മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നൽകാനുള്ള കേരള സർക്കാർ തീരുമാനത്തെ ” സവർണ്ണ ഹിന്ദു പ്രീണനം ” എന്ന ടെംപ്ലേറ്റിൽ മൗദൂദി – സുഡാപ്പി ടീം കൊണ്ടു പിടിച്ച് വർഗ്ഗീയ പ്രചരണവും ആയി ഇറങ്ങിയിട്ടുണ്ട്.. അത് ലീഗ് – SNDP – ഇടതു വിരുദ്ധ ദലിത് തീവ്ര ഗ്രൂപ്പുകളും ഏറ്റുപിടിച്ചിട്ടുണ്ട്…

സംവരണം അട്ടിമറിക്കുന്നു എന്നാണ് കാറൽ…. വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത കള്ള പ്രചരണമാണ് ഇവർ നടത്തുന്നത്…

ജാതി സംവരണം ( ദലിത് – ആദിവാസി- പിന്നോക്ക – മുസ്ലിം ) 50 ശതമാനത്തിൽ അധികരിക്കാൻ പാടില്ല എന്ന് സുപ്രീം കോടതി വിധിയുണ്ട്.. ആ 50 ശതമാനം സംവരണത്തിൽ ഒരു ശതമാനം പോലും കുറവ് വരുത്തിയിട്ടില്ല…

ഇപ്പോൾ മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തുമ്പോൾ അത് ഓപ്പൺ കാറ്റഗറിയിൽ ആണ് നടപ്പാക്കുന്നത്. അത് എങ്ങിനെയാണ് ജാതി സംവരണത്തെ തകർക്കൽ ആകുന്നത് ? ജാതി സംവരണ വിഭാഗത്തിന് അനുവദിച്ച 50 ശതമാനം സംവരണ ക്വാട്ട അങ്ങിനെ തന്നെ നിലനിർത്തിയിട്ടുണ്ട് ..

മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തുമ്പോൾ അത് എങ്ങിണയാണ് സവർണ്ണ ഹിന്ദുവിന് മാത്രമായി മാറുക ? പച്ചക്കള്ളമാണ് ന്യൂനപക്ഷ വർഗ്ഗീയ സംഘടനകൾ പ്രചരിപ്പിക്കുന്നത്. സവർണ്ണ ഹിന്ദുക്കൾ മാത്രമല്ല കത്തോലിക്ക – യാക്കോബായ മർത്തോമ വിഭാഗങ്ങൾ അടക്കമുള്ള ( ലത്തീൻ ഒഴികെയുള്ള ക്രിസ്ത്യാനികൾ ) എല്ലാ ക്രിസ്ത്യാനികളിലും പെട്ട ഏകദേശം കേരള ജനസംഖ്യയിലെ 12 % ന് മുകളിൽ വരുന്ന ക്രിസ്ത്യാനികളിലെ പാവപ്പെട്ടവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും…

ഓപ്പൺ കാറ്റഗറിയിലെ മുന്നോക്കക്കാറിലെ പിന്നോക്കക്കാർക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ഇസ്ലാമിക സംഘ പരിവാര – SNDP ക്കാരോട് ഒറ്റ ചോദ്യം മാത്രം ചോദിക്കുന്നു… ?

ഈഴവ – മുസ്ലിം ജനവിഭാഗങ്ങൾ കേരളത്തിൽ ഇന്ന് ദലിത് ആദിവാസി വിഭാഗങ്ങൾ അനുഭവിക്കുന്നതു പോലെ എന്തെങ്കിലും ജാതീയ അസ്പൃശ്യത അനുഭവപ്പെടുന്നുണ്ടോ ? സാമ്പത്തികമായി ഏറെക്കുറെ മെച്ചപ്പെട്ട നിലയിൽ പൊതുവിൽ മുസ്ലിം – ഈഴവ വിഭാഗം മാറിയിട്ടില്ലേ ?

കേരളത്തിലെ PSC നിയമനങ്ങളിലെ സംവരണ ശതമാനം

01 ഈഴവ – 14 %

02 മുസ്ലിം – 12 %

03 ലാറ്റിൻ കത്തോലിക്/ആംഗ്ലോ ഇന്ത്യൻ -4 %

04 (i) ഹിന്ദു നാടാർ 1 %

(ii) എസ്.ഐ.യു.സി നാടാർ 1 %

05 പട്ടികജാതിയിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ – 1 %

06 വിശ്വകർമ്മ 3 %

07 ധീവര 1 %

08 ശേഷിക്കുന്ന OBC വിഭാഗം 3 %

9 പട്ടികജാതി -8 %

10 പട്ടിക വർഗ്ഗം 2 %

ആകെ 50 %

ബാക്കി 50% ഓപ്പൺ കാറ്റഗറിയാണ്. അതിൽ സവർണ്ണ – അവർണ്ണ വ്യത്യാസമില്ലാതെ ഏറ്റവും ഉയർന്ന മാർക്ക് സ്കോർ ചെയ്യുന്ന ആർക്കും ഓപ്പൺ റാങ്ക് പട്ടികയിൽ ഇടം പിടിക്കാം… ( ഓപ്പൺ കാറ്റഗറിയിൽ വരുന്ന പിന്നോക്ക ജാതിക്കാരന്റെ നിയമനം സംവരണ കാറ്റഗറിയിലാക്കി മാറ്റുന്ന അട്ടിമറി നടക്കുന്നുണ്ടെങ്കിൽ അത് തിരുത്തപ്പെടണം )

2011 ലെ കാനേഷുമാരി പ്രകാരം കേരളത്തിൽ ആകെ ജനസംഖ്യയുടെ 54.73% ഹിന്ദുക്കളാണ്. 26.56% മുസ്ലിങ്ങളും, 18.38% ക്രിസ്ത്യാനികളും കേരളത്തിൽ അധിവസിക്കുന്നു. ഈ മൂന്നു മതങ്ങളെ കൂടാതെ സിഖ് 0.01% ജൈന 0.01% ബുദ്ധ 0.01% എന്നിങ്ങനെയും മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവർ 0.02%വും തങ്ങൾ ഏതു മത വിഭാഗത്തിൽപെടുന്നുവെന്നു വെളിപ്പെടുത്താത്തവരോ മതവിശ്വാസം ഇല്ലാത്തവരുമായതുമായ 0.26% ജനങ്ങളും കേരളത്തിലുണ്ട്.

54.73% ഹിന്ദുക്കളിൽ നിന്ന് ഈഴവ, ധീവര , വിശ്വകർമ്മ , പട്ടികജാതി- വർഗ്ഗ മറ്റു പിന്നോക്ക ഹിന്ദു വിഭാഗങ്ങൾ ഒഴിവാക്കിയാൽ വരുന്നതാണ് സവർണ്ണ വിഭാഗം.

SNDP – ഇസ്ലാമിക സംഘ പരിവാരം സംവരണ അട്ടിമറിയെന്ന് കള്ള പ്രചരണം സംഘടിപ്പിക്കുന്നത് ഓപ്പൺ കാറ്റഗറിയിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുമ്പോൾ ഈഴവ – മുസ്ലിം വിഭാഗത്തിലെ ക്രീമിലെയർകാർക്ക് അത്രയും അവസരങ്ങളിൽ മത്സരിക്കാൻ അവസരം നഷ്ടപ്പെടുന്നതിന്റെ പേരിലാണ്…

സാമ്പത്തികമായി ഉയർന്ന് നിൽക്കുന്ന ക്രീമിലെയറിൽ പെട്ട മുസ്ലിം – ഈഴവ വിഭാഗക്കാർക്ക് ഓപ്പൺ കാറ്റഗറിയിൽ പത്ത് ശതമാനം വിഭാഗത്തിലേക്ക് മത്സരിക്കാൻ കഴിയാത്തതിനെയാണ് സംവരണം അട്ടിമറിക്കുന്നു എന്ന കള്ള പ്രചരണം സംഘടിപ്പിക്കുന്നത്.

നിയമ നിർമ്മാണ സഭകളിലും ( ലോക്സഭ – നിയമസഭകൾ) തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ദലിത് ആദിവാസി വിഭാഗങ്ങൾക്ക് മാത്രമേ സംവരണം ഉള്ളൂ… അതാണ് സംവരണത്തിന്റെ അടിസ്ഥാന തത്വം..

സർക്കാർ ജോലിയിൽ ജാതി സംവരണം ഏർപ്പെടുത്തിയിരിക്കുന്നത് സാമൂഹ്യ- സാമ്പത്തിക പുരോഗതി ( മുഖ്യമായും സാമ്പത്തിക പുരോഗതി ) ലക്ഷ്യം വെച്ചാണ്… ആ 50 ശതമാനം ദളിത് – പിന്നോക്കാദി – ന്യൂനപക്ഷ ജാതി സംവരണങ്ങൾക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.. ആരുടെയും അവസരം കവർന്നെടുത്തിട്ടില്ല…

ജന്മം കൊണ്ട് മുന്നോക്കക്കാരൻ ആണെങ്കിലും സാമ്പത്തികമായി തകർന്ന് നിൽക്കുന്ന അനേകം കുടുംബങ്ങൾ കേരളത്തിൽ ഉണ്ട് ( സവർണ്ണ പ്രിവിലേജ് പുഴുങ്ങി തിന്ന് വയറ് നിറയ്ക്കാൻ പറ്റില്ല )
ഒരു ജനാധിപത്യ സർക്കാറിന് എല്ലാ വിഭാഗം ജനങ്ങളുടെയും താൽപ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിച്ചു കൊണ്ടേ മുന്നോട്ട് പോകാൻ കഴിയൂ…

ആ നിലയിൽ ഉള്ള തീരുമാനമാണ് ഇപ്പോൾ പിണറായി സർക്കാർ കൈക്കൊണ്ടിരിക്കുന്നത്…

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാർക്ക് ( സവർണ്ണ ഹിന്ദു & ക്രിസ്ത്യാനികൾ ) ഓപ്പൺ കാറ്റഗറിയിൽ പത്ത് ശതമാനം സംവരണം ഏർപ്പെടുത്തിയതിനെ സംവരണ അട്ടിമറിയായി ചിത്രീകരിക്കുന്ന വർഗ്ഗീയ വാദികളെയും തീവ്ര ദലിത് ഗ്രൂപ്പുകളെയും പൊതു സമൂഹം തിരിച്ചറിയണം…

മുസ്ലിങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയതും സർക്കാർ സർവീസിൽ മുസ്ലിങ്ങൾക്ക് നിയമന വിലക്ക് ഉണ്ടായിരുന്ന നിയമം റദ്ദാക്കിയതും 1957 ലെ EMS സർക്കാർ ആണ്.

പിൻകുറി :-
ദേവസ്വം ബോർഡിൽ സവർണ്ണ ആധിപത്യത്തിന് അധിക കൂട്ടായി 10 ശതമാനം സവർണ്ണ സംവരണം കൂടി ഏർപ്പെടുത്തി എന്ന് ദുഷ്പ്രചരണം നടത്തുന്നവരോട് …

1 ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി ( പൂജാരിമാർ ) കഴകം, വാദ്യം, മാല കെട്ട് എന്നിവയിൽ സവർണ്ണ വിഭാഗക്കാർക്ക് ( നമ്പൂതിരി, പൊതുവാൾ, മാരാർ, വാര്യർ ) ആയിരുന്നു നിയമനം.. പിണറായി സർക്കാർ ആണ് ആദ്യമായി അബ്രാഹ്മണ ശാന്തികളെ നിയമിച്ചത്

2 ദേവസ്വം ബോർഡിലെ ഭരണ വിഭാഗം തസ്തികകളിലാണ് എല്ലാ ഹിന്ദുക്കളെയും നിയമിച്ചിരുന്നത്. ആ നിയമന പ്രക്രിയയിൽ ദളിത് – ആദിവാസി- ഈഴവ – മറ്റ് പിന്നോക്ക ഹിന്ദു നിയമന സംവരണ ശതമാനം വർദ്ധിപ്പിച്ചതിന് ശേഷം ബാക്കിയുള്ള ഓപ്പൺ കാറ്റഗറിയിൽ ആണ് പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയത്..

PK Sureshkumar


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *