സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ രൂപം കൊണ്ട ആദ്യ ജനാധിപത്യ ഗവൺമെന്റ് ഒരു സംഘടനയെ ” വർഗീയ സംഘടന ” എന്ന് ഒഫിഷ്യൽ ഫയലുകളിൽ രേഖപ്പെടുത്തിയതായി നിങ്ങൾ കേട്ടിട്ടുണ്ടോ ??ആ സംഘടനയുടെ പേരാണ് RSS .!ഞാൻ ഒരു ആരോപണമുന്നയിച്ചതല്ല ഇത് ,വസ്തുതയാണ്.”Banning of R.S.S., KhakSars and Muslim League organisation in Indian States ” എന്ന ഒഫിഷ്യൽ സീക്രട്ട് ഫയലിലാണ് ഈ പരാമർശം ഉള്ളത്. ⭕(ചിത്രം 1 )

ചരിത്രത്തെ ആകെ അപനിർമ്മിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ആർ.എസ്.എസ് നേതൃത്വം നൽകുന്ന ഭരണ സംവിധാനം .സംഘപരിവാർ ഐ.ടി സെല്ലിൽ പണിയെടുക്കുന്നവർ ഓവർ ടൈം പണിയിലാണ്. അത്തരമൊരു നുണവിഷലിപ്തമായ പ്രചരണം ശ്രദ്ധയിൽ പെട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പ് . രാജ്യത്തെ എണ്ണം പറഞ്ഞ വർഗീയ സംഘടന അനുഭാവികളായ സംഘപരിവാറുകാർ ,സ്വാതന്ത്ര്യ സമരത്തിൽ താങ്കളുടെ പങ്കിനെ ഏത് വിധേനയും അടയാള പെടുത്താനുള്ള ശ്രമങ്ങളിലാണ്.! അതിനവർ പ്രചരപ്പിക്കുന്ന ഒരു കുറിപ്പിൽ പറയുന്നത് കമ്യുണിസ്റ്റുകാർ സ്വാതന്ത്ര്യ സമരത്തെ ചതിച്ചു എന്ന്. പെട്ടെന്ന് വി.ഡി സവാർക്കർ എന്ന ഹിന്ദു മഹാ സഭാ നേതാവിനെ ഓർമ്മ വന്നു. 1914 ഒക്ടോബർ മാസം 3 തിയതി പോർട്ട് ബ്ലയറിലെ ജയിലിൽ വെച്ച് അവിടുത്തെ സുപ്രണ്ടിന് എഴുതിയ കത്ത് അദ്ദേഹം എഴുതി അവസാനിപ്പിച്ചത് ഇങ്ങനെയാണ്.” I Beg “ഞാൻ യാചിക്കുന്നു എന്ന്. ⭕(ചിത്രം 2 )

ആ കത്തിന്റെ മൂന്നാമത്തെ ഖണ്ഡിക ആരംഭിക്കുന്നത് ഇപ്രകാരമാണ് ” Therefore I most humbly beg to offer myself as a volunteert to do any service in the present war ..”⭕(ചിത്രം 3 )സ്വന്തം നിലനിൽപ്പിനായി ,തന്നെ വിട്ടയച്ചാൽ രാജ്യത്തെ ജനതയ്ക്ക് എതിരെ നിലകൊള്ളുന്ന ബ്രിട്ടിഷ്ക്കാർക്ക് വേണ്ടി നിസ്വാർത്ഥതമായി പണിയെടുക്കുമെന്ന് പറഞ്ഞ് യാചിച്ച സവാർക്കറുടെ പിൻതലമുറ കമ്യുണിസ്റ്റുകാരെ ദേശസ്നേഹം പഠിപ്പിക്കാൻ വന്നിരിക്കുന്നു. ആടിനെ പട്ടിയാക്കുക ,പട്ടിയെ പേപ്പട്ടിയാക്കുക എന്ന ലൈനാണ് ഓരോ നുണ എഴുതുമ്പോഴും സംഘപരിവാർ സ്വീകരിച്ച് വരുന്നത്. ഇത്തവണ പിസി ജോഷി എന്നഇന്ത്യന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടിയുടെ പ്രഥമ ജനറല്‍ സെക്രട്ടറി യുടെ സ്വാതന്ത്ര്യ സമര ഇടപെടലുകളാണ് സംഘപരിവാറിന്റെ നുണപ്രചരണായുധം.അതിലെ ചില പരാമർശങ്ങൾ ഇതാണ്. “…..ഗാന്ധിജി പാര്‍ട്ടി സെക്രട്ടറി ജോഷിക്ക് കത്തെഴുതി. എന്താണ് നിങ്ങളുടെ പുതിയ നിലപാട്? നിങ്ങള്‍ ആരോടൊപ്പമാണ്? എന്തിനാണ് കോണ്ഗ്രസ് പ്രവര്‍ത്തകരെ പോലീസില്‍ പിടിപ്പിക്കുന്നത്? സാമ്പത്തിക സ്രോതസ് വെളിപ്പെടുത്താമോ? എന്നിങ്ങനെ തുടങ്ങി അക്കമിട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചു.ജോഷി അക്കമിട്ടുതന്നെ ഉത്തരങ്ങള്‍ നല്‍കി. പക്ഷെ അതിലൊന്നും വസ്തുതയോ ആത്മാര്‍ത്ഥതയോ ഉണ്ടായിരുന്നില്ല. ഗാന്ധിജി ഇവയ്ക്ക് മറുചോദ്യങ്ങള്‍ കത്ത് മുഖേന ചോദിച്ചെങ്കിലും ജോഷിയുടെ തുടർന്നുള്ള മറുപടിയും പാര്‍ട്ടിയുടെ അടവുനയങ്ങള്‍ക്ക് അനുസൃതം മാത്രമായിരുന്നു. “

ഇതിൽ ഒന്ന് നിങ്ങൾ ശ്രദ്ധിച്ച് കാണും ,ഗാന്ധിജിയുടെ ചോദ്യങ്ങൾക്ക് ജോഷി അക്കമിട്ട് മറുപടി നൽകിയിരുന്നു എന്നത്. ആ മറുപടി പക്ഷേ നിങ്ങൾ കാണാൻ ഇടയില്ല ! ഇനി പി.സി ജോഷിയുടെ മറുപടിക്ക് ഗാന്ധി മറുപടി നൽകി! അവയും നിങ്ങൾ കാണാൻ ഇടയില്ല. വിണ്ടും മറുപടികൾ പരസ്പരം തുടർന്നു. ഇവയൊന്നും നിങ്ങൾ വായിക്കില്ല! കാരണം ചോദ്യങ്ങൾ എഴുതിയവർ പക്ഷേ അവയുടെ ഉത്തരങ്ങൾ നിങ്ങളെ കാണിക്കാതെ സമർത്ഥമായി ഒളിപ്പിച്ചു. അർദ്ധ സത്യങ്ങൾ പേ പിടിച്ച പട്ടിയെ പോലെ അലഞ്ഞ് നടക്കും.!” Correspondence Between Mahatma Gandhi and P. C. Joshi ” എന്ന 62 പേജുകൾ നീണ്ട കത്തിടപ്പാടുകളിലെ ഗാന്ധിയുടെ ഒരു ചോദ്യ പേജ് ഭാഗമാണ് നിങ്ങൾ കണ്ടതെങ്കിൽ ആ 62 പേജുകളും ഞാൻ നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കയാണ് ചുവടെ .👇👇⭕https://www.gandhiheritageportal.org/ghp…/LTg0Ny0y…ഗാന്ധിക്ക് പീപ്പിൾ വാർ എന്ന രാഷ്ട്രിയത്തോട് വിയോജിപ്പുണ്ടായിരുന്നു ,പക്ഷെ ആ വിമർശനത്തിനപ്പുറം ഗാന്ധി എഴുതിയത് ഇതാണ്.”…I understand Your answser and appreciate them too…! എന്നാണ്. എനിക്കുറപ്പുണ്ട്, ആ കുറിപ്പിൽ നിങ്ങൾക്കിത് കാണാൻ സാധിക്കും.⭕(ചിത്രം 4 )

ഈ ആരോപണങ്ങളുടെ ഒക്കെ ആരംഭ ഘട്ടമൊന്ന് പഠിക്കണമെന്ന് തോന്നി. വാട്ട്സാപ്പ് ,സോഷ്യൽ മീഡിയ കാലത്തിനുമപ്പുറം പണ്ട് ഇതേ ആരോപണങ്ങൾ പി.സി.ജോഷി അടക്കമുള്ളവർ നേരിട്ടിരുന്നു! ഉദാഹരണമായി പറഞ്ഞാൽ പണ്ട് ആന്ധ്രയിൽ നിലനിന്നിരുന്ന ഒരു പത്രമുണ്ടായിരുന്നു ആന്ധ്ര പത്രിക എന്ന പേരിൽ. അവർ ഒരിക്കൽ എഴുതി ” ഗാന്ധിജി പി സി ജോഷി യോട് ചില ചോദ്യങ്ങൾ കത്ത് മുഖേനേ അറിയിച്ചു എന്നും ,ശേഷം ജോഷി ഗാന്ധിജിയുടെ മുമ്പിൽ വരാൻ കൂട്ടാക്കിയിട്ടില്ലാ എന്നും “നോക്കു 1920 ലേ സംഘപരിവാർ അനുകൂല നുണ പ്രചരണത്തിന്റെ ഒരു സാമ്പിൾ ആണിത്.! ഇനി ഞാൻ ഒരൽപ്പം വലിപ്പമേറിയ ചരിത്രം എഴുതാം. അവസാന വരി വരെ നിങ്ങൾ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.എനിക്ക് ലഭിച്ച വാട്ട്സാപ്പ് മെസേജിൽ ഞാൻ വായിച്ച ഒരു ഒരു ഭാഗം ഇതാണ്.”രണ്ടാം ലോകമഹായുദ്ധം ശക്തിപ്പെട്ട സമയത്ത് ഇന്ത്യയുടെ പിന്തുണ ബ്രിട്ടന് അത്യാവശ്യമായിരുന്നു. എന്നാല്‍ ഈ സമയത്ത് സ്വാതന്ത്ര്യസമരം കൂടുതല്‍ ശക്തമാക്കാനാണ് ദേശീയപ്രസ്ഥാനങ്ങള്‍ തീരുമാനിച്ചത്. കോണ്ഗ്രസ്, മുസ്ലീം ലീഗ്, ഹിന്ദു മഹാസഭ തുടങ്ങിയ പ്രസ്ഥാനങ്ങളെ അതില്‍നിന്ന് പിന്തിരിപ്പിക്കാനായി സര്‍ സ്റ്റാഫോര്‍ഡ്‌ ക്രിപ്സിന്റെ നേതൃത്വത്തില്‍ ഒരു സംഘം 1942 മാര്‍ച്ച് മാസത്തില്‍ ഇന്ത്യയിലെത്തി.”രണ്ടാം ലോക മഹായുദ്ധ കാലത്തേ പ്രക്ഷോഭങ്ങളുടെ ചരിത്രമുണ്ട് ഇതിന് മറുപടി പറയാൻ. 1939 സെപ്റ്റംബർ 3 തിയതിയാണ് ബ്രിട്ടിഷുകാർ ജർമ്മിനിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത്.ബ്രിട്ടൻ യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞുടൻ വൈസ്രോയി ഇന്ത്യയും യുദ്ധത്തിൽ പങ്കെടുക്കുന്നതായി പ്രഖ്യാപിച്ചു.ഇന്ത്യയെ യുദ്ധത്തിൽ പങ്കാളിയാക്കുന്നതിന് മുൻപ് രാജ്യത്തെ ജനങ്ങളോട് സംസാരിക്കണമെന്ന് ആർക്കും തോന്നിയിരുന്നില്ലാ.രാജ്യത്ത് വലിയ നിലയിൽ അമർഷം രൂപപ്പെട്ടു.ബ്രിട്ടിഷ് അധികാരത്തിനെതിരെ ഏറ്റ്മുട്ടാൻ ജനങ്ങൾ തയ്യാറായ ഘട്ടത്തിലും നേതാക്കൾ അതിന് വലിയ താൽപര്യം കാണിച്ചില്ലാ.എന്നാൽ 1939 നവoബറിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോയുടെ പ്രമേയം ഇപ്രകാരമായിരുന്നു..” ഈ സമയത്ത് ജനങ്ങളെ സംഘടിപ്പിച്ച് ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യത്തിന് വേണ്ടി ഈ യുദ്ധാവസരം വിനിയോഗിക്കണം.”1940 ജനുവരി 26 ന് പാർട്ടിയുടെ വിജ്ഞാപനത്തിൽ ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യത്തിന് വേണ്ടി സാമ്രാജ്യത്വ ഭരണം അവസാനിപ്പിച്ച് ജനാധിപത്യം സ്ഥാപിക്കാനും ,കൃഷിക്കാരെ നാടുവാഴിത്ത അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാനും വേണ്ടി സമരം നടത്താൻ അഹ്വാനം നൽകി.ഇനി പി.സി ജോഷി അയച്ച കത്തുകളിലേക്ക് ഒന്ന് മടങ്ങി നോക്കാം.1943 മാർച്ച് 15 ന് പി.സി ജോഷി റെജിനാൾഡിന് അയച്ച കത്തിൽ നിരവധി സബ് ഹെഡുകളുണ്ട്. Our Legality എന്ന് തുടങ്ങുന്ന ഹെഡ് തൊട്ട് Government attitude towards Us എന്നിങ്ങനെ പലതും.

ഇവയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഗവൺമെന്റ്നോടുള്ള മറുപടി എന്ന തലക്കെട്ടിൽ എഴുതിയ കാര്യങ്ങൾ ഞാൻ⭕ (ചിത്രം 5 ) ആയി നൽകുന്നു. എത്ര സുവ്യക്തമാണ് നിലപാട്.” ഞങ്ങൾ സ്വതന്ത്ര്യർ അല്ലായെന്നും ,അതിന് കാരണം ഇന്ത്യയിൽ നിലനിൽക്കുന്നത് ഒരു വിദേശ ഗവൺമെന്റ് ആണെന്നും ,ശരിയായ നിലയിൽ ജനങ്ങളെ അണി നിരത്തി പ്രതിരോധം യുദ്ധത്തിൽ പ്രകടിപ്പിക്കാൻ ഏറ്റവും പ്രാഥമികമായി ഒരു ദേശിയ ഗവൺമെന്റ് ഉണ്ടാവേണ്ടതുണ്ടെന്നും പാർട്ടി എന്ന നിലയിൽ കമ്മ്യൂണിസ്റ്റുകൾക്ക് തുറന്ന് പറയാൻ പറ്റിയിരുന്നു.

ഇനി പി.സി ജോഷിയുടെയും ,ഗാന്ധിയുടെയും ,റെജിനാൾഡിന്റെയും കത്തിടപാടുകൾക്ക് കുറച്ച് വർഷങ്ങൾക്ക് മുന്നേ നടന്ന മറ്റൊരു കത്തിടപ്പാട് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം.!ദേശസ്‌നേഹം കൊണ്ട് ഊറ്റം കൊണ്ട് നുണകഥകൾ നിർമ്മിക്കുന്ന സംഘപരിവാറുകാരുടെ തലതൊട്ടപ്പൻമാരിൽ ഒരാളുടെ നിരവധി കത്തുകളിൽ ഒന്ന്..! 1913 അന്ന് നിലവിൽ ഉണ്ടായിരുന്ന ഇന്ത്യാ ഗവൺമെന്റിലെ അംഗമായിരുന്ന സർ റെജിനാൾഡ് ക്രാഡോക് അൻറ്റമെൻ നിക്കോബാറില്ലേ സെല്ലുലാർ ജയിൽ സന്ദർശിച്ചപ്പോൾ വി.ഡി സവാർക്കർ നേരിട്ടൊരു ദയാഹർജി സമർപ്പിച്ചു.ആ ദയഹർജി ഒപ്പം നൽകുന്നു. അതിലെ അവസാന വരികൾ ചുവടെ പറയും വിധമാണ്.👇👇⭕( ചിത്രം 6 ,7) ” …. എന്റെ പരിവർത്തനവും ഭാവിയിലെ എന്റെ പെരുമാറ്റവും ആത്മാർഥതയുള്ളതാകയാൽ സർക്കാർ ഇഷ്ടപ്പെടുന്ന ഏത് നിലയിൽ സർക്കാരിനെ സേവിക്കാനും ഞാൻ സന്നദ്ധനാണ്. സർവശക്തന് മാത്രമേ ദയാലുവാകാൻ സാധിക്കു.അക്കാരണത്താൽ രക്ഷകർത്താവായ സർക്കാരിന്റെ വാതിലുകളിലേക്കല്ലാതെ വഴി തെറ്റിപ്പോയ പുത്രന് എവിടേക്ക് മടങ്ങനാണ് സാധിക്കുക. ???ഈ കത്ത് ആരംഭിക്കുന്നതും ” l Beg ” എന്ന് യാചിച്ചാണ്,,!സ്വാതന്ത്ര്യ സമരചരിത്രത്തെ അതിന്റെ ആരംഭ ഘട്ടം മുതൽ ഒറ്റിയ ചരിത്രം നിങ്ങളുടെതാണ് സംഘപരിവാറുകാരാ..! കഥകളിനിയേറെ പറയാനുണ്ട് ,പങ്ക് വെയ്ക്കാനേറെയുണ്ട്!

ഡാറ്റാ അവലംബം ചുവടെ

◾A) R C Majundar ,Penal Settlement in the andamans ,Delhi,1975 ,Page 211-215

◾B) “Home Department (Political A) 1915,Nos 68-160”, Page 14-16

◾C) National Archives of India,Home political ,Digitalized Documents,Letter From Mr P C Joshi of the communist party of India forwarding memoranda About The activities of Communist party in The province

◾D)Banning of R.S.S., KhakSars and Muslim League organisation in Indian States “National Archives of India

◾E) Gandhi Heritage portal,Correspondence Between Mahatma Gandhi and P. C. Joshi


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *