എം എം മണിയെന്ന മനുഷ്യൻ്റെ പേര് കേൾക്കുന്ന മാത്രയിൽ മുഖം ചുളിക്കുന്ന മനുഷ്യരെ കാണാൻ ഇട വന്നിട്ടുണ്ട്.! വംശീയമായി ഭാഷയേയും ,നിറത്തെയും അടയാളപ്പെടുത്തി അപമാനിക്കുന്നവരെയും സോഷ്യൽ മിഡിയയിൽ കണ്ടിരിക്കുന്നു.ഇവർ ആരും തന്നെ പക്ഷേ ഈ മനുഷ്യൻ ഭരണകർത്തുത്വം നിർവഹിക്കുന്ന വൈദ്യുതി മേഖലയിലേ നേട്ടങ്ങൾ എവിടെയെലും പങ്ക് വെയ്ക്കുന്നത് കണ്ടിട്ടുണ്ടോ ???

ഉണ്ടാവില്ലാ ,നാവ് പൊന്തില്ലാ അവരുടെ..ആ നിങ്ങളറിയാൻ പറയുകയാണ് കഴിഞ്ഞ നാല് വർഷം കൊണ്ട് ഊർജ മേഖലയിൽ എം.എം മണി എന്ന ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ്റെ നേത്യത്വത്തിൽ പിന്നിട്ട നാഴികക്കല്ലുക്കൾ…!

🔴ആദ്യം പറഞ്ഞ് തുടങ്ങേണ്ടത് പവർകട്ടും ,ലോഡ് ഷെഡിംങ്ങും ഇല്ലാത്ത കേരളത്തിൻ്റെ നാല് വർഷങ്ങൾ എന്നാണ്. 2019 -ലെ വേനലിൽ കേരളത്തിൻ്റെ വൈദ്യുതി ഉപയോഗം 88.34 ദശലക്ഷം യൂണിറ്റ് ഉപഭോഗം ഉണ്ടായിട്ടും കേരളത്തിൽ യാതൊരു നിയന്ത്രണവും സർക്കാർ കൊണ്ടുവന്നില്ലാ.

◾2016 ഒക്ടോബർ

🔴ഉപഭോക്തൃ സേവനങ്ങൾക്ക് ഐ.ടി അധിഷ്ഠിത ഔൺലൈൻ സംവിധാനം.

🔴എല്ലാ വൈദ്യുതി ഇടപാടുകളും പൂർണമായും ഓൺലൈനിൽ..

◾2017 മേയ്

🔴കേരളം ഇന്ത്യയിലേ ആദ്യ സമ്പൂർണ്ണ വൈദ്യുതികൃത സംസ്ഥാനമായി.

🔴175 കോടി രൂപ പദ്ധതി ചിലവിൽ 15 ലക്ഷത്തിൽ പരം പുതിയ കണക്ഷനുകൾ.

◾ജൂൺ 2018

🔴ഗൂണമേന്മയുള്ള അക്ഷയ ഊർജ്ജജ്ജ ഉപകരണങ്ങൾ തിരഞ്ഞെടുക്കാൻ ,അവ വാങ്ങാനായി ഓൺലൈൻ സംവിധാനം സംസ്ഥാനത്ത് നിലവിൽ വന്നു.

◾ജനുവരി 2019

🔴വൈദ്യുതി വാഹനങ്ങളുടെ 131 ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര ഹെവി ഇൻഡസ്ട്രിസ് വകുപ്പിൻ്റെ അനുമതി.

🔴ഗതാഗതം പരിസ്ഥിതി സൗഹൃദമാക്കാൻ വൈദ്യുതി വാഹനങ്ങളും അവയ്ക്ക് ചാർജിങ്ങ് സ്റ്റേഷനുകളുടെ ശൃംഖലയും.

🔴പുരപ്പുറ മെഗാവാട്ട് സോളാർ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചു.

◾ഫെബ്രുവരി 2019

🔴ഡാമുകളിലെ ജലനിർഗമനത്തിനും പരിപാലനത്തിനും ഉള്ള എമർജൻസി ആക്ഷൻ പ്ലാനുകൾക്ക് ആദ്യ കേന്ദ്ര അംഗീകാരം കേരളത്തിന്.

◾മാർച്ച് 2019

🔴വിതരണ നഷ്ടം 9.07 % ആയി കുറച്ച ഇന്ത്യയിലേ ആദ്യ സംസ്ഥാനം.

🔴പ്രസരണ – വിതരണനഷ്ടം ഒന്നായിക്കണക്കാക്കിയാലും ( 12.47% ) രാജ്യത്ത് അസൂയാവഹമായ നേട്ടത്തിലാണ് കേരളം.

◾എപ്രിൽ 2019

🔴പീലിക്കോട് ഇന്ത്യയിലേ ആദ്യ ഫിലമെൻ്റ് രഹിത പഞ്ചായതായി മാറി. ഈ പദ്ധതി കേരളമാക്കെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്.

◾സെപ്റ്റംബർ 2019

🔴”ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ അഭിമാന പദ്ധതിയായ കെ- ഫോൺ പദ്ധതിക്ക് കരാർ ഒപ്പിട്ടു.

🔴20 ലക്ഷം BPL കുടുംബങ്ങളിൽ സൗജന്യ ഇൻ്റെർനെറ്റ് എത്തിക്കുക എന്ന സ്വപ്‌ന തുല്യമായ നേട്ടത്തിന് ആരംഭമാണ് കെ- ഫോൺ പദ്ധതി.

🔴അസാധ്യമെന്ന് കരുതി ഉപേക്ഷിച്ചിരുന്ന തിരുനൽവേലി – ഇടമൺ – കൊച്ചി – മാടക്കത്തറത്തറ 400 കെ.വി ലൈനിൻ്റെ നിർമ്മാണം പൂർത്തിയാക്കി.

🔴256 കോടിയുടെ അധിക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ച് ആണ് ഇത് നടപ്പിലാക്കിയത്.

🔴ഇതുമൂലം വൈദ്യുതി ഇറക്കുമതി ശേഷിയിൽ 500 മെഗാവാട്ടിൻ്റെ വർധനവാണ് ഉണ്ടായത്.

🔴ആധുനിക സാങ്കേതിക വിദ്യയിൽ പുഗലൂർ – മാടക്കത്തറ 2000 മെഗാവാട്ട് അന്തർ സംസ്ഥാന ലൈനും പൂർത്തികരണത്തിലാണ്.
3769 കോടി രൂപ പദ്ധതി ചിലവ് വരുന്ന പദ്ധതി നടപ്പിലാവുന്നതോടെ 2000 മെഗാവാട്ട് ശേഷിയുള്ള ഒരു വൈദ്യുതി നിലയം സ്ഥാപിക്കുന്ന പ്രയോജനമാണ് കേരളത്തിന് ഉണ്ടാവുക.

◾നവംബർ 2019

🔴കേരള ചരിത്രത്തിൽ ആദ്യമായി വൈദ്യുതി ബോർഡിൽ സോഷ്യൽ ഓഡിറ്റിംഗ് ആരംഭിച്ച കാലമാണിത്.

◾ഡിസംബർ 2019

🔴തിരുവനന്തപുരം ,കൊച്ചി ,കോഴിക്കോട് എന്നി നഗരങ്ങളിൽ SCADA സംവിധാനം നിലവിൽ വന്നു. വൈദ്യുതി വിതരണ ശൃംഖല ഐ.ടി മേഖലയുമായി ചേർന്നുള്ള ഓട്ടോമാറ്റിക് മേൽനോട്ട സംവിധാനം. വൈദ്യുത തകരാറുകൾ തത്സമയം അറിയിക്കയും ,മറ്റിടങ്ങളെ ബാധിക്കാതെ അവ പരിഹരിക്കാനുമുള്ള സംവിധാനം.

ഇനി നാല് വർഷങ്ങളെ പൊതുവായ് പരിഗണിച്ചാൽ ഈ നേട്ടങ്ങളുടെ നാൾവഴി വലുതാണ്.👇👇👇👇

◾മെയ് 2016 – എപ്രിൽ 2019

🔴വൈദ്യുതി വിതരണ ശൃംഖലയിൽ 9000 പുതിയ ട്രാൻസ്ഫോമറുകളും, 22000 കിലോമിറ്റർ ലൈനും, – അനുസ്യുതമായി വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനും വിതരണ ശൃംഖല നവീകരിക്കുന്നതും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ദ്യുതി 2021 എന്ന ഗംഭിര പദ്ധതി നടപ്പിലാക്കി വരികയാണ്. ഈ പദ്ധതിയുടെ ചിലവ് എന്നത് 4036 കോടി രൂപയാണ്‌.

🔴രാജ്യത്ത് ആദ്യമായി വിതരണ ശൃംഖല G.I.S അധിഷ്ഠിത രേഖ ചിത്ര പങ്കാളിത്ത മാപ്പിംഗ് രിതിയിൽ തയ്യാറാക്കിയത് ഈ സർക്കാരിൻ്റെ കാലത്താണ്.

◾മെയ് 2016 – ജനുവരി 2019

🔴53 പുതിയ സബ് സ്റ്റേഷനുകളാണ് കേരളത്തിൽ ആരംഭിച്ചത്.

🔴1000 കിലോമീറ്റർ പ്രസരണ ലൈൻ

🔴കിഫ്ബി വഴി മുതൽ മുടക്കുള്ള 10,000 കോടി രൂപയുടെ ട്രാൻസ് ഗ്രിഡ് പദ്ധതി അതി വേഗത്തിലാണ് ചലിക്കുന്നത്.

◾ഡിസംബർ 2017 ,18 ,19

🔴മൂന്ന് വർഷങ്ങളിൽ തുടർച്ചയായി ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് കരസ്ഥമാക്കി കേരളം.

🔴നിരവധി ദേശീയ – അന്തർദേശിയ അവാർഡുകളാണ് ഈ കാലയളവിൽ കേരളത്തെ തേടി വന്നത്,

◾ആഗസ്റ്റ് 2018 ,2019

🔴അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും പ്രകീർത്തിച്ച മിഷൻ റി കണക്റ്റ് പദ്ധതി. പ്രളയബാധിത പ്രദേശങ്ങളിൽ സംസ്ഥാനത്തിന് അകത്തും, പുറത്തുമായി യുദ്ധകാല അടിസ്ഥാനത്തിൽ നടത്തിയ പ്രളയ ദൗത്യം.

ഇനിയുമേറെ പങ്ക് വെയ്ക്കാൻ ബാക്കിയാണ്..! ജനകിയ വൈദ്യുതി അദാലത്തിനെ പറ്റി പരാമർശിക്കാതെയാണ് ഈ കുറിപ്പ്..!

എം.എം മണിയെന്ന ഞങ്ങളുടെ മണിയാശാൻ നേട്ടങ്ങളാണിത്..! ഏത് നിലയിൽ കംബയർ ചെയ്താലും ഈ തട്ട് താണ് തന്നെ ഇരിക്കും! https://www.facebook.com/241243149716680/posts/996628220844832/


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *