സവര്‍ക്കറുടെ മാപ്പ് – 1
————————————-

1911 ഇല്‍ ഞാന്‍ അയച്ച അപേക്ഷ അങ്ങുന്ന് പരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍ എന്നില്‍ കരുണ ചൊരിഞ്ഞു എന്നെ മോചിതനാക്കിയാല്‍ രാജ്യ പുരോഗതിയുടെ സര്‍വ്വ പ്രധാന കാരണക്കാര്‍ ആയ ഇംഗ്ലീഷ് സര്‍ക്കാരിന്‍റെ ഭരണഘടനയോടു കൂറും, അതിന്‍റെ പ്രചാരകനും ആയിക്കൊള്ളാം എന്ന് ഉറപ്പ് നല്‍കുന്നു.

ഞങ്ങള്‍ ജയിലില്‍ ആയിരിക്കുമ്പോള്‍ മഹത്തായ ബ്രിട്ടീഷ് രാജ്യത്തെ രാജഭക്തന്മാരായ നൂറു കണക്കിനോ ആയിരക്കണക്കിനോ വീടുകളില്‍ സന്തോഷം കളിയാടില്ല. രക്തം വെള്ളത്തേക്കാള്‍ കട്ടിയുള്ളതാണല്ലോ; ഞങ്ങളെ മോചിപ്പിച്ചാല്‍ ശിക്ഷിക്കുന്നതിനെക്കാളും പ്രതികാരം ചെയ്യുന്നതിനെക്കാളും കൂടുതല്‍ മാപ്പ് കൊടുക്കാനും തിരുത്താനും കഴിവുള്ള രാജ ഭരണത്തോട് സന്തോഷവും കടപ്പാടും ഉള്ളവരായിരിക്കും എന്ന് ഉറപ്പ് നല്‍കുന്നു.

അതോടൊപ്പം, എന്‍റെ മനം മാറ്റവും ഭരണഘടനയോട് കൂറ് പുലര്‍ത്താന്‍ ഉള്ള തീരുമാനവും എന്നെ മാതൃകയാക്കുന്ന ഇന്ത്യയിലും വിദേശത്തും ഉള്ള തെറ്റായ പാതയില്‍ വര്‍ത്തിക്കുന്ന യുവാക്കളെ നേര്‍ മാര്‍ഗത്തില്‍ കൊണ്ട് വരും. സര്‍ക്കാര്‍ ആഗ്രഹിക്കുന്ന എന്ത് സേവനവും നല്‍കാന്‍ ഞാന്‍ സദാ സന്നദ്ധനാണ്. എന്നെ ജയിലില്‍ ഇട്ടത് കൊണ്ട് ഞാന്‍ പുറത്ത് വന്നാല്‍ ലഭ്യമാക്കും എന്ന് ഉറപ്പു നല്‍കിയ കാര്യങ്ങള്‍ നടക്കാതെ പോവുകയാണ് ചെയ്യുക.

ശക്തന് മാത്രമാണ് ദയാവാന്‍ ആകാന്‍ സാധിക്കുക, അതിനാല്‍ മുടിയനായ പുത്രന്‍ സര്‍ക്കാരിനെ അല്ലാതെ മറ്റാരെയാണ് സമീപിക്കേണ്ടത്?

ഒപ്പ്

മഹാനായ സവര്‍ക്കര്‍
ഭയങ്കര സ്വാതന്ത്ര്യ സമര സേനാനി.
ഓഗസ്റ്റ് മാസം, 1914
=======================================

സവര്‍ക്കറുടെ മാപ്പപേക്ഷ – 2
———————————————-
സവര്‍ക്കറുടെ മാപ്പപേക്ഷ (നമ്പര്‍ 32778). ഇന്ത്യ ഗവര്‍ന്മെന്റ് മുമ്പാകെ സമര്‍പ്പിക്കുന്നത് . തിയ്യതി 14 നവംബര്‍ 1913

താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കാന്‍ ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

1) 1911 ഇല്‍ ഞാന്‍ ഇവിടെ വരുമ്പോള്‍ എന്നെയും സംഘടനയിലെ സഹ പ്രവര്‍ത്തകരായ കുറ്റവാളികളെയും ചീഫ് കമ്മീഷണറുടെ ഓഫീസില്‍ ഹാജരാക്കി. അവിടെ വച്ചു എന്നെ അപകടകാരിയായ കുറ്റവാളി എന്ന അര്‍ത്ഥത്തില്‍ “ഡി” കാറ്റഗറി ആയി തരം തിരിച്ചു, എന്നാല്‍ മറ്റുള്ളവരെ “ഡി” കാറ്റഗറി ആയി തരം തിരിച്ചില്ല. അതിനാല്‍ എനിക്ക് ആറു മാസം ഏകാന്ത തടവില്‍ കഴിയേണ്ടി വന്നു, മറ്റുള്ളവര്‍ക്ക് അത് വേണ്ടി വന്നില്ല (വിതുമ്പുന്നു…) എന്‍റെ കയ്യില്‍ നിന്നും ചോര പൊടിയുന്നുണ്ടായിരുന്നു എങ്കിലും ജയിലിലെ കഠിന വേലകള്‍ ആയ കയറു പിരിക്കാനും, എണ്ണയാട്ടാനും എന്നെ നിയോഗിച്ചു. ജയിലില്‍ വച്ച് എന്‍റെ സ്വഭാവം മഹനീയമായിരുന്നുവെങ്കിലും എന്‍റെ സഹ തടവുകാരെ ജയിലിനു വെളിയില്‍ വിട്ടത് പോലെ ആറു മാസത്തില്‍ ഒരിക്കല്‍ പോലും എന്നെ വെളിയില്‍ വിട്ടില്ല. അന്ന് മുതല്‍ ഇന്ന് വരെ എന്നാല്‍ കഴിയുന്ന വിധം എന്‍റെ സ്വഭാവം നല്ല രീതിയില്‍ ആയിരിപ്പാന്‍ ഞാന്‍ നല്ല രീതിയില്‍ ശ്രദ്ധിച്ചിട്ടുണ്ട്.

2) സാഹചര്യം മെച്ചപ്പെടുത്തുന്നതിനായുള്ള എന്‍റെ അപേക്ഷ ഞാന്‍ പ്രത്യേക ക്ലാസ്സില്‍ പെട്ട തടവുകാരന്‍ ആണെന്ന കാരണത്താല്‍ നിരസിക്കപ്പെടുകയായിരുന്നു. അതേ സമയം ജയിലില്‍ നല്ല ഭക്ഷണമോ പ്രത്യേക പരിഗണനയോ ആവശ്യപ്പെട്ടാല്‍ “താങ്കളും മറ്റേതൊരു കുറ്റവാളിയെയും പോലെയാണ്, മറ്റുള്ളവര്‍ കഴിക്കുന്നതെന്തോ അത് കഴിക്കുക” എന്നായിരുന്നു അവര്‍ ഞങ്ങളോട് പറഞ്ഞിരുന്നത്. അതിനാല്‍, അങ്ങുന്നേ.., പ്രത്യേക തടവുകാര്‍ എന്നത് ഞങ്ങള്‍ക്ക് അസൌകര്യം അല്ലാതെ മറ്റൊന്നും ആയിരുന്നില്ല..

3) മറ്റു തടവുകാരെയൊക്കെ വിട്ടപ്പോള്‍ ഞാന്‍ എന്‍റെ മോചനം ആവശ്യപ്പെട്ടു. എന്നെ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ അകത്താക്കിയിരുന്നുള്ളൂ എങ്കില്‍ മറ്റുള്ളവര്‍ ഒരു ഡസനോ അതില്‍ കൂടുതലോ അകത്തായവര്‍ ആയിരുന്നു. പിന്നീട് എന്‍റെ മോചന സമയം ആയപ്പോള്‍ മറ്റു രാഷ്ട്രീയ തടവുകാരെ പിടിച്ചു കൊണ്ട് വരികയും, അവരുടെ കേസും ആയി ബന്ധപ്പെട്ടത് എന്ന കാരണത്താല്‍ എന്‍റെ തടവ് തുടരുകയുമായിരുന്നു.

4) ഞാന്‍ ഇന്ത്യന്‍ ജയിലില്‍ ആയിരുന്നു എങ്കില്‍ എനിക്ക് ജയില്‍ മോചനം സാധ്യമായേനെ, അതിനു പുറമേ എനിക്ക് വീട്ടിലേക്ക് കത്തുകള്‍ എഴുതാനോ, സന്ദര്‍ശകരെ കാണാനോ സാധിച്ചിരുന്നേനെ. ഞാനൊരു ട്രാന്‍സ്പോര്ടീ ആയിരുന്നു എങ്കില്‍ ഇതിനകം തന്നെ ഞാന്‍ മോചിതനായേനെ. എന്നാല്‍ ഇന്ത്യന്‍ ജയിലില്‍ ലഭിക്കേണ്ട ആനുകൂല്യമോ, തടവ് കോളനി ദ്വീപിലെ ആനുകൂല്യമോ ലഭ്യമാകാതെ രണ്ടു സ്ഥലത്തെയും ബുദ്ധിമുട്ടുകള്‍ മാത്രമായി ഞാന്‍ നരകിക്കുന്നു.

5) ആയതിനാല്‍ എന്‍റെ ദുരിത പൂര്‍ണ്ണമായ ഇന്നത്തെ അവസ്ഥയ്ക്കൊരു അന്ത്യം കാണണമെന്ന് അങ്ങുന്നിനോട് അപേക്ഷിക്കുന്നു…
ഒപ്പ്

മഹാനായ സവര്‍ക്കര്‍
ഭയങ്കര സ്വാതന്ത്ര്യ സമര സേനാനി.
നമ്പര്‍ 32778
നവംബര്‍ 14, 1913

https://naserkp.wordpress.com/2018/11/15/%E0%B4%B8%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D/


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *