സ്വര്‍ണക്കടത്ത് കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ നിങ്ങളുടെ മന്ത്രിയും പെട്ടേക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായോട് മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നതില്‍ താങ്കളുടെ മന്ത്രിസഭയിലെ ഒരു സഹമന്ത്രിക്ക് വ്യക്തിപരമായ നേതൃതല പങ്കാളിത്തമുണ്ടെന്നത് അറിയാത്തതാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു. കേസിന്റെ ആദ്യഘട്ട അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങിയത്. ആ അന്വേഷണം അമിത് ഷായ്ക്കും കൂട്ടര്‍ക്കും വേണ്ടപ്പെട്ടവരിലേക്ക് എത്തുന്ന എന്ന് വന്നപ്പോഴല്ലേ, കേസിന്റെ ദിശ തിരിച്ചുവിട്ടത്. നയതന്ത്ര ബാഗേജ് അല്ലെന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ പാര്‍ട്ടിയുടെ ചാനലിന്റെ മേധാവിയല്ലേയെന്നും മുഖ്യമന്ത്രി പിണറായി ചോദിച്ചു.
https://www.reporterlive.com/cm-pinarayi-vijayans-questions-to-amit-shah/74955/
0 Comments