
CPI(M) പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് കീഴിൽ പെരുനാട് ഏരിയാ കമ്മറ്റിയിലെ ചെങ്കൊടി പ്രസ്ഥാനത്തിന് ഏറ്റവും ശക്തമായ വേരോട്ടമുള്ള കേന്ദ്രമായ സീതത്തോട് ലോക്കൽ കമ്മിറ്റിയിൽ ചിട്ടയായും മാതൃകാപരമായ പ്രവർത്തനത്തിലും ആകിർഷ്ടരായി 100 കണക്കിന് പുതിയ പ്രവർത്തകർ പാർട്ടിയിൽ എത്തുകയും 2019 പാർട്ടി മെമ്പർഷിപ്പിൽ സീതത്തോട് ലോക്കൽ കമ്മറ്റിക്ക് കീഴിൽ 464പാർട്ടി അംഗംങ്ങൾ ആകുകയും ചെയ്തു. പാർട്ടി ഭരണഘടനാപ്രകാരം 300 ൽ അധികം മെമ്പർഷിപ്പിൽ എത്തിയാൽ പാർട്ടി താഴെ തട്ടിൽ കൂടുതൽ ശക്തമാക്കുന്നതിനും, സാധാരണ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ ഗൗരവമായി ഇടപ്പെടുന്നതിനായി സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം സീതത്തോട് രണ്ട് ലോക്കൽ കമ്മിറ്റി ആയി വിഭജിക്കുകയും ചെയ്തു. പുതിയ ലോക്കൽ കമ്മിറ്റി ആങ്ങമൂഴിയിൽ അഞ്ചു വാർഡുകളിലായി 15 പാർട്ടി ബ്രാഞ്ചുകൾ 184പാർട്ടി മെമ്പർമാരായി ആങ്ങമൂഴി ലോക്കൽ കമ്മിറ്റി രൂപം കൊണ്ടു . മലയോര മണ്ണിൽ ചെങ്കൊടിയെ നെഞ്ചിലേറ്റിയ ആയിരക്കണക്കിന് പ്രവർത്തകരുടെയും, അനുഭാവികളുടെയും തണലിൽ ആങ്ങമൂഴി ലോക്കൽ കമ്മിറ്റി ആങ്ങുമൂഴിയുടെ ഹൃദയഭാഗത്ത് പ്രവർത്തനമാരംഭിച്ചു. ചിട്ടയായ പ്രവർത്തനവും സാധാരണക്കാരുടെ അഭയവുമായ സിപിഐ എമ്മിലേക്ക് മൂന്നു ഘട്ടങ്ങളിലായി BJP കാര്യവാഹ്, സർസംഘ് ചാലക്, കോൺഗ്രസ് തണ്ണിത്തോട് മണ്ഡലം ജനറൽ സെക്രട്ടറി ,സജീവ RSS ,കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ 98 പ്രവർത്തകർ ആങ്ങമൂഴി ലോക്കൽ കമ്മിറ്റിക്ക് കീഴിൽ ചെങ്കൊടിയേന്തി .ഇനി മുൻപോട്ടുള്ള യാത്രയിൽ നിരവധി ആളുകൾ ചെങ്കൊടിയേന്തി ആങ്ങമൂഴിയുടെ മണ്ണിൽ ചെങ്കൊടി ഏക പ്രസ്ഥാനമാക്കി മാറ്റാൻ ഉള്ള പ്രവർത്തനത്തിൽ ഏല്ലാ ആളുകളുടെയും പിന്തുണ അഭ്യർഥിക്കുന്നു ..
ലാൽസലാം …….
https://www.facebook.com/groups/533362446814786/permalink/1674193176065035/
https://www.facebook.com/groups/533362446814786/permalink/1675144189303267/
#സിപിഐഎം ആങ്ങമുഴി
0 Comments