ഇന്ന് നിയമസഭയിൽ ശ്രീ വി.ഡി. സതീശൻ അവതരിപ്പിച്ച സബ്മിഷനും അതിന് നൽകിയ മറുപടിയാണിത്. സത്യം സത്യമായി ജനങ്ങളുടെ മുന്‍പില്‍ വയ്ക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളുടെ വരുമാനം സർക്കാർ കവർന്നെടുക്കുന്നതായും ഇത് മറ്റ് പല കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതായി ഒരു സംഘം ആളുകൾ കേരളമാകെ നുണ പ്രചാരണം നടത്തുന്നു, ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ നിന്നും ഒരു രൂപ പോലും സർക്കാർ ഖജനാവിൽ വരുന്നില്ല. മറിച്ച്, കോടിക്കണക്കിന് രൂപയാണ് ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് സർക്കാർ ഖജനാവിൽ നിന്നും ചെലവഴിക്കുന്നത്.
0 Comments