⭕വൈദ്യുത വിതരണ രംഗത്ത് കഴിഞ്ഞ 4 വർഷം എൽ.ഡി.എഫ് സർക്കാർ എന്ത് ചെയ്തു? വസ്തുതാപരമായ ഒരവലോകനം⭕

വിമർശിക്കാനായി ഒന്നും ലഭിക്കാതെ വരുമ്പോൾ വ്യക്തിഹത്യയും പച്ചക്കള്ളങ്ങളും പ്രചരിപ്പിക്കുക എന്നതാണ് കാലങ്ങളായി ഇടതു പക്ഷ വിരോധികൾ അനുവർത്തിക്കുന്ന നയം. സ്വന്തം നിറത്തിൻ്റെ പേരിൽ, വിദ്യാഭ്യാസത്തിൻ്റെ പേരിൽ, ജാതിയുടെ പേരിൽ ഇപ്പോഴത്തെ വൈദ്യുത മന്ത്രി എം.എം മണിയെ പോലെ ആരും കേരള രാഷ്ട്രീയ ചരിത്രത്തിൽ പരിഹാസം നേരിട്ടിട്ടുണ്ടാവില്ല. കേരളം കണ്ട മഹാമാരിക്ക് കാരണം മന്ത്രി മണി ഡാമുകൾ കൂട്ടത്തോടെ തുറന്ന് വിട്ടതാണ് കാരണം എന്ന പച്ചക്കളളം വരെ എതിരാളികൾ അദ്ദേഹത്തിനെതിരെ പറഞ്ഞു പരത്തി. അനുഭവസമ്പത്തിലൂടെ അദ്ദേഹമാർജ്ജിച്ചെടുത്ത നേതൃത്വ ശേഷിയും, ഭരണനൈപുണ്യവും കൊണ്ട് പ്രൊഫഷണൽ ഭരണകർത്താക്കളെ പോലും വെല്ലുന്ന പ്രകടനങ്ങളിലൂടെയായിരുന്നു അദ്ദേഹം വിമർശനങ്ങൾക്ക് മറുപടി പറഞ്ഞത്. എന്തായാലും കഴിഞ്ഞ 4 വർഷങ്ങളിലെ കേരളത്തിലെ വൈദ്യുത രംഗം കൈവരിച്ച പുരോഗതികളെന്തൊക്കെയാണെന്ന് പരിശോധിക്കാം.

⭕2017 മെയ് മാസത്തോടെ എല്ലാ വീടുകളിലും വൈദ്യുതി
എത്തിച്ച ആദ്യസംസ്ഥാനമായി കേരളം മാറി. ഈ
സ്ഥിതി തുടർന്നും നിലനിർത്തിക്കൊണ്ട് പോകുന്നുണ്ട്.
ഈ മൂന്നുവർഷത്തെ കാലയളവിൽ 11 ലക്ഷത്തോളം
പുതിയ വൈദ്യുതികണക് ഷനുകൾ നല്കിയിട്ടുണ്ട്. പ്രതിമാ
സം ഇരുപത്തയ്യായിരത്തോളം പുതിയ കണക് ഷനു കൾ
നല്കുന്നുണ്ട്. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് താമസമില്ലാതെ
ഇപ്പോൾ കണക് ഷൻ നല്കുന്നുണ്ട്. വൈദ്യുത സേവനമേഖ
ലയിൽ, ചട്ടങ്ങളും നടപടിക്രമങ്ങളും ലഘൂകരിച്ചും വിവര
സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി പുതിയ സേവന
ങ്ങൾ നടപ്പാക്കിയും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തി.

⭕മിതമായ നിരക്കിൽ ദീർഘകാലത്തേക്ക് വൈദ്യുതി വാങ്ങൽ കരാറുകളിൽ ഏർപ്പെട്ടുകൊണ്ട് വരും നാളുകളിലും വൈദ്യുതി ലഭ്യത ഉറപ്പാക്കാൻവേണ്ട നടപടികൾ സ്വീകരിച്ചു.ദീർഘകാലത്തേക്ക് വൈദ്യുതി കരാർ ചെയ്യുന്നതിനുള്ള DBFOO രീതിയിൽ വൈദ്യുതി കരാർ ചെയ്യുന്ന ആദ്യസംസ്ഥാനം ആകാൻ സാധിച്ചത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാൻ സഹായിച്ചിട്ടുണ്ട്. വൈദ്യുതിവാങ്ങൽച്ചെലവുകൾ യഥാസമയം പരിശോധിച്ച് മെറിറ്റ് ഓർഡറിൽ ആസൂത്രിതമായി ക്രമീകരിക്കുന്നു.

⭕കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 30 മെഗാവാട്ടിലധികം ചെറുകിട ജലവൈദ്യുത നിലയങ്ങളിൽനിന്നും 150 മെഗാവാട്ടോളം സൗരോർജ്ജത്തിൽനിന്നും 20 മെഗാവാട്ടോളം കാറ്റിൽനിന്നും അധികമായി സ്ഥാപിത ശേഷിയിൽ വർദ്ധിപ്പിച്ചിട്ടുണ്ട്. ആകെ 20-ഓളം മെഗാവാട്ട് ശേഷി വരുന്ന 30-ൽ അധികം പദ്ധതികൾ അടുത്തരണ്ടു വർഷത്തിനകം പൂർത്തീകരിക്കത്തക്കവിധം സംസ്ഥാനത്തു നടന്നുവരുന്നു.

https://www.deshabhimani.com/news/kerala/m-m-mani-press-meet-at-nedumkandam/730287

⭕സംസ്ഥാനത്തിന്റെ നിലവിലുള്ള സൗരോർജ്ജോല്പാദനശേഷി 2021-ഓടെ 1000 മെഗാവാട്ട് ആയി വർദ്ധിപ്പിക്കുവാൻ ലക്ഷ്യമിട്ട് ഉർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി സൗരപദ്ധതി പ്രവർത്തനം ആരംഭിച്ചു. ഇതിൽ 500 മെഗാവാട്ട് പുരപ്പുറനിലയങ്ങളിൽനിന്നാണ് ഉദ്ദേശിക്കുന്നത്. സൗരപദ്ധതിയിൽ പുരപ്പുറസോളാർ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുകയും ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിനുള്ള നടപടികൾ നടന്നുവരികയും ചെയ്യുന്നു.

https://www.twentyfournews.com/2020/01/22/solar-project-home-kerala.html#.XrgIim9Gntc.whatsapp

⭕കേരളത്തിലെ റിസർവ്വോയറുകളിൽ പൊങ്ങിക്കിടക്കുന്ന സോളാർ പദ്ധതികളുടെ സാധ്യത ഉപയോഗപ്പെടുത്താൻ സോളാർ എനർജി കോർപ്പറേഷനുമായി ചേർന്ന് പ്രവൃത്തിക്കുവാൻ ധാരണയായിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വലിയ ഫ്ളോട്ടിംഗ് സോളാര്‍ നിലയമായ ബാണാസുര സാഗർ പദ്ധതി,50 മെഗാവാട്ട് ശേഷിയുള്ള കല്ലട ഫ്‌ളോട്ടിങ്ങ് സോളാർപ്ലാന്റ്പദ്ധതി,10 മെഗാവാട്ട് ആദ്യഘട്ടത്തിലും ശേഷമുള്ള 40 മെഗാവാട്ട് വിവിധ ഘട്ടങ്ങളിലായും നടപ്പിലാക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. http://dhunt.in/3bRPF.

⭕NTPC യുടെ കായംകുളം താപവൈദ്യുതിനിലയത്തിനോട് ചേർന്ന സ്ഥലത്ത് കരയിലും ജലോപരിതലത്തിലുംസോളാർ പാനലുകൾ സ്ഥാപിച്ച് 170 മെഗാവാട്ട് ശേഷിയുള്ള സോളാർ നിലയം നിർമ്മിക്കുവാൻ NTPC യുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.പാലക്കാട്ട് സ്വകാര്യമേഖലയിൽ കാറ്റിൽനിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ അനുവദിച്ച 10 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതിനിലയത്തിന്റെ പണി നടന്നുവരുന്നു.

https://keralakaumudi.com/news/mobile/news.php?id=242800&u=kseb

⭕പ്രസരണ-വിതരണ നഷ്ടം സംസ്ഥാനത്ത് 13% എന്ന സർവ്വകാല റെക്കോർഡിൽ എത്തിക്കാനായി. ഇതുമൂലം പ്രതിവർഷം 110 കോടി രൂപയ്ക്കുള്ള 276 ദശലക്ഷംയൂണിറ്റ് വൈദ്യുതി ലാഭിക്കാനായിട്ടുണ്ട്.പ്രസരണ ശൃംഖല ശക്തിപ്പെടുത്തി പ്രസരണനഷ്ടം കുറയ്ക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. കഴിഞ്ഞ 3 വർഷത്തിനിടയിൽ രണ്ട് 220 കെ.വി സബ്‌സ്റ്റേഷൻ, പത്ത് 110 കെ.വി. സബ്‌സ്റ്റേഷൻ എന്നിവയുൾപ്പെടെ 35 സബ്‌സ്റ്റേഷനുകൾ പുതിയതായി നിർമ്മിച്ചു. 5000 കിലോമീറ്റർ എച്ച്.റ്റി ലൈൻ,12000 കിലോമീറ്റർ എൽ.റ്റി. ലൈൻ, 6000 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.

https://www.manoramaonline.com/news/latest-news/2019/11/18/edamon-kochi-power-highway-inaugration.html

⭕കൂടംകുളം ആണവ നിലയത്തിൽനിന്നു സംസ്ഥാനത്തിനു ലഭിക്കേണ്ട വൈദ്യുതി സുഗമമായി എത്തിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന തിരുനെൽവേലി – ഇടമൺ – കൊച്ചി- മാടക്കത്തറ 400 കെ.വി ലൈനിന്റെ ഇടമൺ മുതൽ കൊച്ചി വരെയുള്ള പ്രദേശങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ പതിറ്റാണ്ടുകളായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു.സംസ്ഥാനസർക്കാരിന്റെ സജീവമായ ഇടപെടലുകളുടെ ഫലമായി തർക്ക പരിഹാരത്തിനായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയും മുടങ്ങിക്കിടന്ന നിർമ്മാണപ്രവൃത്തികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനരാരംഭിക്കുകയും ചെയ്തു. ഇതിനായി സംസ്ഥാനസർക്കാരും വൈദ്യുതിബോർഡും ചേർന്ന്256 കോടി രൂപയുടെ അധികനഷ്ടപരിഹാരം നൽകി പദ്ധതി യാഥാർത്ഥ്യമാക്കി.

https://malayalam.news18.com/news/kerala/cm-pinarayi-vijayan-facebook-post-about-idaman-and-kochi-power-highway-jj-160083.html

