കൊച്ചി > സിപിഐ എം കളമശേരി ഏരിയാ സെക്രട്ടറി വി എ സക്കീർഹുസൈനെ പാർട്ടിയംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്‌തതായി സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി അറിയിച്ചു. ആറു മാസത്തേക്കാണ് സസ്‌പെൻഷൻ. പാർടി കേഡർ എന്ന നിലയിൽ പാർട്ടിയോടും ജനങ്ങളോടും സത്യസന്ധത പുലർത്താതിരിക്കുകയും കമ്യൂണിസ്റ്റ് കേഡർ എന്ന നിലയിൽ അരുതാത്ത വിധം സ്വത്ത് സമ്പാദിക്കുകയും പാർട്ടിയനുവാദമില്ലാതെ നിഗൂഡമായി വിദേശയാത്ര നടത്തുകയും ചെയ്‌തതിനാണ് സസ്പെൻഷൻ. പാർടി നേതാവെന്ന നിലയിൽ സക്കീർ ഹുസൈന്റെ നടപടികൾ ജനമനസിൽ പാർടിയെക്കുറിച്ച് അവമതിപ്പിനിടയാക്കിയെന്നും ജില്ലാ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.
https://www.deshabhimani.com/news/kerala/v-a-sakkir-hussain-suspended/879443
sakeer, hussain, sakkir, cpim, suspend, suspension, kalamassery
0 Comments