പത്തനംതിട്ട ജില്ലയിൽ സിപിഎം ലേക്ക് ഉള്ള യുഡിഎഫ് ബിജെപി അണികളുടെ ഒഴുക്ക് തുടരുന്നു..
പെരുനാട് പഞ്ചായത്തിൽ ശബരിമല വാർഡിലെ ആറ് കുടുംബങ്ങളാണ് സി.പി.ഐ.എം-ൽ ചേർന്നത്.
രാഷ്ട്രീയം നോക്കാതെ എല്ലാ ജനങ്ങൾക്കും ക്ഷേമം ഉറപ്പുവരുത്താൻ പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാരിനെ ഞങ്ങൾ തിരിച്ചറിഞ്ഞതായി പുതുതായി വന്ന പ്രവർത്തകർ പറഞ്ഞു. അതു കൊണ്ടാണ് സർക്കാരിന് നേതൃത്വം നൽകുന്ന പാർടിയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും പ്രവർത്തകർ പറഞ്ഞു.പെരുനാട് എരിയ കമ്മിറ്റിയംഗം ഗിരിജ മധു പ്രവർത്തകരെ ഹാരമണിയിച്ച് സ്വീകരിച്ചു.
പമ്പാവാലി ലോക്കൽ സെക്രട്ടറി സി എസ് സുകുമാരൻ, ഏരിയാ കമ്മിറ്റിയംഗം രാധാ പ്രസന്നൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം സതീഷ് പമ്പാവാലി എന്നിവർ പങ്കെടുത്തു.
ഏവർക്കും സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഊഷ്മളമായാ അഭിവാദ്യങ്ങൾ
0 Comments