നു അഴിമതി. ഇതുവഴി ജയകുമാർ അവിഹിത നേട്ടമുണ്ടാക്കിയതായും ബോർഡിനു ഭീമമായ നഷ്ടമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തി.

ഓഡിറ്റ്‌ സമയത്ത്‌ രേഖകൾ മറച്ചുവയ്‌ക്കുകയും തെളിവുകൾ അടങ്ങിയ ഫയൽ നശിപ്പിക്കുകയും ചെയ്‌തു. നടപടിക്രമങ്ങൾ പാലിക്കാതെ കോൺട്രാക്ടർമാർക്ക്‌ പണം നൽകി. അവിഹിതമായി ദേവസ്വം കമീഷണർ പദവി കരസ്ഥമാക്കിയെന്നും തുടർന്ന്‌ ഹൈക്കോടതി നിയമനം റദ്ദാക്കിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.2003–-04 കാലത്ത്‌ പമ്പയിലെ അഡ്‌മിനിട്രേറ്റീവ്‌ ഓഫീസറായിരിക്കുമ്പോൾ പമ്പ മെസ്‌ നടത്തിപ്പിലും ജയകുമാറിനെതിരെ അഴിമതി ആരോപണമുണ്ടായിരുന്നു.  
Read more: https://www.deshabhimani.com/news/kerala/v-s-jayakumar-sabarimala/875560

UDF Corruption, VS Jayakumar, Sabarimala, Devaswom


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *