ആലപ്പുഴ ജില്ലയിലെ കോമളപുരം സ്പിന്നിങ് മില്‍ കൂടുതല്‍ ആധുനികവത്ക്കരണത്തിലൂടെ മുന്നേറുകയാണ്. രണ്ടാംഘട്ട നവീകരണത്തിന് പിന്നാലെ രണ്ട് ഓട്ടോകോര്‍ണര്‍ മിഷീനുകള്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിഗണിച്ച് 5.88 കോടി രൂപ ചെലവിലാണ് രണ്ട് ഓട്ടോ കോര്‍ണര്‍ മെഷീനുകള്‍ സ്ഥാപിച്ചത്. മില്ലില്‍ ഉല്‍പാദിപ്പിക്കുന്ന  നൂലിന്റെ ഗുണനിലവാരം ഉയര്‍ത്താനും അതുവഴി വിദേശ വിപണികളില്‍ അടക്കം വില്‍പ്പന നടത്താനും ഇതുവഴി സാധിക്കും. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരളാ സ്പിന്നേഴ്‌സ് പ്രതിസന്ധി കാരണം 2003ല്‍് അടച്ചു പൂട്ടിയിരുന്നു. 2010 ല്‍ ഈ സ്ഥാപനം കേരള സര്‍ക്കാര്‍ നിയമം മൂലം ഏറ്റെടുത്ത് ബാധ്യതകള്‍ തീര്‍ത്ത് കോമളപുരം സ്പിന്നിംഗ് & വീവിംഗ് മില്‍സ് എന്ന പേരില്‍ പുനരുജ്ജിവിപ്പിക്കുന്നതിനായി  കേരളാ സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന് കൈമാറി.  സര്‍ക്കാര്‍ ധനസഹായത്തോടെ ആദ്യഘട്ടത്തില്‍ പുനരുദ്ധാരണം പൂര്‍ത്തിയാക്കി 2016 ലാണ് പ്രവർത്തനം പുനരാരംഭിച്ചത്. ഇവിടെ നിര്‍മ്മിച്ച തുണി ഉപയോഗിച്ച് ഒരു ലെയറുള്ള ജനതമാസ്‌കും മൂന്ന് ലെയറുള്ള സുരക്ഷ മാസ്‌കും വിപണിയില്‍ ഇറക്കി. അങ്കണവാടി ജീവനക്കാര്‍ക്കുള്ള യൂണിഫോം പദ്ധതിയിലും കോമളപുരം മില്‍  പങ്കാളിയാകുന്നു. നവീകരണം പൂര്‍ത്തിയാക്കി വൈവിധ്യവല്‍ക്കരണം നടപ്പാക്കി മുന്നേറുകയാണ് ടെക്‌സ്റ്റൈല്‍സ് മേഖലയും.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *