വ്യവസായ വകുപ്പ് (പാർട്ട് 1)

നേട്ടങ്ങളുടെ നീണ്ട പട്ടിക ആണ് സഖാവ് ഇ.പി.ജയരാജൻ നേതൃത്വം വഹിക്കുന്ന വ്യവസായ വകുപ്പിൽ നടന്നിട്ടുള്ളത്..

💢 എന്തുകൊണ്ടാണ് സർക്കാരിന്റെ കീഴിൽ ഉള്ള പൊതുമേഖലാ സ്ഥാപനങ്ങൾ UDF ഭരിക്കുമ്പോൾ നഷ്ടത്തിലാവുന്നതും, LDF ഭരണത്തിൽ വരുമ്പോൾ ലാഭത്തിൽ ആവുന്നതും എന്ന് ചിന്തിച്ചിട്ടുണ്ടോ.. ❓

കാരണം രണ്ട് മുന്നണികളുടെയും വീക്ഷണം ആണ്.. UDF ഇപ്പോൾ BJP കേന്ദ്രത്തിൽ ചെയ്യുന്ന പോലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും നശിപ്പിച്ചു സ്വകാര്യവതക്കരിച്ചു അംബാനി അദാനി പോലുള്ള മുതലാളിമാർക്ക് കാശ് ഉണ്ടാക്കാൻ ഉള്ള വഴികൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ, LDF ജനങ്ങൾക്ക് വേണ്ടി അവ സംരക്ഷിക്കാൻ ശ്രമിക്കുക ആണ് ചെയ്യുന്നത്.. ഈ ഇടത് സർക്കാരിന്റെ കീഴിൽ ലാഭം ഉണ്ടാക്കിയ ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ വലിയ ലിസ്റ്റിൽ ചിലതാണ് താഴെ..

⭕ KMML

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ കഴിഞ്ഞ നാലു വർഷം ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ സ്ഥാപനം ആണ് കേരള മിനറൽസ് ആൻഡ് മേറ്റൽസ് ലിമിറ്റഡ്. കരിമണലിൽ നിന്ന് ധാതുക്കൾ വേർതിരിക്കുന്ന പുതിയ പദ്ധതി ആയ ‘ഫ്രോത്ത് ഫ്ളോട്ടേഷൻ’ നടപ്പാക്കി.. ഓക്സിജൻ പ്ലാന്റ് 85% പൂർത്തിയായി.. LPG ക്ക് പകരം LNG ഇന്ധനമാക്കി.. വലിയ മാറ്റങ്ങൾ വരുത്തി..

2015-16 – 3.2 കോടി ലാഭം. (UDF)
2016-20 – 427 കോടി ലാഭം. (LDF)

https://bit.ly/3hdHK2w
https://bit.ly/3gmZWWt

⭕ TCC

ഏറ്റവും വലിയ സംസ്ഥാന വ്യവസായ പൊതുമേഖലാ വ്യവസായ സ്ഥാപനം ആയ
ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് (ടിസിസി) യിൽ ഈ സർക്കാർ വന്നതിന് ശേഷം വലിയ വികസന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. കാസ്റ്റിക് സോഡാ പ്ലാന്റ, കാസ്റ്റിക് കോണ്സന്ദ്രേഷൻ യൂണിറ്റ്, ഹൈഡ്രോക്ളോറിക് ആസിഡ് സിന്തസിസ് യൂണിറ്റ്, കാസ്റ്റിക് സോഡാ കയറ്റുമതി തുടങ്ങി കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഗ്നിശമന സേനക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ആയി 40,000 ലിറ്റർ സോഡാ ബ്ലീച്ച് TCC നൽകിയിരുന്നു..

2015-16 – 7.3 കോടി നഷ്ടം (UDF)
2016-20 – 133 കോടി ലാഭം (LDF)

https://bit.ly/3hiiYyj
https://bit.ly/2Qcn8vD

⭕ TELC

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ട്രാന്‍സ്‌ഫോമേഴ്‌സ് ആന്റ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ടെല്‍ക്) നാലാം വർഷവും ലാഭം കൈവരിച്ചു.. തെലുങ്കാനയിലെ കാളേശ്വരം പദ്ധതിക്ക് 400, 220 കിലോ വാട്ടിന്റെ 71 വമ്പൻ ട്രാൻസ്‌ഫോർമർ കൊടുത്തിരുന്നു.. 384 കോടിയുടെ ഓർഡർ അതുപോലെ KSEB യിൽ നിന്നും 250 കോടിയുടെ ഓർഡർ ലഭിച്ചു. മറ്റു സംസ്ഥാനങ്ങളിലെ വൈദ്യുത ബോര്ഡുകൾക്ക് ഡിസ്ട്രിബ്യുഷൻ ട്രാൻസ്‌ഫോർമർ നിർമിച്ചു നൽകുന്നുണ്ട്..സോളാർ ഇൻവേർട്ടർ പ്ലാന്റ് നവീകരണം തുടരുന്നു..

2015-16 – 14.8 കോടി നഷ്ടം (UDF)
2016-20 – 24.02 കോടി ലാഭം (LDF)

https://bit.ly/2Ylo0T8
https://bit.ly/34lGfvB

⭕ KSDP

മരുന്ന് നിര്‍മ്മാണ രംഗത്ത് സംസ്ഥാനത്തെ ഏക പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി). KSDP ഇന്ന് ആന്റിബയോട്ടിക്കുകളും, ഇഞ്ചക്ഷൻ മരുന്നുകളും ഒക്കെ നിർമ്മിക്കുന്നുണ്ട്.. കാൻസർ മരുന്ന് നിര്മ്മാണവും അത് വിദേശത്തേക്ക് കയറ്റുമതിയും ഉടൻ തുടങ്ങും.. നോൺ ബീറ്റാലാക്റ്റം മരുന്ന് നിർമ്മാണത്തിന് WHO യുടെ അംഗീകാരം ലഭിച്ചു.. സ്ഥാപനത്തിന്റെ ലാബിന് NABL അംഗീകാരവും ആറിനം മരുന്നുകളുടെ കയറ്റുമതിക്ക് COPP അംഗീകാരവും ലഭിച്ചിട്ടുണ്ട്.

2015-16 – 4.9 കോടി നഷ്ടം (UDF)
2016-20 – 15 കോടി ലാഭം (LDF)

https://bit.ly/3aJ751Z
https://bit.ly/2CIuwvG

⭕ KELTRON

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്‌മെന്റ് കേര്‍പ്പറേഷന്‍ (കെല്‍ട്രോണ്‍). ഈ കോവിഡ് കാലത്തു വിമാനത്താവളത്തിൽ ബാഗേജ് അണുനശീകരണ ഉപകരണം സ്ഥാപിച്ചു. ഒഗമെന്റ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നിവ ജനങ്ങളിൽ എത്തിക്കാം AR-VR ലാബു, എവിയോണിക്‌സ് ഫാബ്രിക്കേഷന് വേണ്ടി ട്രെയിനിങ് കോഴ്‌സ്, ഫിഷറീസ് വകുപ്പിന് വേണ്ടി ‘നാവിക്’ ഉപകരണങ്ങൾ കോടതികളും ജയിലുകളും ബന്ധിപ്പിച്ചു വീഡിയോ കോണ്ഫറന്സിങ് സംവിധാനം.. ഡിജിറ്റൽ ശ്രവണ സഹായി.. രാജ്യത്തിന്റെ പ്രതിയവശ മേഖലയ്ക്കും, ചന്ദ്രയാന് പോലെയുള്ള ബഹിരാകാശ പദ്ധതിക്കും ഉപകരണങ്ങൾ നിർമിച്ചു നൽകുന്നുണ്ട്..

2015-16 – 1 കോടി ലാഭം (UDF)
2016-20 – 17 കോടി ലാഭം. (LDF)

https://bit.ly/2EocMpL
https://bit.ly/3gbIAvz
https://bit.ly/3aEBuhW

⭕ KSIE

പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ് (കെഎസ്‌ഐഇ) ഈ സര്‍ക്കാരിന്റെ കാലത്ത് ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു. ഗൾഫ്, ചൈന, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് സോപ്പ് കയറ്റി അയച്ചു, ലിക്വിഡ് ഹാൻഡ് വാഷ്, ഹോട്ടൽ സോപ്പ് എന്നിവ ഉത്പാദിപ്പിക്കാൻ നടപടി തുടങ്ങി..

2015-16 – 4.3 കോടി നഷ്ടം (UDF)
2016-20 – 4 കോടി ലാഭം (LDF)

https:/മാത്രമായിരുന്ന
https://bit.ly/2Yhroi7

⭕ KADCO

പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ). ആർട്ടിസൻ മേഖലയിൽ തൊഴിൽ എടുക്കുന്നവരുടെ വിവരശേഖരണത്തിന് ലേബർ ഡാറ്റ ബാങ്ക് തുടങ്ങി. വസ്ത്ര ഗ്രാമം, ന്യൂവർ ടെക്നൊളജിക്കൽ ഇന്റർവെന്ഷന് പ്രോഗ്രാം മാർക്കറ്റ് ഇന്റർവെന്ഷന് പ്രോഗ്രാം, മാർക്കറ്റ് ഡെവലപ്മെന്റ് ഇനിഷിയേറ്റീവ് പദ്ധതി, ആലപ്പുഴ, ആരാരിക്കുളം നോർത്ത് ബപഞ്ചായത്തിൽ മരപണിക്കാർക്ക് പൊതുസേവന കേന്ദ്രം ട്രെയ്നിങ്ങ് ആന്റ് ഇൻക്യബിഷൻ സെന്റർ നിർമ്മാണം എന്നിവ നിർവഹിച്ചു..

2015-16 – 42 ലക്ഷം ലാഭം. (UDF)
2016-20 – 4 കോടിയുടെ ലാഭം (LDF)

https://bit.ly/3gc7R8J
https://bit.ly/3aHHbLT

⭕ SILK

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്) ൽ സർക്കാരിന്റെ ക്രിയാത്മക ഇടപെടൽ നടന്നിട്ടുണ്ട്.. അത്താണി കോർപ്പറേറ്റു ഓഫീസിൽ പ്രോജക്ട് ആൻഡ് എന്ജിനീറിങ് ഡിവിഷൻ, അഴീക്കലിൽ കപ്പൽ അറ്റകുറ്റ പണിക്ക് 25 കോടി ചിലവിൽ ഡ്രൈഡോക്.. ബോട്ട് അറ്റകുറ്റ പണിക്ക് സ്ലിപ്വേ നിർമാണം, ചേർത്തലയിൽ ഹൈടെക് ഫാബ്രിക്കേഷന് യൂണിറ്റ് നിർമാണം, ഒറ്റപ്പാലം യൂണിറ്റിൽനസന്ദ മോൾഡിങ് യന്ത്രം സ്ഥാപിച്ചു..

2015-16 – 27 ലക്ഷം ലാഭം. (UDF)
2016 -20 – 1.4 കോടി ലാഭം. (LDF)

https://bit.ly/3278Wtu
https://bit.ly/31dAG09

⭕ SIFL

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (SFIL) പ്രതിരോധം, ആണവം, ബഹിരാകാശ പദ്ധതികള്‍, റെയില്‍വേ, ഓയില്‍ ആന്റ് ഗ്യാസ് തുടങ്ങിയ വ്യത്യസ്ഥമായ മേഖലകളിലേക്ക് ഓര്‍ഡര്‍ ലഭിച്ചു.. കയറ്റുമതിക്കുള്ള ഓര്‍ഡറും വന്‍തോതില്‍ ലഭ്യമായിട്ടുണ്ട്. ന്യൂക്ലിയര്‍ മേലയിലെ അന്തര്‍വാഹിനി പ്രോജക്റ്റിലേയ്ക്ക് 10 കോടിയുടേയും, BHEL ല്‍ നിന്ന് 8 കോടി, ഇന്ത്യന്‍ പ്രതിരോധ വകുപ്പ്, ISRO, HAL, ഇന്ത്യന്‍ റെയില്‍വേ തുടങ്ങിയവര്‍ക്കായി 5 കോടി വീതം, ബ്രഹമോസ് മിസൈല്‍ പദ്ധതിക്ക് 3 കോടി, ഓയില്‍, ഗ്യാസ് മേഖലയില്‍ നിന്ന് 2 കോടി എന്നിങ്ങനെയാണ് ഓര്‍ഡര്‍. ഒപ്പം വര്‍ഷാവസാനം റെയില്‍വേയില്‍ നിന്ന് 10 കോടി രൂപയുടെ ഓര്‍ഡര്‍കൂടി ലഭ്യമാകും.

2019-20 സാമ്പത്തിക വര്‍ഷം 49 കോടിയുടെ ഉല്‍പാദനവും 46 കോടിയുടെ വിറ്റുവരവും നടത്തി. 32 ലക്ഷം രൂപ പ്രവര്‍ത്തന ലാഭവും കൈവരിച്ചു. (LDF)

https://bit.ly/3ggKVVO
https://bit.ly/3aLXxTN

⭕ FITL

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് 2019-20ല്‍ 17 കോടിയുടെ വിറ്റുവരവ് നേടി. 1 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചു.(LDF)

https://bit.ly/3gfixUb

⭕ KECL & KCCL

കെല്‍ട്രോണിന്റെ സബ്‌സിഡിയറി കമ്പനികളായ സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കെഇസിഎല്‍ (കണ്ണൂർ) കെസിസിഎൽ (കുറ്റിപ്പുറം)

2019-20 സാമ്പത്തിക വര്‍ഷം 7.2 കോടിയുടെ ഉല്‍പാദനവും 10 കോടിയുടെ വിറ്റുവരവും നടത്തി. 15 ലക്ഷം രൂപ പ്രവര്‍ത്തന ലാഭവും കൈവരിച്ചു.(LDF)

https://bit.ly/2E9F87C
https://bit.ly/2YjA6MA
https://bit.ly/34fyvva

⭕ METER COMPANY

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് (മീറ്റർ കമ്പനി) കമ്പനി എയർ ബ്രേക്ക് സ്വിച്ച് നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഒപ്പം വൈവിധ്യവൽക്കരണവും കമ്പനിയിൽ നടപ്പാക്കി. LED തെരുവുവിളക്ക് നിർമ്മാണ യൂണിറ്റ്, നവീകരിച്ച വാട്ടർ മീറ്റർ നിർമ്മാണ യൂണിറ്റ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം എന്നിവ പുതുതായി സ്ഥാപിച്ചു. ഫോട്ടോ മെട്രിക് മെഷീൻ ഉൾപ്പടെ ആധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചാണ് LED യൂണിറ്റ് പ്രവർത്തിക്കുന്നത്.

2019-20ൽ 32 കോടി വിറ്റുവരവ് കൈവരിച്ചു. 33 കോടി ഉല്പാദനം നടത്തിയ സ്ഥാപനം 14 ലക്ഷം രൂപയുടെ പ്രവർത്തന ലാഭവും നേടി.(LDF)

https://bit.ly/2Yhj5CK
https://bit.ly/3jbcjqr

⭕ KEL

സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് കമ്പനി (കെൽ) വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.. മമല, കുണ്ടറ യൂണിറ്റുകളുടെ ആധുനികവതക്കാരണം നേട്ടത്തിൽ എത്തിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിർവഹണത്തിന് അംഗീകൃത ഏജൻസി ആയി നിശ്ചയിച്ചു.. സബാറ്റിമലയിൽ 24 കോടിയുടെ സ്റ്റീൽ ബ്രിഡ്ജ് നിർമിക്കുന്നു..

2019-20 സാമ്പത്തിക വർഷം130 കോടി വിറ്റുവരവ് സ്വന്തമാക്കി. 103 കോടിയുടെ ഉല്പാദനം നടത്തിയ കമ്പനി 2 ലക്ഷം രൂപയുടെ പ്രവർത്തന ലാഭവും നേടി.(LDF)

https://bit.ly/2FAHP2k
https://bit.ly/31gHjPD

🌹 കൃത്യമായ ആസൂത്രണവും ഇച്ഛാശക്തിയും കൊണ്ട് വികസന രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കി പൊതുമേഖലാ സ്ഥാപനങ്ങളെ ദേശീയ അന്തർദേശീയ നിലവാരത്തിൽ എത്തിച്ച വ്യവസായ മന്ത്രി സഖാവ് E.P Jayarajan നും, മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും അഭിവാദ്യങ്ങൾ.. ❤️✊

ഇതൊന്നും മാധ്യമങ്ങൾ കാണിക്കില്ല കേട്ടോ.. അവർ വിവാദങ്ങൾക്കും വ്യാജവാർത്തകൾക്കും എങ്ങിനെ എങ്കിലും ഈ സർക്കാറിനെ താഴെ ഇറക്കാൻ #CongRSS ന്റെയും BJP യുടെയും അച്ചാരം വാങ്ങി പണി എടുക്കുകയാണ്..

LeftAlternative

KeralaLeads

NavaKeralam

@Titto Antony*

Original Link


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *