#എല്ലാകമ്മ്യൂണിസ്റ്റ്‌കാരുംഇവിടെ_കമോൺ

വിളിച്ചതല്ലേ ,എന്താണെന്നറിയാൻ ഞാനും ചെന്നു, എന്താ സംഭവം എന്ന് തിരക്കി. സംഭവം നിങ്ങളുടെ ഒക്കെ വാട്ട്സാപ്പിൽ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുന്ന ആ പോസ്റ്റ് തന്നെ..!

“പാകിസ്ഥാനിൽ നിന്നും, ബംഗ്ലാദേശിൽ നിന്നും വരുന്ന മത ന്യൂനപക്ഷങ്ങൾക്ക് മാത്രമേ ഇന്ത്യയിൽ പൗരത്വം നൽകാവൂ……, യാതൊരു കാരണവശാലും അവിടെ നിന്ന് വരുന്ന മുസ്ലിം ഭൂരിപക്ഷത്തിന് പൗരത്വം നൽകുവാൻ പാടില്ല….
.
എന്ന്,
എ. വിജയരാഘവൻ( CPIM)
LDF കൺവീനർ

ഇത് 2003-ൽ സഖാവ് വിജയരാഘവൻ ആഭ്യന്തര കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായിരുന്നപ്പോൾ സമർപ്പിച്ച റിപ്പോർട്ട്‌ ആണ്.. ” “

ഇതാണീ പറഞ്ഞ ഐറ്റം .☝️☝️☝️

ഒപ്പം ഡാറ്റയൊക്കെ ഉണ്ട് .ഡാറ്റ എന്നൊക്കെ പറഞ്ഞാൽ ചില ഡേയ്റ്റുകൾ ,ചിത്രങ്ങൾ ഒക്കെ !
എങ്കിൽ നമ്മൾക്ക് പരിശോധിക്കാം

🔴സഖാവ് വിജയരാഘവൻ മുകളിൽ പരാമർശിച്ചത് പോലെ വല്ലതും പറഞ്ഞോ ??

👉ഇല്ലാ ,പച്ച കള്ളമാണ് പ്രചരിപ്പിക്കുന്നത്.

🔴ഈ പറഞ്ഞതിന് തെളിവ് / ഡാറ്റ വല്ലതുമുണ്ടോ ??

👉ഉണ്ട് ,ഡാറ്റ ഉണ്ടെന്ന് മാത്രമല്ല ,എന്താണ് വസ്തുത എന്ന് പൂർണമായും പങ്ക് വെയ്ക്കാവുന്ന ഡാറ്റ ഉണ്ട്

🔵എങ്കിൽ എന്താണ് ഈ നുണ പ്രചരണത്തിന്റെ വസ്തുത ??👇

🔸️രാജ്യസഭയിൽ ശ്രീ പ്രണബ് മുഖർജി ചെയർമാനായ ,പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി മുൻപാകെ സമർപ്പിക്കപ്പെട്ട THE CITIZENSHIP (AMENDMENT) BILL, 2003 ന്റെ റിപ്പോർട്ടിൽ നിന്നാണ് ആ പരാമർശം. ആ കമ്മിറ്റിൽ അംഗങ്ങളായിരുന്ന ആളുകളെ നിങ്ങൾക്ക് പരിചയപ്പെട്ടുത്താം.

നോമിനേറ്റ് ചെയ്യപ്പെട്ടതടക്കം 44 പേരാണ് ആ കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നത്. ബിജെപിയുടെ മുതിർന്ന നേതാവും കേന്ദ്ര വാർത്ത വിനിമയ മന്ത്രിയുമായിരുന്ന പ്രമോദ് മഹാജൻ ,കോൺഗ്രസിന്റെ മുതിർന്ന അംഗവും സുപ്രിം കോടതി സിനിയർ അഡ്വക്കറ്റുമായ കപിൽ സിബൽ , കോൺഗ്രസ് നേതാവും കർണാടക ഗവർണറുമായിരുന്ന ഹൻസ്രാജ് ഭരദ്വാജ്, കോൺഗ്രസ് നേതാവ് മുൻ മധ്യ പ്രദേശ് മുഖ്യമന്ത്രി മോട്ടിലാൽ വോറ ,ലാലു പ്രസാദ് യാദവ് തുടങ്ങിയ പ്രമുഖരായിരുന്നു ആ കമ്മിറ്റിയിൽ ഉണ്ടായിരുന്നത്.രാജ്യ സഭയിലേ സി.പി.ഐ.എം അംഗമായിരുന്ന സഖാവ് വിജയരാഘവനും കമ്മിറ്റി അംഗമായിരുന്നു.

രാജ്യസഭ രേഖ തന്നെ തെളിവിനായി താഴെ തരുന്നു.👇👇👇👇

http://164.100.47.5/rs/book2/reports/home_aff/107threport.htm

🔴ഇനി മുകളിൽ പരാമർശിച്ച ആ വാചകം എന്താണ് ?

👉 ഇതിലേക്ക് വരുന്നതിന് മുൻപായി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി മുൻപാകെ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപായ് കമ്മിറ്റി അംഗങ്ങൾ നിരവധി തവണ പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തും .
ഒപ്പം തന്നെ അഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന സെക്രട്ടറി അടക്കമുള്ളവരുടെ വാദങ്ങൾ കേൾക്കും.
സമൂഹത്തിലെ നാന തുറയിലുള്ള പൗര പ്രമുഖരുടെയും ,ജന നേതാക്കളുടെയും ,സംഘടന പ്രതിനിധികളുടെയും അഭിപ്രായങ്ങൾ ആരായും.

മുകളിൽ പരാമർശിച്ച വിഷയത്തിലേക്ക്👇👇

പൗരത്വ ഭേദഗതി ബില്ലുമായ് ബന്ധപ്പെട്ട് സമൂഹത്തിലെ വിവിധ തുറകളിലെ ആളുകളുടെ അഭിപ്രായങ്ങൾ / മെമ്മോറാഡം പ്രണബ് മുഖർജി ചെയർമാൻ ആയ കമ്മിറ്റി സ്വീകരിച്ചിരുന്നു.

മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ 3.1 എന്ന പാർട്ടിൽ കൃത്യമായി ഇത് സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്.

🔵3.1 In response to the press advertisement issued on 6 June 2003 which was published in the major English & Hindi dailies and vernacular newspapers all over the country on 21 June 2003, a large number of representations/memoranda were received. The list of individuals and organisations from whom Memoranda were received is at Annexure-II.

തുടർന്നാണ് 3.2 എന്ന പാർട്ടിൽ 18 നമ്പറുകളിൽ ആയി ജനങ്ങളുടെ അഭിപ്രായങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്..! ഈ 18 അഭിപ്രായങ്ങളിൽ ഒന്നാണ് മുകളിലേത്.ഈ അഭിപ്രായങ്ങൾ കമ്മിറ്റി മുൻപാകെ അവതരിപ്പിച്ച ആളുകളുടെയും ,സംഘടനകളുടെയും പേര് വിവരം ഞാൻ ചിത്രമായി ഇതിനൊപ്പം നൽകുന്നു. ഞാൻ വിശ്വസിക്കുന്നു ആ 18 പേരിൽ ഒരു സംഘി ഉണ്ടെങ്കിൽ അഥവ സംഘപരിവാർ ബന്ധമുള്ള ഒരു സംഘടന ഉണ്ടെങ്കിൽ ഉറപ്പായും അത് അവരുടെ അഭിപ്രായം ആയിരിക്കും,,!

“സംഘപരിവാറിനെയും ,മറ്റ് തൽപര കക്ഷികളെയും ,ഇത് പ്രചരിപ്പിക്കുന്ന വ്യാജൻമാരെയും വെല്ലുവിളിക്കയാണ്.
സഖാവ് വിജയരാഘവൻ ഇത് കമ്മിറ്റിയിൽ പറഞ്ഞതാണെന്ന് തെളിയിക്കാൻ ..!”

മുകളിൽ നിങ്ങൾ പരാമർശിച്ച 2003 ലെ പൗരത്വ ഭേദഗതി റിപ്പോർട്ട് ,
രാജ്യസഭയുടെ മേശയിൽ 2003 ഡിസംബർ 12 ന് വെച്ച 107 നമ്പർ പൗരത്വ ഭേദഗതി റിപ്പോർട്ട് ലിങ്ക് മുഴുവനായി നൽകിയിട്ടുണ്ട്..

നിങ്ങൾ ചോദിക്കുന്നത് തിരിച്ച് ചോദിക്കയാണ്,

എന്തിന് വേണ്ടിയാണ് നിങ്ങൾ കേരളത്തിൽ മുസ്ലിം സമൂഹത്തിന്റെ ഇടയിൽ ഭീതി പടർത്തി, കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നത്….?

നിങ്ങളുടെ ഈ ഇരട്ടത്താപ്പ് എന്നെങ്കിലും കേരള സമൂഹം തിരിച്ചറിയും.!

ഒന്ന് ഓർത്തോളൂ, എല്ലാക്കാലത്തും നിങ്ങൾക്ക് മനുഷ്യരെ പറ്റിക്കാം എന്ന് കരുതരുത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *