സവർക്കറുടെ മാപ്പ് അപേക്ഷയുടെ ഒരു ഭാഗമാണ് ചുവെടെ.. ഇത്രമേൽ കാവ്യാത്മകമായും ,ദയാവായ്പ്പ് അപേക്ഷിച്ചും എഴുതിയ ഒരു മാപ്പ് ചരിത്രത്തിൽ ഉണ്ടാ എന്ന് ഉറപ്പില്ലാ .
വായിച്ചു നോക്കു..!
“എനിക്ക് ഉചിതമായ വിചാരണയും നീതിപൂർവമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോയ അക്രമങ്ങളെ ഞാൻ ഹൃദയം കൊണ്ട് അത്യധികം വെറുക്കുകയും എന്നാൽ കഴിയും വിധം ബ്രിട്ടീഷ് നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിനു വിധേയമാവുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് മനസിലാക്കുകയും ചെയ്യുന്നു.” “ബ്രിട്ടീഷ് ഗവൺമെന്റ് അവരുടെ അപാരമായ ഔദാര്യത്താലും, ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കിൽ, നവോത്ഥാനത്തിന്റെ പരമോന്നതരൂപമായ ഇംഗ്ലീഷ് ഗവണ്മെന്റിന്റെ ശക്തനായ വക്താവായി ഞാൻ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂർണവിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യും.” “ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പൈതൃകവാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് മുടിയനായ പുത്രനു മടങ്ങി വരാനാവുക! ബ്രിട്ടീഷ് ഗവണ്മെന്റിനു മാത്രമെ അത്രയും കാരുണ്യം കാണിക്കാനാകൂ.”
Source
(R. C. Majumdar, “Penal Settlement in Andamans”, 1975, Gazetteer Unit, pp. 211-214).
0 Comments