സിപിഒ റാങ്ക്ലിസ്റ്റ് – യുഡിഎഫും എൽഡിഎഫും
പഠിച്ചിറങ്ങുന്നവർക്കു ജോലികിട്ടുന്നകാര്യത്തിലൊക്കെ എല്ലാ രാഷ്ട്രീയക്കാരും കണക്കാണോ? ഇക്കാര്യത്തിൽ യുഡിഎഫും എൽഡിഎഫും ഒരുപോലെ ആണോ?
കഴിഞ്ഞ യുഡിഎഫ് സർക്കാർ സിപിഓ തസ്തികയിൽ 5600 ഓളം നിയമനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അത് മൂന്നു കൊല്ലക്കാലം കൊണ്ടാണ്. എൽഡിഎഫ് സർക്കാർ നടത്തിയതും 5601 നിയമങ്ങളാണ്. പക്ഷെ, അത് വെറും ഒരൊറ്റക്കൊല്ലംകൊണ്ടാണ്. 2019 ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഒരു വർഷം കാലാവധി നിശ്ചയിച്ച ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ ജൂൺ 30ന് അവസാനിച്ചു. കോവിഡ് കാലത്ത് പല പ്രവർത്തനങ്ങളും നിലച്ച ഘട്ടത്തിൽ പോലും, ഈ തസ്തികയിലേക്കുള്ള നിയമനം തുടരുകയും ചെയ്തിരുന്നു. 2021 വരെയുള്ള ഒഴിവുകളിലേക്കാണ് നിയമനം നടന്നിരിക്കുന്നത്.
കേരളത്തിൽ 2019 ൽ ബിരുദം നേടിയത്172814 യുവാക്കളാണ്. ഇവരിൽ നല്ലൊരു ശതമാനത്തിന്റെയും പ്രതീക്ഷ ഒരു സർക്കാർ ജോലിയാണ്. ഓരോ വർഷവും ഇങ്ങനെ ഏതാണ്ട് രണ്ടുലക്ഷം പേരാണ് പുതിയതായി തൊഴിലന്വേഷകരായി മാറുന്നത്. റാങ്ക്ലിസ്റ്റുകൾ നീട്ടിയാൽ തൊഴിലന്വേഷകർക്ക് യോഗ്യത ഉണ്ടെങ്കിലും ഒരു പരീക്ഷയെഴുതാൻ അവസരം ലഭിക്കുവാൻ പോലും വർഷങ്ങൾ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകും. ഉയർന്നുവരുന്ന ഒഴിവുകളനുസരിച്ച് കൃത്യമായി പരീക്ഷാനടപടികൾ പൂർത്തിയാക്കി നിയമനം നൽകുന്നത് തന്നെയാണ് തൊഴിലന്വേഷകരോട് നീതിപുലർത്തുന്ന നയം.
#cporanklist, #നിയമനം, #psc
0 Comments