സംഘികൾ വീണ്ടും ഇറങ്ങിയിട്ടുണ്ടല്ലോ,, സവർക്കരെ പുണ്യവാളനായ നായകനാക്കാനും നെഹ്‌റുവിനെ കുഴപ്പക്കാരനായ പ്രതിനായകനാക്കാനും !!
സവർക്ക ചരിതം ഒന്ന് കൂടി ചികയാം !!
ആരാണ് സവർക്കർ ??
സ്വവര്‍ഗ്ഗാനുരാഗി, ഭീരു, ഒറ്റുകാരന്‍ എന്ന് ചരിത്രം പറയും. എന്നാല്‍ സ്വാതന്ത്ര്യ സമരസേനാനിയായാണ് സവര്‍ക്കറെ ആര്‍.എസ്.എസ് ആഘോഷിക്കുന്നത്. ദേശീയതയുടെ പ്രതിരൂപമായി അയാളെ പൂമാലയിട്ട് ആരാധിക്കുന്ന പ്രധാനമന്ത്രി ഭരിക്കുന്ന രാജ്യത്തിലാണ് നമ്മള്‍ കഴിയുന്നത്. എന്നാല്‍ സത്യമെന്താണ്? ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഒരിക്കലും കാണാനാകാത്ത പേരാണ് ആര്‍.എസ്.എസ്. സവര്‍ക്കറെയാകട്ടെ യഥാര്‍ത്ഥ സ്വാതന്ത്ര്യസമര ഭടന്മാരെ ഒറ്റിയ ബ്രിട്ടീഷ് ചാരനായാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
ബ്രഹ്മചര്യം കാത്തുസൂക്ഷിച്ച മഹാനെന്ന് അവകാശപ്പെട്ട് ആത്മീയതയുടെ പ്രതിരൂപമായി സ്വയംസേവകര്‍ ആരാധിക്കുന്ന സവര്‍ക്കര്‍ എന്നാല്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു. 1975ല്‍ ഡൊമിനിക് ലാപിയർ എന്ന ഫ്രഞ്ചുകാരനും ലാറി കോളിൻസ് എന്ന അമേരിക്കനും ചേർന്നെഴുതിയ ഫ്രീഡം അറ്റ് മിഡ്നൈറ്റില്‍ ഇത് സംബന്ധിച്ച് വ്യക്തമായി പറയുന്നുണ്ട്. അവിവാഹിതനായ സവര്‍ക്കറും ഗോഡ്സേയും തമ്മില്‍ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ടിരുന്നത് സംബന്ധിച്ച് ഈ പുസ്തകത്തിലെ അധ്യായം 16ല്‍ പ്രതിപാദിച്ചിട്ടുണ്ട്. കേവലം ഒരു ശാരീരിക ബന്ധത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിനപ്പുറം ഗാന്ധിവധം വരെ നീളുന്ന ചരിത്രസംഭവങ്ങളുമായി ആര്‍.എസ്.എസ്സിന്റെ ബന്ധം കൂടിയാണ് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
ഈയിടെ ആര്‍.എസ്.എസ് സ്വവര്‍ഗ്ഗരതി വിഷയത്തില്‍ യാഥാസ്ഥിതിക നിലപാട് തിരുത്തി മുന്നോട്ട് വന്നപ്പോള്‍ വെറുതെയെങ്കിലും ആലോചിക്കാതിരുന്നില്ല, അതിനു പിന്നിലെ അജണ്ട എന്താകുമെന്ന്. സ്വന്തം നേതാവിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നാട്ടുകാര്‍ എടുക്കുമെന്ന ഭീതിയിലാണെങ്കിലും സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ആര്‍.എസ്.എസ് നിര്‍ബന്ധിതരായി എന്ന് പറഞ്ഞാലും അതിശയോക്തി തോന്നേണ്ടതില്ല.
ലൂയി മൗണ്ട്ബാറ്റൻ മുതൽ ഗാന്ധി വധക്കേസിലെ പ്രതികളോട് വരെ അഭിമുഖ സംഭാഷണം നടത്തിയാണ് ഡൊമിനിക്ക് ലാപിയറും ലാറി കോളിന്‍സും ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ രചിക്കുന്നത്. ഇതുകൂടാതെ അനേകം ഔദ്യോഗിക രേഖകളും ഡയറിക്കുറിപ്പുകളും പത്രക്കുറിപ്പുകളും ഇന്ത്യയെക്കുറിച്ചും ഇന്ത്യാ വിഭജനകാലഘട്ടത്തെ കുറിച്ചും എഴുതപ്പെട്ട നൂറുകണക്കിന് ഗ്രന്ഥങ്ങൾ പഠിക്കുകയും ആയിരക്കണക്കിന് നാഴികകൾ സഞ്ചരിച്ച് വസ്തുതകൾ ശേഖരിക്കുകയും അവര്‍ ചെയ്തിരുന്നു. പുസ്തകത്തിന്റെ ഒന്നാം എഡിഷനിലെ പ്രസക്തമായ ചില പേജുകള്‍ പോസ്റ്റിനോടൊപ്പം ചേര്‍ക്കുന്നു. പുസ്തകത്തിന്റെ ലഭ്യമായ എഡിഷന്‍ പിഡിഎഫ് രൂപത്തില്‍: https://goo.gl/Bikdvh
സാമ്ര്യാജിത്വ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുക്കാത്ത ആര്‍.എസ്.എസ് ദേശീയതയുടെ പേരില്‍ നടത്തുന്ന മുറവിളികള്‍ മതനിരപേക്ഷ ഭാരതത്തിലെ ഏറ്റവും വലിയ അശ്ലീലതയാണ്. ചരിത്രത്തിലെ ഒറ്റുകാര്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സില്‍ പുന:സംഘടിപ്പിച്ചും രാജ്യത്തെ സര്‍വ്വകലാശാലകളിലെ ചരിത്ര ഗ്രന്ഥങ്ങളും രേഖകളും അഗ്നിക്കിരയാക്കിയും ചരിത്രം തിരുത്തുകയാണ്.
രാജ്യത്തെ ചില സ്കൂളുകളില്‍ ആര്‍.എസ്.എസ്സിനെ കുറിച്ചും അവര്‍ നടത്തി എന്ന് പറയുന്ന സ്വാതന്ത്ര സമര പോരാട്ടങ്ങളുടെ പച്ചക്കള്ളങ്ങളും പഠിപ്പിച്ച് തുടങ്ങുക പോലുമുണ്ടായി.
മറ്റ് റഫറന്‍സുകള്‍ :
http://archives.peoplesdemocracy.in/…/ma…/march25_nalini.htm
www.telegraphindia.com/11702…/jsp/frontpage/story_138028.jsp
സവർക്കർ ചരിതം തുടരും !!
Shibna Sherin
0 Comments