ശബരിമല മാസ്റ്റർപ്ലാനിന്റെ ഭാഗമായി സന്നിധാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അന്നദാന മണ്ഡപത്തിന്റെ ചിത്രങ്ങളാണ്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും 21.55 കോടി രൂപ ചെലവഴിച്ചിയിരുന്നു നിർമ്മിണം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്നാണ്.

ഒരേ സമയം 5000 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വലിയ മണ്ഡപത്തിൽ ശബരിമലയിലെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കും 24 മണിക്കൂറും അന്നദാനം നടത്തും. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന പ്രഭാതഭക്ഷണം മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് അവസാനിക്കുന്ന ചുക്ക് കാപ്പി വരെ ഇവിടെ ഭക്തര്‍ക്കായി ഒരുക്കും.

ദേവസ്വം മന്ത്രി സ. കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് :https://www.facebook.com/533815396663395/posts/3881061671938734/


0 Comments

Leave a Reply

Your email address will not be published. Required fields are marked *