പൊതു ബോധം വളരെ രസകരമായ ഒരു കാര്യമാണ്. മനുഷ്യ മനസിന്‌ പലപ്പോഴും ക്വിക്ക് conclusion കളും മൈക്രോ ഉത്തരങ്ങളും ആണ് വേണ്ടത്.

ഒരു കുഞ്ഞു ചോദിക്കുകയാണ് മനുഷ്യൻ എങ്ങനെ ഉണ്ടായി എന്ന്. പ്രപഞ്ചോല്പത്തി യും പരിണാമവും മുതൽ പഠിച്ചു മനസിലാക്കി അതിനെ പടിപ്പിക്കുന്നതിനെക്കാൾ എളുപ്പം ആണ് ദൈവം മനുഷ്യനെ ഉണ്ടാക്കി എന്ന quick simple and micro ആയ ഉത്തരം.

ഒരുപാട് ഡീറ്റൈൽസ് പ്രോസസ് ചെയ്തു ശരിയും തെറ്റും കണ്ടെത്താൻ ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ് മനുഷ്യൻ ഇങ്ങനെ എളുപ്പം ഉള്ള ഉത്തരങ്ങൾ കണ്ടെത്താൻ നോക്കുന്നത്.

പറഞ്ഞു വന്നത് എന്തെന്നാൽ.
ഒരു വിഷയത്തിന്റെ അല്ലെങ്കിൽ വിവാദത്തിനെ 100 ആളുകൾക്ക് മുന്നിൽ നമ്മൾ ഒരു ആഴ്ച തുടർചയായി അവതരിപ്പിച്ചാൽ 100 ഇൽ 80 പേരും
ബ്ലാക്ക് അല്ലെങ്കിൽ വൈറ്റ് ആയി ആദ്യ ലെയർ ഇൻഫർമേഷൻ കൊണ്ടു conclusion നിൽ എത്തും.

എന്നാൽ അതിന്റെ സത്യവസ്ഥ പല ലെയർ താഴേക്ക് നോക്കിയാൽ മാത്രമേ കാണാൻ കഴിയൂ. വിഷയത്തിൽ അതിയായ താത്പര്യം ഉള്ള 10% പേര് മാത്രമേ ആദ്യത്തെ ലെയറിനപ്പുറം പോകാൻ ശ്രമിക്കൂ. അതിനപ്പുറത്തെ വസ്തുത, എത്ര ലളിതമാണെങ്കിലും, താങ്ങില്ല.

നമുക്ക് എതിരെ ഒരു ആരോപണം ഉയരുമ്പോൾ ആദ്യ ലെയർ മാറ്റി താഴേക്ക് പോയി explain ചെയ്യുമ്പോൾ നമ്മളെ അവർ ന്യായീകരണ തൊഴിലാളി എന്നു വിളിക്കും. മിക്ക വിഷയങ്ങളിലും നമുക്ക് ആ വിളി കേട്ടു കൊണ്ടു തന്നെ അകത്തേക്ക് പോയി പഠിച്ചു വിശദീകരിക്കേണ്ടിയും വരും.

എന്നാൽ പൊതു ബോധം നിർമ്മിക്കപ്പെടുന്നതിൽ (80% ജനങ്ങൾ) ആദ്യ ലെയർ തന്നെ ധാരാളം ആണ്.

റേഷൻ കാർഡ് ഡാറ്റ, ഫൈസർ, bevq 5 കോടി ഒക്കെ ലെയർ 1 ആളുകൾക്ക് വേണ്ടി ഉണ്ടാക്കുന്ന ആരോപണങ്ങൾ ആണ്.

മറ്റൊരു Ex: വടക്കാഞ്ചേരി ലൈഫ് പദ്ധതിക്ക് സർക്കാർ സ്വാപനയ്ക്ക് കമ്മീഷൻ നൽകി – ലെയർ 1

സർക്കാർ അല്ല, redcresent ആണ് പദ്ധതി നടപ്പാക്കുന്നത് builder ആണ് റെഡ്‌ക്രെസ്ന്റെ നെ സ്വാധീനിക്കാൻ സ്വപനയ്ക്ക് കമ്മീഷൻ നൽകിയത് – layer 2

കൈരളി ബ്രേക്ക് ചെയ്യുന്നു. നിയുക്ത consulate കെട്ടിടം പണിയാൻ consulate ജീവനക്കാരൻ 4 കോടി കമ്മീഷൻ വാങ്ങുന്നു. – ലയർ 3

പൊതുബോധം സെറ്റ് ആകുന്നു ഏഷ്യാനെറ് ജേര്ണലിസ്റ് മുഖ്യമന്ത്രിയോട് വരെ ചോദിക്കുന്നു ലൈഫ് മിഷനിൽ 4 കോടി കമ്മീഷൻ എന്നു – Back to layer 1

പറഞ്ഞു വന്നത് എന്തെന്നാൽ, നമ്മൾ ആരോപണ വിധേയർ ആകുന്ന എല്ലാ കാര്യനങ്ങളിലും നമ്മൾ മാക്സിമം ഡീറ്റൈൽ താഴെ ലെയർ ലേക്ക് പോയാലും അതു പൊതുബോധം സെറ്റ് ചെയ്യാൻ സാധിക്കണം എന്നില്ല. എന്നാൽ നമുക്ക് സ്വയവും, സഖാക്കളെയും ബോധിപ്പിക്കാനും ഡീറ്റൈൽ ആയി മനസിലാക്കേണ്ടതും അത്യാവശ്യം ആണ്.

ഇനി കുറെ നാൾ കഴിഞ്ഞു, പൊതുബോധത്തിൽ മറവി കയറും. നമ്മൾ വടക്കാഞ്ചേരി ഫ്ലാറ്റ് ഉത്ഘാടനം ചെയ്യും. അപ്പോൾ നമ്മൾ quick conclusion നൽകണം. “ഇത്രയും പേർക്ക് ഉപയോഗം വരുന്ന ഒരു പദ്ധതി ആണ് പ്രതിപക്ഷം മുടക്കാൻ നോക്കിയത് എന്നു. ” – നമ്മളുടെ ലെയർ 1 കണ്ടെന്റ് ഇതാകണം.

ഇനി ജലീൽ വിഷയം നോക്കാം. കുറെ നാൾ കഴിഞ്ഞു ജലിൽ നിരപരാധി എന്ന സാഹചര്യം ഉണ്ടായാൽ.

“കൊറോണ യും പട്ടിണിയും ഉള്ള കാലത് പാവങ്ങൾക്ക് സക്കാത്ത് കിടയിയ് ഭക്ഷണ കിറ്റും ഖുർആനും വിതരണം ചെയ്യാൻ സഹായിച്ചതിനാണ് udf കോണ്വെണർ ബെന്നി ബെഹനാൻ പ്രധാനമന്ത്രിക്ക് കത്തു എഴുതി ജലീൽ നെതിരെ കേസ് എടുത്തത്, ക്രൂശിച്ചത്”
ഇതാകണം നമ്മളുടെ ലെയർ 1 കണ്ടെന്റ്.

സോ വരുന്ന 7 മാസം. ലയർ 1 ആരോപണങ്ങളും പ്രത്യാരോപനങ്ങളുടെയും കുത്തൊഴുക്ക് ആയിരിക്കും. Prepare for that.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *