വർഷങ്ങളായി മലപ്പുറം ജില്ലയിൽ മുസ്ലിലീഗ് നടത്തിയ നുണപ്രചരണങ്ങൾ മൂലം വിഎസ് അച്യുതാനന്ദൻ മലപ്പുറം ജില്ലക്കാർക്ക് മുസ്ലിംവിരുദ്ധനും വർഗീയവാദിയുമൊക്കെയാണ്.മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നതെന്ന് വിഎസ് പറഞ്ഞതായി ലീഗുകാർ ജില്ലയിൽ പ്രചരിപ്പിച്ചിരുന്നു.ഞാനും ഒരുകാലത്ത് ഇത് വിശ്വസിച്ചിരുന്നു.ലീഗ് വേദികളിൽ മുസ്ലിം കുട്ടികൾ കോപ്പിയടിച്ചാണ് വിജയിക്കുന്നതെന്ന് വിഎസ് പ്രസ്താവിച്ചെന്നും പ്രചരിപ്പിക്കും.ഇപ്പോഴും മലപ്പുറത്തെ തിരഞ്ഞെടുപ്പുവേദികളിൽ ഈനുണപ്രചരണം ആവർത്തിക്കുന്നുണ്ട്.ഇനി ഈയൊരു കളളക്കഥയുണ്ടാക്കായ സന്ദർഭങ്ങളൊന്നു പരിശോധിക്കാം..മുസ്ലീം ലീഗ് നേതാവ് നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് എന്ട്രന്സ് റാങ്ക് ലിസ്റ്റില് കൃത്രിമം കാട്ടാന് തന്നോട് ആവശ്യപ്പെട്ടു എന്ന് അന്നത്തെ പ്രവേശന പരീക്ഷ കണ്ട്രോളർ ആയ അല്ഫോന്സ് കണ്ണന്താനം കേരളാ ഹൈക്കോടതിയില് നല്കിയ സത്യവാങ്മൂലത്തില് അറിയിച്ചിരുന്നു. കേരളത്തിന്റെ ചരിത്രത്തില് തന്നെ വിദ്യാഭാസ കച്ചവടങ്ങളും അഴിമതികളും സ്വജനപക്ഷപാതവും കൊടികുത്തിവാണ സമയമായിരുന്ന കാലഘട്ടം. അതെ തുടര്ന്ന് നാലകത്ത് സൂപ്പിക്ക് മന്ത്രിസ്ഥാനം രാജിവേക്കെണ്ടിയും വന്നു.വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് ആയ അല്ഫോന്സ് കണ്ണന്താനം സൂപ്പിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എന്ട്രന്സ് പരീക്ഷയില് സമ്പന്നരുടെ മക്കള് നേടുന്ന അവിഹിത വിജയത്തെ കുറിച്ചുള്ള അന്വേഷണം ആണ് വിഎസ് ആവശ്യപ്പെട്ടത്. വിദ്യാഭ്യാസ മന്ത്രിയുടെ ബന്ധുക്കള്ക്ക് നേരെ ഉണ്ടായ ഗുരുതരമായ ആരോപണങ്ങളെ കുറിച്ചും പത്ര മാധ്യമങ്ങളില് വന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലും ആണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത് എന്നും പിന്നീട് വി.എസ് വിശദീകരണം നൽകിയിരുന്നു.ആ വര്ഷത്തെ എന്ട്രന്സ് ലിസ്റ്റില് മന്ത്രിയുടെ കൂടി ജില്ലയായ മലപ്പുറത്ത് നിന്ന് ക്രമാതീതമായി ഉണ്ടായ വിജയശതമാനത്തെ കുറിച്ച് പത്രക്കാരുടെ ചോദ്യത്തിന് അതെ കുറിച്ച് അന്വേഷണം നടത്തണം എന്നുമാത്രമാണ് വി.എസ് പറഞ്ഞത്.അതിനേ വളച്ചൊടിച്ച് മലപ്പുറത്തെ കുട്ടികൾ കോപ്പിയടിക്കാരാണെന്ന് വിഎസ് പറഞ്ഞു എന്നാക്കി,നാലുവോട്ടിന് വേണ്ടി മലപ്പുറത്തെ മുസ്ലിംകുട്ടികൾ കുട്ടികൾ കോപ്പിയടിച്ചാണ് ജയിക്കുന്നതെന്ന് വിഎസ് പറഞ്ഞു എന്നുമാക്കി മുസ്ലിംലീഗ് എന്ന വർഗീയപാർടി.അക്കാലത്ത് വീഎസിനെ മാത്രമല്ല ലീഗിന്റെ അഴിമതിക്കെതിരെ ശബ്ദമുയർത്തിയ ക്രിസ്ത്യൻവിദ്യാഭ്യാസ സ്ഥാപണങ്ങളുടെ തലപ്പത്തുളളവരേയടക്കം മുസ്ലിംവിരുദ്ധരും വർഗീയവാദികളുമാണെന്ന് മൂസ്ലിംലീഗ് പ്രചരിപ്പിച്ചിരുന്നു…
BJP വാർത്തകൾ /നിലപാടുകൾ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന് ചാണ്ടിയോ
കേരള മന്ത്രിസഭയിലെ ആര്എസ്എസ്സുകാരന് ഉമ്മന് ചാണ്ടിയോ.. Read more at: https://malayalam.oneindia.com/feature/satire/chief-minister-oommen-chandy-gave-direction-to-withdraw-case-against-rss-workers-126786.html
0 Comments