⭕തെക്കേ ഇന്ത്യ നേരിടുന്ന പീക്ക് സമയത്തെ വൈദ്യുതിയുടെ ലഭ്യതക്കുറവ് കണക്കിലെടുത്ത് ഹൈവോൾട്ടേജ് ഡയറക്ട് കറണ്ട് സാങ്കേതികവിദ്യ (HVDC) അടിസ്ഥാനമാക്കി സ്ഥാപിക്കുന്ന റായിഗർ – പുഗലൂർ പ്രസരണ ലൈനിന്റെ തുടർച്ചയായി 2000 മെഗാവാട്ട് ശേഷിയുള്ള പുഗലൂർ – തൃശൂർ പ്രസരണ ലൈനിന്റെ പണി കേരളത്തിൽ നടന്നുവരുന്നു. PGCIL- ആണ് ഇതിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുള്ളത്. ആധുനിക വോൾട്ടേജ് സോഴ്‌സ് കൺവെർട്ടർ (VSC)അടിസ്ഥാനമാക്കിയുള്ള ഈ HVDC ലൈൻ രാജ്യത്തെ തന്നെ പ്രഥമസംരംഭമാണ്. പാലക്കാട്, തൃശൂർ ജില്ലകളിലായി സ്ഥാപിക്കുന്ന പ്രസ്തുത ലൈനിന് വേണ്ട സ്ഥലം ലഭ്യമാക്കുന്നതിന്വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2020 ൽ ഈ പദ്ധതി പൂർത്തിയാക്കുന്നതോടുകൂടി കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽ നിന്നു തടസ്സരഹിതമായി പ്രസരണനഷ്ടം തീരെ കുറച്ച്കൊണ്ടുവരാൻ കഴിയും.

https://www.manoramaonline.com/news/kerala/2019/10/07/madakkathara-power-project-to-last-stage.html

⭕സംസ്ഥാനത്ത് വൈദ്യുതി മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് അടുത്ത രണ്ട് വർഷത്തിനകം പൂർത്തീകരിക്കത്തക്കവിധം ഊർജ്ജ കേരള മിഷൻ എന്ന പേരിൽ രൂപം നല്കിയ 5 പ്രധാന പദ്ധതികളിൽ ഒന്നാണ് ഫിലമെന്റ് രഹിത കേരളം. എല്ലാ വീടുകളിലേയും ബൾബുകൾ മാറ്റി കാര്യക്ഷമതയും ഗുണമേന്മയുമുള്ള എൽ.ഇ.ഡി. ബൾബുകളും ട്യൂബുകളും സ്ഥാപിക്കുന്ന പ്രവർത്തനം സംസ്ഥാനതലത്തിൽ ഏറ്റെടുത്ത് നടത്തുകയാണ് ഫിലമെന്റ് രഹിത കേരളം കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പദ്ധതി നടപ്പിലാക്കുന്നത് വഴി പ്രതിദിനം 2.5 ദശലക്ഷം ടൺ CO2 വാതകവും 600 കിലോഗ്രാം മെർക്കുറിയും അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്നത് ഒഴിവാക്കാനാകും, കൂടാതെ പീക്ക് ലോഡ് കുറയ്ക്കുന്നതിനും ഈ പദ്ധതി സഹായകരമാകും.

https://www.manoramaonline.com/news/business/2018/06/14/bptvm-power-projects.html

⭕ഇലക്ട്രിസിറ്റി ഓഫീസുകളിൽ പോകാതെ തന്നെ ഉപഭോക്താക്കൾക്ക് ബില്ലടക്കുന്നതുൾപ്പെടെ ഒട്ടനവധി സേവനങ്ങൾ ഓൺലൈനായി ഏർപ്പെടുത്തി.

https://www.asianetnews.com/news/electricity-bill-can-pay-through-your-mobile-number

മുകളിൽ കൊടുത്തിരിക്കുന്നത് പ്രധാനപ്പെട്ട ഏതാനും നേട്ടങ്ങൾ മാത്രം. എന്ത് ചെയ്തു എന്ത് ചെയ്തു എന്ന് കണ്ണടച്ചിരുട്ടാക്കാൻ പാഴ് വേലയെടുക്കുന്ന ഇടതുപക്ഷ വിരുദ്ധർക്ക് താൽക്കാലിക സംതൃപ്തിയെങ്കിലും ലഭിക്കണ്ടേ? അതിനു വേണ്ടി മാത്രം പോസ്റ്റിയതാണ്.അപ്പോൾ ഷെയർ ബട്ടൻ ഞെക്കി പോസ്റ്റ് പറത്തി വിടണേ സുഹൃത്തുക്കളെ …


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *