- ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി, വ്യവസായം തുടങ്ങുന്നതിനുള്ള നടപടികള്‍ ലളിതമാക്കാന്‍ നിലവിലുണ്ടായിരുന്ന 7 നിയമങ്ങളിലും 10 ചട്ടങ്ങളിലും ഭേദഗതി വരുത്തി കേരള ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ആന്റ് ഫെസിലിറ്റേഷന്‍ ആക്ട് 2018 പാസാക്കി.
- വ്യവസായം തുടങ്ങുന്നതിനുള്ള ലൈസന്‍സുകളും അനുമതികളും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്റ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് (കെ-സ്വിഫ്റ്റ്) എന്ന പേരില്‍ ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം കൊണ്ടുവന്നു. വ്യവസായം തുടങ്ങാന്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതിക്ക് ഒരു ഏകീകൃത അപേക്ഷാ ഫോറം (കോമണ്‍ ആപ്ലിക്കേഷന്‍ ഫോറം) കെസ്വിഫ്റ്റിന്റെ ഭാഗമാണ്. വിവിധ വകുപ്പുകളില്‍ നല്‍കേണ്ട അപേക്ഷകളെല്ലാം ഇതിലൂടെ സമര്‍പ്പിക്കാം. 30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനം ഉണ്ടാകും. 30 ദിവസത്തിനകം അനുമതി ലഭിച്ചില്ലെങ്കില്‍ കല്‍പ്പിത അനുമതി (ഡീംഡ് ക്ലിയറന്‍സ്) ലഭിച്ചതായി കണക്കാക്കി അപേക്ഷകന് വ്യവസായം തുടങ്ങാം. നടപടി അന്യായമായി വൈകിപ്പിച്ച ഉഗദ്യാഗസ്ഥര്ക്കെതിരെ നടപടിയുണ്ടാകും.
- സംസ്ഥാനത്ത് സൂക്ഷ്മ-ചെറുകിട-ഇടത്തരം (എംഎസ്എം ഇ) വ്യവസായം തുടങ്ങാന്‍ ഇനി മുന്‍കൂര്‍ അനുമതി ആവശ്യമില്ല. ഒരു സാക്ഷ്യപത്രം മാത്രം നല്കി ഇത്തരം വ്യവസായം തുടങ്ങാം. ആവശ്യമായ ലൈസന്‍സുകളും മറ്റ് അനുമതികളും മൂന്നു വര്‍ഷം കഴിഞ്ഞ്, ആറുമാസത്തിനകം പൂര്‍ത്തിയാക്കിയാല്‍ മതി. ‘കേരള സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍ ആക്ട് 2019’- എന്നതാണ് നിയമം. റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ ഒഴികെയുള്ളവയെല്ലാം ഇതുപ്രകാരം തുടങ്ങാം. കെ സ്വിഫ്റ്റിലൂടെ തന്നെ ഈ അപേക്ഷ നല്‍കാം. തുടങ്ങുന്ന നിക്ഷേപത്തെ കുറിച്ച് രേഖപ്പെടുത്തിയ സാക്ഷ്യപത്രം ഓണ്‍ലൈനായി നല്കിയാല് പകരം ലഭിക്കുന്ന റസീറ്റുമായി സംരംഭം തുടങ്ങാം. വൈദ്യുതി അടക്കമുളള അപേക്ഷകള്‍ക്ക് ഈ റസീറ്റ് മതിയാകും.
- വ്യവസായം തുടങ്ങാനുള്ള അപേക്ഷകള്‍ പരിശോധിച്ച് സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കാന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന് ആന്റ് ഫെസിലിറ്റേഷന്‍ സെല്‍ (ഐ.പി.എഫ്.സി) സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രൂപീകരിച്ചു. വ്യവസായ അനുമതി ലഭ്യമാക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സെല്‍.
- വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ എന്നത് 5 വര്‍ഷമാക്കി വര്‍ദ്ധിപ്പിച്ചു. ലൈസന്‍സ് പുതുക്കല്‍ ഓട്ടോ റിന്യൂവല്‍ സിസ്റ്റം വഴി നടപ്പാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം തയ്യാറാകുന്നു.
- സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചു. നഗരപ്രദേശങ്ങളില്‍ 15 ഏക്കറും ഗ്രാമങ്ങളില്‍ 25 ഏക്കറും ഭൂമിയുള്ളവര്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്കിനു അപേക്ഷിക്കാം. സര്‍ക്കാര്‍ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള എല്ലാ ആനുകൂല്യവും ഈ പാര്‍ക്കുകള്‍ക്കും ലഭിക്കും.
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
താനൂർ വികസനം
60 വർഷം ലീഗ് MLA മാര്‍ പ്രതിനിധികളായ താനൂരിന്റെ ഇന്നത്തെ വികസനം കാണൂ ഇടതുപക്ഷ MLA യിലൂടെ 💪💪❤❤🚩🚩 സിഎച്ചിനെ ആദ്യമായി നിയസഭയിലെത്തിച്ച താനൂർ!!! സീതിഹാജിയേയുംഇ.അഹമ്മദിനേയും കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ നിയമസഭയിലെത്തിച്ച താനൂർ!!! അബ്ദുറബ്ബിനേയും കുട്ടി അഹമ്മദ് കുട്ടിയേയും ആദ്യമായി നിയമസഭയിലെത്തിച്ച താനൂർ!!! 2006-ൽ കുറ്റിപ്പുറത്ത് Read more…
0 Comments