Source- Titto antony – The Left Circle -> Databank

ഒന്നാമതായി..വൈദ്യുതി റേറ്റ് രഹസ്യമായി കൂട്ടാൻ സർക്കാരിന് കഴിയില്ല.. ഇതെന്താ വെള്ളരിക്കാ പട്ടണമോ..❓

വൈദുതി റെഗുലേറ്ററി കമ്മീഷൻ എന്ന ജുഡീഷ്യൽ പവർ ഉള്ള ഒരു സമിതിയാണ് നിരക്ക് തീരുമാനിക്കുന്നത്.. അവർ തീരുമാനിച്ചു സർക്കാർ അനുമതി നൽകിയാൽ മാത്രമേ വൈദ്യുതി നിരക്ക് കൂട്ടാൻ പറ്റുകയുള്ളൂ.. ‼️

⭕ രണ്ടാമതായി.. UDF ഭരണകാലത്ത‌് മൂന്ന‌് തവണയായി വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത് “40%” ആണ്.. ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ വന്ന‌് ആദ്യവർഷം വൈദ്യുതിനിരക്ക‌് 24% കൂട്ടി. പിന്നീട‌് രണ്ട‌് വർഷങ്ങളിലും നിരക്ക‌് വർധിപ്പിച്ചു. 2013 ൽ “9.1%” വും 2014 ൽ “6.77%” വുമായിരുന്നു വർധന. എന്നാൽ, LDF സർക്കാർ ഇപ്പോഴത്തേതടക്കം ഈ നാല് കൊല്ലത്തിനുള്ളിൽ വെറും 11% വർധന മാത്രമാണ‌് നടപ്പാക്കിയിട്ടുള്ളത‌്.

https://bit.ly/2MGqhlGഇനി ഇത് സംബന്ധമായി ഇനിയും സംശയം തീരാത്തവർ KSEB ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലെ ഈ ലിങ്കുകൾ പരിശോധിച്ച് സ്വയം ബോധ്യപ്പെടാവുന്നതാണ്

💢 വൈദ്യുതി ബിൽ സ്വയം പരിശോധിക്കാം.‼️https://bit.ly/2XK4v7a

💢 എന്താണ് DL Adj..❓https://bit.ly/3dM0ftb

💢 വൈദ്യുതി ബിൽ സംബന്ധമായ പൊതു പരാതികൾ – FB Live..‼️ (#MustWatch)https://bit.ly/37bX6jN

💢 ബില്ലിംഗ് സംബന്ധമായ നുണപ്രചാരണങ്ങളും വസ്തുതയും..‼️https://bit.ly/3dLhB9J

💢 ബില്ലെങ്ങനെ കൂടി..❓https://bit.ly/2MEPpt1

💢 മറ്റു സംശയങ്ങൾക്കുള്ള മറുപടികൾ..‼️

KSEB FB page link – https://bit.ly/3cJGvFd

KSEB FB page കോവിഡ് 19 : വൈദ്യുതി ബിൽ സംബന്ധിച്ച സംശയങ്ങളും മറുപടിയും.കോവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനുവേണ്ടി രാജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ കെഎസ്ഇബിയുടെ മീറ്റർ റീഡിങ് 24/03/2020 മുതൽ നിർത്തി വച്ചിരുന്നു. റീഡിങ് എടുക്കാൻ പറ്റാത്ത ഉപഭോക്താക്കളുടെ വൈദ്യുത ബിൽ മുന്മാസങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കിയാണ് നൽകിയത്. ഇത്തരത്തിൽ, ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച് 21 മുതൽ ഏപ്രിൽ 15 വരെ റീഡിങ് എടുക്കേണ്ട ഉപഭോക്താക്കൾക്ക് ആവറേജ് കണക്കാക്കി ബില്ല് നൽകിയിട്ടുണ്ട്. 20/04/2020 മുതൽ ഹോട്സ്പോട്ട് ഒഴികെയുള്ള മേഖലകളിൽ മീറ്റർ റീഡിങ് പുനരാരംഭിച്ചിട്ടുമുണ്ട്.ഗാർഹികം അല്ലാത്ത LT ഉപഭോക്താക്കൾക്ക് ( കടകൾ എല്ലാം ഉൾപ്പെടും) ബിൽ തുകയുടെ 70% മാത്രം നീട്ടിക്കാടുത്തിരിക്കുന്ന കാലയളവിനുള്ളിൽ (3/5/2020) അടച്ചാല്‍ മതിയാകും. ലോക്ക്ഡൗൺ കാരണം ഉപയോഗം കുറഞ്ഞതിനാല്‍, ശരാശരി ഉപയോഗം കണക്കാക്കിയത് യഥാർത്ഥ ഉപയോഗത്തെക്കാൾ കൂടുതലാണ് എന്ന പരാതി പരിഗണിച്ചാണിത്. തുടര്‍ മാസങ്ങളിൽ റീഡിംഗ് എടുക്കുന്നമുറയ്ക്ക് യഥാർത്ഥ വൈദ്യുതി ചാർജ്ജ് നിജപ്പെടുത്തുന്നതും അതിനനുസരിച്ച് ഭാവി ബിൽ തുക ക്രമീകരിക്കുന്നതുമാണ്. ഉപഭോക്താക്കളുടെ ചില സ്ഥിരം സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.1. എങ്ങനെയാണ് ആവറേജ് കണക്കാക്കുന്നത്?എല്ലാവർക്കും തുടർച്ചയായ 3 ബില്ലിന്റെ ആവറേജ് ആണ് എടുക്കുന്നത്. മാസാമാസം ബില്ലുവരുന്ന ഉപഭോക്താക്കൾക്ക് 3 മാസം, ദ്വൈമാസ ബില്ല് വരുന്നവർക്ക് 6 മാസം.തുടർച്ചയായി എടുക്കുന്ന 3 ബില്ലുകളിൽ വൈദ്യുതി വിച്‌ഛേദനം, ഡോർ ലോക്ക് കാരണം റീഡിങ് എടുക്കാൻ കഴിയാതിരിക്കുക, മീറ്റർ ഫോൾറ്റി, താരിഫ് ചെയ്ഞ്ച് ഇതൊന്നും പാടില്ല. അങ്ങനെ വരുമ്പോൾ ചിലപ്പോൾ തൊട്ടു മുമ്പുള്ള മൂന്നു ബില്ലുകളുടെ ശരാശരി ആയിരിക്കില്ല കണക്കാക്കുന്നത്. മൂന്ന് ബില്ല് ലഭിച്ചിട്ടില്ലാത്ത പുതിയ വൈദ്യുതി കണക്ഷനുകൾക്ക് നിലവിലുള്ള കണക്റ്റഡ് ലോഡിന് അനുസൃതമായി ആവറേജ് കണക്കാക്കും. ഇത് അനുസരിച്ചായിരിക്കും ബിൽ തുക കണക്കാക്കുക.2. യഥാർത്ഥ ഉപയോഗം ആവറേജിലും കുറവാണെങ്കിൽ ഉപഭോക്താവ് കൂടുതൽ പണം അടക്കേണ്ടി വരില്ലേ?ഒരു ഉദാഹരണം വഴി ഇത് വ്യക്തമാക്കാം. ഒരു വീട്ടിലെ മീറ്റർ റീഡിങ് 25/3/2020 ന് ആണ് എടുക്കേണ്ടത് എന്ന് കരുതുക. റീഡിങ് എടുക്കാൻ സാധിക്കാത്തതിനാൽ ആവറേജ് കണക്കാക്കിയായിരിക്കും ബില്ല് തരിക. ഇവിടെ ഇതിനു മുൻപ് റീഡിങ് എടുത്തപ്പോൾ (25/01/2020) ഉള്ള റീഡിങ് 1501 ആണെന്ന് കരുതുക. ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തിൽ പറഞ്ഞിട്ടുള്ള രീതിയിൽ കണക്കാക്കിയ ശരാശരി ഉപഭോഗം 200 യൂണിറ്റ് ആണെന്നും കരുതുക. ഈ 200 യൂണിറ്റിനുള്ള ബില്ല് ആയിരിക്കും 25/3/2020 ന് ലഭിക്കുക. ഇനി ഇവിടെ അടുത്ത റീഡിങ് എടുക്കുന്നത് 25/5/2020 ന് ആയിരിക്കും. അന്ന് എടുക്കുമ്പോൾ കിട്ടിയ റീഡിങ് 1801 ആണെന്ന് കരുതുക. അതായത് 25/1/2020 മുതൽ 25/5/2020 വരെയുള്ള 4 മാസക്കാലയളവിൽ വന്ന ഉപഭോഗം എന്നത് 300 യൂണിറ്റ് മാത്രമാണ്. ഈ 300 യൂണിറ്റ് എന്നത് 2 ബില്ലിംഗ് കാലയളവിൽ ഉള്ള യൂണിറ്റ് ആയതിനാൽ 300 നെ രണ്ടു കൊണ്ട് ഭാഗിക്കുകയും ഓരോ ബില്ലിംഗ് കാലയളവിലും 150 യൂണിറ്റ് ഉപഭോഗം വന്നു എന്ന് കണക്കാക്കുകയും ചെയ്യും. ഇതിൽ ആദ്യത്തെ ബില്ലിംഗ് കാലയളവിൽ 200 യൂണിറ്റ് കണക്കാക്കിയാണ് ബില്ല് തന്നിരുന്നത്. ആ ബില്ലിനെ 150 യൂണിറ്റ് കണക്കാക്കി പുനർനിർണ്ണയിക്കുകയും നമ്മൾ കൂടുതലായി അടച്ച പണം അഡ്വാൻസ് ആയി കണക്കാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ 25/5/2020 ന് ബില്ല് തരുമ്പോൾ ഈ അഡ്വാൻസ് പണം കുറച്ച് അതിനുശേഷമുള്ള തുകയെ അടക്കേണ്ടി വരികയുള്ളു. ആവറേജ് കണക്കാക്കിയപ്പോൾ കൂടുതൽ തുക അടയ്ക്കേണ്ടി വന്നെങ്കിലും തൊട്ടടുത്ത ബില്ലിൽ കൂടുതലായി അടച്ച തുക കിഴിച്ചതിനാൽ ഉപഭോക്താക്കൾക്ക് യാതൊരു തരത്തിലും നഷ്ടം വരികയില്ല.മാസാമാസം റീഡിങ് എടുക്കുന്ന ഉപഭോക്താക്കൾക്കും ഇതേ ശൈലിയിൽ തന്നെയാണ് ബിൽ കണക്കു കൂട്ടുക.3. യഥാർത്ഥ ഉപയോഗം ആവറേജിലും കൂടുതൽ ആണെങ്കിലോ?കൂടുതലാണെങ്കിലും മുകളിൽ പറഞ്ഞ രീതിയിൽ തുക കണക്കാക്കുകയും കൂടുതലായി അടയ്ക്കേണ്ട തുക അടുത്ത ബില്ലിൽ വരികയും ചെയ്യും.4. ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുകa. വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞു കിടക്കുന്നതിനാലും, എല്ലാ ആളുകളും വീടുകളിൽ തന്നെ ഇരിക്കുന്നതിനാലും വ്യാപാരസ്ഥാപനങ്ങളുടെ യഥാർത്ഥ ഉപഭോഗം ശരാശരിയിലും കുറവാകാനും വീടുകളിലെ യഥാർത്ഥ ഉപഭോഗം ശരാശരിയിലും കൂടുതൽ ആകാനും ആണ് സാധ്യത.b. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിലവിൽ വൈദ്യുത ബിൽ കുടിശ്ശിക വരുത്തിയാൽ കണക്ഷൻ വിച്ഛേദിക്കുകയില്ല. വൈദ്യുതി മോഷണം, സുരക്ഷാപ്രശ്നങ്ങൾ എന്നീ കാരണങ്ങൾകൊണ്ട് മാത്രമേ ഒരു സ്ഥലത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയുള്ളൂ. എന്നിരുന്നാലും വൈദ്യുത ബിൽ അടയ്ക്കാൻ കഴിയുന്ന സാഹചര്യമാണ് ഉള്ളതെങ്കിൽ കെഎസ്ഇബിയുടെ ഓൺലൈൻ മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തി ബില്ലുകൾ യഥാസമയം അടയ്ക്കുന്നതാണ് ഉത്തമം. ഇല്ലായെങ്കിൽ രണ്ടും മൂന്നും ബില്ലുകൾ ഒരുമിച്ച് അടയ്ക്കേണ്ടി വരുമ്പോൾ വലിയ ഒരു തുക തന്നെ അടയ്ക്കേണ്ടി വന്നേക്കാം.c. മെയ് 3 നു ശേഷം കെഎസ്ഇബിയുടെ ക്യാഷ് കൗണ്ടറുകൾ തുറക്കുമ്പോൾ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആയതിനാൽ കഴിയുന്നതും എല്ലാ ആളുകളും ഓൺലൈൻ മാർഗ്ഗങ്ങൾ ഉപയോഗിച്ച് വൈദ്യുത ബിൽ അടക്കാൻ ശ്രമിക്കുക.d. 03.05.2020 വരെയുള്ള കാലയളവില്‍ ഒടുക്കേണ്ട EHT/HT/LT ഉപഭോക്താക്കളുടെ ബിൽ തുകയ്ക്ക് പിഴയോ സർചാർജോ ഉണ്ടായിരിക്കുന്നതല്ല.5. വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കുമ്പോൾ അധിക ചാർജ് വരില്ലേ? ഡയറക്റ്റ് നെറ്റ് ബാങ്കിംഗ് (State Bank of India, Federal Bank, ICICI Bank, Catholic Syrian Bank, South Indian Bank), ഭാരത് ബില്‍ പെയ്മെന്റ് സിസ്റ്റം (BHIM App, PayTM, PhonePe, Google Pay etc) എന്നിവ വഴി കെ.എസ്.ഇ.ബിയുടെ പണമിടപാടുകള്‍ ഓൺലൈന്‍ ആയി നടത്തുന്നതിന് നിലവില്‍ അധിക ചാർജ് (transaction charge) ഈടാക്കുന്നില്ല. ഓൺലൈൻ‍ ബില്‍ പേയ്മെന്റ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റ് ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് (ഉദാ: payment gateway വഴി ഉപയോഗിക്കാവുന്ന ഓൺലൈൻ ബാങ്കിംഗ് സൗകര്യങ്ങൾ, ക്രഡിറ്റ്/ഡെബിറ്റ്/ATM കാർഡുകൾ തുടങ്ങിയവ മുഖേന) പണമിടപാടുകള്‍ നടത്തുന്നതിനും 20.04.2020 മുതല്‍ അടുത്ത മൂന്നു മാസത്തേയ്ക്ക് ട്രാന്സാക്ഷന്‍ ചാർജ്ജ് ഒഴിവാക്കിയിട്ടുണ്ട്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *