പിണറായി മാൻഡ്രേക്ക് ആണ് ശാപം ആണ് എന്നാണല്ലോ സംഘികൾ പറയുന്നത്. അത് തന്നെ ലീഗുക്കാരും കൊണ്ഗ്രസ്സുകാരും പ്രചരിപ്പിക്കുന്നുണ്ട്. അദ്ദേഹം മുഖ്യമന്ത്രി ആയതിനു ശേഷം ആണ് ദുരന്തങ്ങൾ ഉണ്ടാകുന്നത് എന്നും പറയുന്നു. അല്ലെ.. ❓

⭕ തലയിൽ ചാണകം അല്ലാതെ മനുഷ്യനായി ജനിച്ച സമാന്യബോധം ഉള്ള എല്ലാവർക്കും അറിയാം ദുരന്തങ്ങൾ ഉണ്ടാകുന്നത് പ്രകൃതി ദുരന്തം ആണെങ്കിൽ പ്രകൃതിയിലെ കാലാവസ്ഥ മാറ്റങ്ങൾ കൊണ്ടോ, വിമാന-ട്രെയിൻ-വാഹന ദുരന്തങ്ങൾ ആണെങ്കിൽ ടെക്നോളജി കളിലെ പിഴവ്, മനുഷ്യരുടെ പിഴവ് കൊണ്ടോ ആണ് എന്ന്. എന്നാൽ ഇതിലൊന്നും യാതൊരു ബന്ധവും ഇല്ലാത്ത ഏതെങ്കിലും ഒരു മനുഷ്യൻ കാരണം ആണ് എന്ന് പറയുന്നത് വിവരക്കേടോ, അറിവില്ലായ്മ യോ അല്ല.

മറിച്ചു കൃത്യമായ വ്യക്തി – വർഗ്ഗ വിദ്വേഷവും, രാഷ്ട്രീയ വിദ്വേഷവും ആണ്…‼️

അല്ലാതെ ഏതെങ്കിലും വ്യക്തികൾ കാരണം ആണ് പ്രകൃതി ദുരന്തവും മറ്റു അപകടങ്ങളും ഉണ്ടാകുന്നത് എന്നു പറഞ്ഞാൽ അംഗീകരിക്കാൻ കഴിയുമോ..❓

ഇനി, അങ്ങനെ തന്നെ കരുതണം എന്നാണ് നിങ്ങൾക്ക് നിർബന്ധം എങ്കിൽ കുറച്ചു കാര്യങ്ങൾ പങ്കു വയ്ക്കാം. എന്നിട്ടു തീരുമാനിക്കു ആരാണ് യഥാർഥ മാൻഡ്രേക്ക് എന്നും മടമ്പള്ളിയിലെ മാനസിക രോഗി എന്നും.

💥 2014 ൽ BJP നേതൃത്വത്തിൽ NDA സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം കഴിഞ്ഞ 6 വർഷത്തിൽ ഏകദേശം 180 പ്രകൃതി ദുരന്തങ്ങളും മറ്റു ദുരന്തങ്ങളും നടന്നിട്ടുണ്ട്.

അതിൽ ചിലതാണ് താഴെ..

💢 1. ഗുജറാത്ത് കെമിക്കൽ ഫാക്ടറി സ്ഫോടനം
💢 2. ഉത്തരാഖണ്ഡ് പ്രളയം
💢 3. ചെന്നൈ വെള്ളപൊക്കം
💢 4. ഉത്തർപ്രദേശ് പ്രളയം
💢 5. ഗ്യാസ് പൈപ്പ് ലൈൻ സ്ഫോടനം
💢 6. ഉംഫുണ്, നിസ്സർഗ്ഗ ചുഴലികാറ്റുകൾ
💢 7. ബീഹാർ വെള്ളപൊക്കം
💢 8. കർണാടക വെള്ളപൊക്കം
💢 9. ഗുജറാത്ത് വെള്ളപൊക്കം
💢 10. ബോംബെ കൂട്ടമരണം
💢 11. ഇമ്പാൽ ഭൂകമ്പം
💢 12. ഇന്ത്യൻ എയർഫോഴ്‌സ് വിമാനം AN – 32 കാണാതെ ആയി.
💢 13. ഇന്ത്യൻ സ്വൈൻ ഫ്ലൂ പകർച്ച
💢 14. 2015 ലെ ഗുജറാത്ത് ചുഴലിക്കാറ്റ്
💢 15. 2015 ലെ തന്നെ ഗുജറാത്ത് വെള്ളപൊക്കം
💢 16. മുംബൈ വ്യാജ മദ്യ ദുരന്തം
💢 17. സൂറത്തിൽ കേബിൾ ബ്രിഡ്ജ് പൊട്ടി വീണു അപകടം.
💢 18. ഉത്തർപ്രദേശ് തീവണ്ടി അപകടം.

പറയാൻ ആണെങ്കിൽ ഇങ്ങനെ കുറെ ഉണ്ട്.

ഇതിൽ എല്ലാം നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചോ.. ❓

മുകളിൽ ഉള്ള എല്ലാ സംസ്ഥാനങ്ങളും BJP ഭരിക്കുന്നതോ, അല്ലെങ്കിൽ BJP പ്രതിപക്ഷ സ്ഥാനത്തോ ഇരിക്കുന്നതാണ്. മിക്കവാറും സംസ്ഥാനങ്ങളിൽ MLA മാരെ വിലക്ക് വാങ്ങിച്ചു BJP ഭരണം പിടിക്കാൻ ശ്രമിച്ച സംസ്ഥാനങ്ങളും ആണ്.

ഇനി കേരളത്തിലേക്ക് വരാം.

⭕ 2016 ന് ശേഷം മാത്രം ആണ് ദുരന്തങ്ങൾ ഉണ്ടാകുന്നത് എന്നാണല്ലോ പ്രചാരണം. 2016 ഇൽ ആണ് കേരളത്തിൽ ആദ്യമായി ഒരു BJP MLA ഉണ്ടാകുന്നത്. അദ്ദേഹത്തിന്റെ പേരു ആണ് ഒ.രാജഗോപാൽ.

നിങ്ങളുടെ ഈ വിവാരംകേട്ട ലോജിക്ക് വച്ചു കേരള നിയമസഭയിൽ ഒരു BJP പ്രതിനിധി ഉണ്ടായതിനു ശേഷം അല്ലെ കേരളത്തിൽ അപകടം ഉണ്ടായി തുടങ്ങിയത്.. ❓

അപ്പോൾ ആരാ ശെരിക്കും ശാപം..❓
അപ്പോൾ ആരാ ശെരിക്കും മാൻഡ്രേക്ക്.. ❓

BJP അല്ലെ..❓ 🤔

പിണറായി വിജയൻ ആണ് മാൻഡ്രേക്ക് എങ്കിൽ കേരളത്തിൽ മാത്രം അല്ലെ അപകടം ഉണ്ടാകേണ്ടതുള്ളൂ..❓ അല്ലെ..❓

അപ്പോൾ യഥാർഥ മാൻഡ്രേക്ക്മാർ “നരേന്ദ്ര മോഡി – അമിത് ഷാ – യോഗി” ത്രയങ്ങൾ അല്ലെ സംഘി ബ്രോസ്.. ❓

മാടമ്പള്ളിയിലെ യഥാർഥ മനോരോഗികൾ BJP യും അല്ലെ..❓

നിങ്ങളുടെ ലോജിക്ക് വച്ചു ആണെങ്കിൽ ഇതാണ് ശരിയാക്കാൻ സാധ്യത..‼️

#SanghiIdioticLogic

https://bit.ly/3gSTQhD