⭕ ഏഷ്യാനെറ്റിലെ അവതാരകൻ: – “അമ്പലപ്പുഴ ബൈപ്പാസ് കൂടി വന്നതോട് കൂടി സഖാവിന്റെ “പോപ്പുലാരിറ്റി ” അങ്ങ് കൂടി വന്നിരിക്കുവാ ആ സമയത്തു ഷുവർ സീറ്റ് മാറ്റി വച്ച് സഖാവിനു പകരം വേറെ ഒരാളെ മത്സരിപ്പിക്കും എന്ന് കരുതുന്നുണ്ടോ.. ❓
🌹 മന്ത്രി സഖാവ് ജി സുധാകരൻ: – “ഞാൻ മരിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യും — അന്നേരം ബൈപ്പാസിനെ സ്ഥാനാർഥിയാക്കുമോ.. ❓ “
കുത്തിതിരുപ്പ് ഉണ്ടാക്കാൻ നോക്കിയതാണ്.. #CongRSS ബിജെപി എന്ന വലതുപക്ഷ പാർട്ടികളെ മാത്രം കണ്ടു ശീലിച്ചവര് ആണ് ഇങ്ങനെ ഒരു ചോദ്യം ഒരു കമ്യൂണിസ്റ്റിനോട് ചോദിക്കുക..
⭕ ഇതു തന്നെയാണ് കമ്മ്യൂണിസ്റ്റുകാരെ മറ്റു രാഷ്ട്രീയക്കാരിൽ നിന്നും ബൂർഷ്വാ ബുദ്ധിജീവികളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. തെരെഞ്ഞെടുപ്പിൽ മത്സരിക്കുക. ഏതുവിധേനയും എന്താദർശവും ബലി കഴിച്ച് ജയിക്കാൻ ശ്രമിക്കുക. ജയിച്ചതിനു ശേഷം മരിക്കുന്നതുവരെ അധികാരത്തിൽ തുടരാനായിട്ടുള്ള ശ്രമങ്ങൾ നടത്തുക. ഇതാണ് #CongRSS BJP യും ഇക്കണ്ട കാലം ചെയ്തുകൊണ്ടിരുന്നത്.
⭕ എന്നാൽ, കമ്മ്യൂണിസ്റ്റുകാരുടെ രാഷ്ട്രീയപ്രവർത്തനം പാർലമെന്റിന്റെ നാലു ചുവരുകളിലൊതുങ്ങി നിൽക്കുന്നതല്ല. കമ്മ്യൂണിസ്റ്റ് പ്രവർത്തനത്തിന്റെ ഒരു ഭാഗം മാത്രമാണ് പാർലമെന്ററി ഇടപെടലുകൾ. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം പാർലമെന്ററി അധികാരം സമൂഹത്തിലെ പാവപ്പെട്ടവർക്കും കഷ്ടതയനുഭവിക്കുന്നവർക്കും ആശ്വാസമേകുന്നതിനുള്ള അനേകം വഴികളിലൊന്നു മാത്രമാണ്.
⭕ നിയമസഭാംഗമാകാനോ മന്ത്രിയാകാനോ ഉള്ള യോഗ്യതയോ നേതൃപാടവമോ ഇല്ലാത്ത ആരാണ് ഇന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലുള്ളത്❓ എല്ലാം കൊണ്ടും ഒരു ഓൾ സ്റ്റാർ റ്റീമാണ് കമ്മ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വം. അവരിലോരോരുത്തർക്കും ഓരോ ഉത്തരവാദിത്തമാണ് പാർടി നൽകിയിരിക്കുന്നത്. ചിലർക്ക് പാർടിയുടെ സംഘടനാശേഷി ഇനിയും വർദ്ധിപ്പിക്കാനാണെങ്കിൽ, മറ്റു ചിലർക്ക് പാർലമെന്ററി പ്രവർത്തങ്ങളിൽ ഇടപെടാനായിരിക്കും. കമ്മ്യൂണിസ്റ്റ് പാർടിയെ സംബന്ധിച്ചിടത്തോളം ഓരോ പ്രവർത്തനവും പ്രധാനപ്പെട്ടതാണ്.
⭕ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചുകൊണ്ടു അവരുടെ ജീവിതപ്രശ്നങ്ങൾ പഠിച്ച് പ്രശ്നപരിഹാരത്തിനായുള്ള പോരാട്ടങ്ങൾ സംഘടിപ്പിക്കുക എന്നതും കമ്മ്യൂണിസ്റ്റുകളുടെ ഉത്തരവാദിത്തമാണ്. പാർടിയേല്പിക്കുന്ന ഏതു ചുമതലയും ഏറ്റെടുത്തു വിജയിപ്പിക്കാൻ സദാസന്നദ്ധരാരായിരിക്കുക, അച്ചടക്കബോധത്തോടെ ആ പ്രവർത്തനങ്ങളിലേർപ്പെടുക എന്നതും ആ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്.
നമ്മളിൽ പാർടിയർപ്പിക്കുന്ന വിശ്വാസവും ഏല്പിക്കുന്ന ഉത്തരവാദിത്തവും ഭംഗിയായി നിർവഹിക്കുകയെന്നതാണ് പാർടിയംഗമെന്ന നിലയിലും അനുഭാവിയെന്ന നിലയിലും ഒരു കമ്യൂണിസ്റ്റിന്റെ ആദ്യത്തെയും അവസാനത്തെയും കർത്തവ്യം.
G Sudhakaran explanation on election candidate
0 Comments