FB Post By Pinko Human
കാലങ്ങൾക്ക് ശേഷം സവർക്കറെ ഓർത്തത്.! കക്ഷിയെ ദൈവമായി കാണുന്ന സവർക്കറിസ്റ്റുകൾ ഉള്ള നാടാണ് ഇന്ത്യ. സവർക്കാർ എന്ന് കേൾക്കുന്ന മാത്രയിൽ ആദ്യം ഓർമ്മയിൽ വരുന്നത് മാപ്പപേക്ഷ / ഭയാഹർജി എന്നിങ്ങനെയൊക്കെയാണ്. അക്കാദമിക്ക് നിലവാരമൂള്ള സംഘികൾ സവർക്കറെ വെളിപ്പിച്ചെടുക്കാൻ വർഷങ്ങളായി കൊണ്ട് പിടിച്ച ശ്രമത്തിലുമാണ്. ധാരാളം കഥകളും ,ഉപകഥകളും ചേരുവ ചേർത്ത് ഇറങ്ങുന്നുണ്ട്.ഇവയൊന്നും അല്ലാ ഞാൻ പങ്ക് വെയ്ക്കാൻ പോവുന്നത്. സവർക്കറുടെ ദയാഹർജി ( Mercy Petition ) കൾ ഇതേ വരെ കണ്ടിട്ടില്ലാത്തവർക്കായി അത് പ്രദർശിപ്പിക്കയാണ്..! നീണ്ട എഴുത്താണ്. ഡാറ്റയും ഒട്ടനവധിയുണ്ട്. വായിച്ച് ഉപയോഗിക്കുമല്ലോ,,!*ഒരൽപ്പം ചരിത്രം*
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപേയുള്ള ബ്രിട്ടീഷ് ഭരണ കാലത്ത് നാസിക് കളക്ടർ ആയിരുന്ന ആർതർ ജാക്സണേ വധിക്കാൻ ശ്രമിച്ച കേസിലേ പ്രതിയായിരുന്നു വിനായക് ദാമോദർ സവർക്കർ എന്ന V D സവർക്കർ. ഈ കേസ് നാസിക് ഗൂഢലോചന കേസ് (“Nasik Conspiracy Case”.) എന്ന് അറിയപ്പെട്ടുന്നു. ജാക്സണേ വധിക്കുന്നത് ആനന്ദ് ലക്ഷ്മണൻ കനേരേ എന്ന വ്യക്തിയായിരുന്നു. അദ്ദേഹം കൂറ്റം സമ്മതിച്ചു.അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് സവർകറുടെ കേസിലേ ഇടപെടൽ വെളിവാക്കുന്നത്.1 മുതൽ 4 വരെയുള്ള ചിത്രങ്ങൾ.[“Home Department (Political A) Proceedings, March 1910, nos. 87-106”, pp. 4-5.]
നാസിക് കേസിൽ കളക്ടറെ വധിച്ചതിന്ന് ഇരട്ടി ജീവപരന്ത്യം തടവ് ശിക്ഷയനുഭവിക്കാൻ കോടതി സവർക്കറിന് ശിക്ഷ വിധിക്കുന്നു.1910 മാർച്ച് 13നു അറസ്റ്റിലായ സവർക്കറെ രാജ്യദ്രോഹം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി ബ്രിട്ടനിൽ നിന്നും നാടുകടത്തി. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ സവർക്കർ ഫ്രാന്‍സിലെ മര്‍സെയില്‍ വെച്ച് കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ ശ്രമം പരാജയപ്പെടുകയും തുടർന്ന് പിടിയിലായ സവർക്കർ 1911 ജൂലൈ 4നു പോർട് ബ്ലയറിലെ സെല്ലുലാർ ജയിലിൽ അടയ്ക്കപ്പെട്ടു. ക്ലാസ് 3ഡി തടവുകാരനായി ജയിലിൽ എത്തിയ സവർക്കറിനെ ആറുമാസത്തെ ഏകാന്തതടവിന് വിധിച്ചു.ആൻഡമാൻ ജയിലിലേ 32778-ാം നമ്പർ തടവുകാരൻ ആയിരുന്നു സവാർക്കർ.*1911 – ലെ ദയാഹർജി*
ഇതേ വരെ പ്രസിദ്ധീകരിച്ചിട്ടില്ല ,ജയിലിൽ വന്ന ആദ്യ നാളുകളി സവർക്കർ എഴുതിയ ദയാഹർജിയാണ് 1911ലെത്ത്.ഇതേ വരെ പ്രസിദ്ധീകരിക്കത ഈ ദയാഹർജിയെപ്പറ്റി സവാർക്കർ തൻ്റെ 1913 നവംബർ 14 ലെ ദയാഹർജിയിൽ പങ്ക് വെച്ചിട്ടുണ്ട്.*1913-ലെ ദയാഹർജി*
ഒരു പക്ഷേ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം പ്രചരിച്ചിട്ടുള്ള സവർക്കറുടെ ദയാഹർജിയാണ് നവംബർ14, 1913 ലെ ദയാഹർജി എന്നത്. ഇത് ആദ്യം ഒറിജിനൽ ആയി പ്രസിദ്ധികരിക്കുന്നത് ആർ.സി മജ്ജുദറിൻ്റെ ” Penal Settlement in Andamans” എന്ന ബുക്കിലാണ്.ഇതിനോപ്പം തന്നെ ചുവടെ അത് ചേർക്കുകയാണ്. സവർക്കറിൻ്റെ ദയാഹർജിയിലേ പ്രധാന ഭാഗങ്ങൾ ചിത്രത്തിൽ ഹൈലേറ്റ് ചെയ്തിട്ടുണ്ട്.. ആർ.സി മജ്ജുദറിനൊപ്പം നിരവധി ഇടങ്ങളിൽ ഈ ദയാഹർജി പ്രസിദ്ധികരിച്ചിട്ടുണ്ട്.1) (R. C. Majumdar, “Penal Settlement in Andamans”, 1975, Gazetteer Unit, pp. 211-214)2)https://m.thewire.in/article/history/bhagat-singh-and-savarkar-a-tale-of-two-petitions/amp?__twitter_impression=true3 )http://www.milligazette.com/Archives/2004/16-30Apr04-Print-Edition/1604200443.htmചിത്രം 5 ,6,7,8,9,10രാഷ്ട്രിയ തടവുകാരെ സംബന്ധിച്ച് നിയമപരമായ അവരുടെ അവകാശങ്ങളിൽ പ്രധാനപ്പെട്ടതാണ് പരാതികൾ എഴുതി നൽകുക എന്നത്. അതിനാൽ തന്നെ ബ്രിട്ടിഷ് ഒഫിഷ്യൽസിന് ഹർജികൾ എഴുതി നൽകി എന്നത് സ്വാഭാവികമാണ്. സവർക്കർ മാത്രം അല്ല ഈ നിലയിൽ ദയാഹർജികൾ എഴുത്തി നൽകിയിട്ടുള്ളത്.പിന്നെ എന്തു കൊണ്ടാണ് സവാർക്കർ??അദ്ദേഹം തൻ്റെ ദയാഹർജിയിൽ എഴുതി “എനിക്ക് ഉചിതമായ വിചാരണയും നീതിപൂർവമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോയ അക്രമങ്ങളെ ഞാൻ ഹൃദയം കൊണ്ട് അത്യധികം വെറുക്കുകയും എന്നാൽ കഴിയും വിധം ബ്രിട്ടീഷ് നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിനു വിധേയമാവുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് മനസിലാക്കുകയും ചെയ്യുന്നു.””ബ്രിട്ടീഷ് ഗവൺമെന്റ് അവരുടെ അപാരമായ ഔദാര്യത്താലും, ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കിൽ, നവോത്ഥാനത്തിന്റെ പരമോന്നതരൂപമായ ഇംഗ്ലീഷ് ഗവണ്മെന്റിന്റെ ശക്തനായ വക്താവായി ഞാൻ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂർണവിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യും.”*1914 – ലെ ദയാഹർജി*
ഈ ദയാഹർജി കഴിഞ്ഞ ദിവസം വരെയുള്ള പേഴ്സണൽ ശേഖരത്തിൽ ഉണ്ടായിരുന്നില്ലാ.സോഷ്യൽ മിഡിയയിലും അധികം കണ്ടെത്താൻ സാധിക്കാതിരുന്ന ഒന്നാണ് 1914 ഒക്ടോബർ 3 തിയതിയിലേ ഈ ദയാഹർജി.നാഷണൽ ആർക്കൈവ് ഓഫ് ഇന്ത്യയ്ക്ക് നന്ദി. [“Home Department (Political) 1914 – Proceedings November No. 245”, pp. 3-5]. ചിത്രം 11,12,13,14എനിക്ക് ഉറപ്പാണ് ഈ ചിത്രങ്ങൾ വായിച്ചെടുക്കാൻ പ്രയാസമാവും. എന്നത് കൊണ്ട് 1914 ലെ ദയാ ഹർജിയുടെ ഒരു ട്രാൻസ്ക്രിപ്റ്റ് കൂടെ ചിത്രമായി ചേർക്കുന്നു. വായനയ്ക്ക് പ്രധാനമെന്ന് തോന്നിയത് മഞ്ഞ കളറിൽ ഹൈലേറ്റ് ചെയ്തിട്ടുണ്ട്.ചിത്രം 15,161914 ലേ ദയാഹർജി പുറത്ത് വരുന്നത് 1913 ലെ ദയാഹർജി നൽകിയതിനും ഒരു വർഷം കഴിഞ്ഞാണ്. ബ്രിട്ടിഷ് ഭരണകൂടത്തിന് സഹായവാഗ്ദാനങ്ങളോടെയാണ് സവർക്കർ തന്റെ മൂന്നാമത്തെ മാപ്പപേക്ഷ സമർപ്പിക്കുന്നത്. ഒന്നാം ലോകയുദ്ധത്തിൽ ബ്രിട്ടിഷ് ഭരണകൂടത്തിനായി ” Volunteer to do any Service in the Present War ” എന്ന് ദയാഹർജിയിൽ എഴുതിയ മഹാത്മവാണ് സവർക്കർ ജീ.1914 സവർക്കറുടെ ദയാഹർജി നിർദ്ദയം ഒരു ദയയും കാട്ടാതെ സെല്ലുല്ലാർ ജയിലിലേ ഒഫിഷ്യലുകൾ തള്ളി കളഞ്ഞു. എങ്കിലും ഇന്ത്യൻ ഗവ: ഹോം സെക്രട്ടറിക്ക് ഈ ഹർജി ഫോർവേർഡ് ചെയ്യപ്പെട്ട് ലഭിച്ചിരുന്നു.അത്ഭുതം ഒന്നും സംഭവിച്ചില്ലാ അതും തള്ളി പോയി.ചിത്രം 17,18,19,20*1918 ലെ ദയാഹർജി*
ഈ ദയാഹർജി പ്രസിദ്ധികരിച്ചിട്ടില്ലാ എന്നാണ് മനസ്സിലാക്കുന്നത്. പക്ഷേ 1920 മാർച്ച് 30 തിയതിയിലേ മറ്റൊരു ദയാഹർജിയിൽ ഇത് സംബന്ധിച്ച് പരാമർശം ഉണ്ട്. ഇനി പ്രസിദ്ധികരിക്കപ്പെടുകയും ,എനിക്ക് ലഭ്യമാവാത സ്ഥിതിയാണെങ്കിൽ കൈവശമുള്ളവർ കമൻ്റിൽ പോസ്റ്റ് ചെയ്താൽ മതി.*1920 ലെ ദയാഹർജി*
ഇതാണ് സവർക്കറുടെ ലാസ്റ്റ് ദയാഹർജി എന്നാണ് പരക്കെ പ്രചരിപ്പിക്കപ്പെടുന്നത്.തുടർച്ചകൾ മറ്റൊരു രൂപത്തിലുണ്ട്. അവ ചുമടെയുള്ള എഴുത്തുകളിൽ ദർശിക്കാം. നിലവിൽ മാർച്ച് 30 , 1920 ലെ ദയാഹർജി ചുവടെ നൽകുന്നു.പ്രധാനപ്പെട്ട വസ്തുതകൾ മഞ്ഞ നിറത്തിൽ ഹൈലേറ്റ് ചെയ്തിട്ടുണ്ട്. [“Home Department (Political A) Proceedings, August 1920, nos. 368-373”, pp. 19-21]. ചിത്രം 21,22,23,24ഈ ദയാഹർജി മുൻപ് പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. ആ സോഴ്സും ചുവടെ നൽകുന്നു.1 ). M. R. Palande, “Source Material for A History of The Freedom Movement In India 1885-1920”, 1958, Vol. II, Government Central Press: Bombay, pp. 472-476.
1920 ലെ ദയ ഹർജിയിൽ അക്ഷരാർത്ഥത്തിൽ സവർക്കർ യാചിക്കുകയാണ് ഉണ്ടായത്.മുൻപുള്ള ദയാ ഹർജിയിലും ഈ യാചനയുടെ ,നിരുപാതികമായ അപേക്ഷയുടെ സ്വരം സവർക്കർ ഉയർത്തുന്നുണ്ട്. അദ്ദേഹം ഈ നിലയിൽ ഇത് ഉയർത്തുന്നത് മുൻപ്പ് അദ്ദേഹം ആയച്ച പല യാചന സ്വരത്തിലുള്ള അപേക്ഷകളും റോയൽ ഭരണ സംവിധാനം പരിഗണിച്ചതേ ഇല്ലാ എന്ന നിലയിലായിരുന്നു. ഒരു കത്തിൻ്റെ അവസാനം അദ്ദേഹം എഴുതിയത് ഇപ്രകാരമാണ്.”ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പൈതൃകവാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് മുടിയനായ പുത്രനു മടങ്ങി വരാനാവുക! ബ്രിട്ടീഷ് ഗവണ്മെന്റിനു മാത്രമെ അത്രയും കാരുണ്യം കാണിക്കാനാകൂ.”“Home Department (Political A) Proceedings, May 1920, nos. 416-476”, pp. 32-33] ചിത്രം 25, 26 ,27
ബ്രിട്ടീഷ് ഗവണ്മെന്റ് മുന്നോട്ടു വച്ച എല്ലാ ഉപാധികളും അംഗീകരിക്കുവാന്‍ തയ്യാറായ ഒരാളായി സവർക്കർ മാറുന്ന കാഴ്ച്ച ബ്രിട്ടിഷ്ക്കാരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. ജയിലിൽ പ്രവേശിക്കപ്പെട്ട് ആദ്യ 6 മാസത്തിൽ തന്നെ ആദ്യ ദയ ഹർജിക്ക് അപേക്ഷിച്ച് ,അടുത്തത് ഒരു വർഷത്തിനോട് അടുത്ത് പുതിയതും നൽകി. തന്റെ വിലപ്പെട്ട, ക്രിയാത്മകമായ വർഷങ്ങൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ഉപയോഗിക്കാനാവാത്തതിലെ നഷ്ടം മനസിലാക്കിയാണ് സവർക്കർ മാപ്പപേക്ഷ നൽകിയതെന്ന തരത്തിലാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയ മാപ്പപേക്ഷയെ സംഘപരിവാര്‍ അനുകൂലികള്‍ ന്യായീകരിക്കുന്നത്.’ അത് അവർ തുടരുന്നുമുണ്ട്…!
ആദ്യം എഴുതിയത് പോലെ സവർക്കർ മാത്രം അല്ലാ ഇത്തരം ദയാഹർജികൾ നൽകിയിട്ടുള്ളത്.ഹൃഷികേഷ് കാൻജിലാൽ, ബരിന്ദ്ര കുമാർ ഘോഷ് ,നന്ദഗോപാൽ തുടങ്ങിയവർ ഇത്തരം കത്തുകൾ നൽകിയിരുന്നു. ഇതിൽ സവർക്കറും ,ഘോഷും മാത്രമാണ് വിപ്ലവകരമായ കഴിഞ്ഞ കാല വസ്തുതകൾ വിസ്മരിച്ച് മോചനം നൽകണം എന്ന് ആവശ്യപ്പെട്ടത്. മറ്റ് രണ്ട് പേരും യാചനയ്ക്ക് പകരം മുഴുവൻ തടവുകാർക്കും മാനുഷിക പരിഗണന നൽകണം എന്നാണ് ആവശ്യപ്പെട്ടത്.ഈ കുറിപ്പിന് ഇതിനോളം വരുന്ന തുടർച്ച ഉണ്ട്.. ഇന്ത്യൻ മണ്ണിലേക്ക് സവാർക്കർ തിരിച്ചയക്കപ്പെട്ട വിശദാംശങ്ങൾ അടക്കം.
0 Comments